കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹരിയാണയില്‍ വന്‍ കോണ്‍ഗ്രസ് മുന്നേറ്റം; എക്‌സിറ്റ് പോള്‍ ഫലം തെറ്റി, ജെജെപി നിര്‍ണായകം

Google Oneindia Malayalam News

ചണ്ഡീഗഡ്: ഹരിയാണയില്‍ ബിജെപി ഭരണത്തിന് അന്ത്യം കുറിച്ചേക്കുമെന്ന് സൂചന നല്‍കി കോണ്‍ഗ്രസ് മുന്നേറ്റം. മിഷന്‍ 75 എന്ന ദൗത്യവുമായി രംഗത്തിറങ്ങിയ ബിജെപിക്ക് 40 സീറ്റ് പോലും തികയില്ലെന്നാണ് നിലവില്‍ വ്യക്തമാകുന്നത്. 35 സീറ്റുകളിലാണ് ബിജെപി ലീഡ് ചെയ്യുന്നത്. 90 അംഗ നിയമസഭയില്‍ 46 സീറ്റ് നേടുന്ന കക്ഷിക്ക് ഭരണം നടത്താം. ഈ ഘട്ടത്തില്‍ കോണ്‍ഗ്രസ് കളിമാറ്റുകയാണ്.

മൂന്നാംസ്ഥാനത്തുള്ള ജെജെപിയെ കൂടെ നിര്‍ത്താനാണ് കോണ്‍ഗ്രസിന്റെ നീക്കം. മുഖ്യമന്ത്രി പദവി ലഭിച്ചാല്‍ ഏത് പാര്‍ട്ടിയെയും പിന്തുണയ്ക്കുമെന്നാണ് ജെജെപി നേതാക്കള്‍ അറിയിച്ചത്. മുഖ്യമന്ത്രി പദവി ജെജെപിക്ക് വിട്ടുകൊടുത്ത് ഹരിയാണയില്‍ പഴയ കര്‍ണാടക മോഡല്‍ പയറ്റാനാണ് കോണ്‍ഗ്രസ് ശ്രമം. എക്‌സിറ്റ് പോള്‍ ഫലം ബിജെപിക്ക് അനുകൂലമായിരുന്നു. എല്ലാം തകര്‍ത്താണ് കോണ്‍ഗ്രസ് മുന്നേറ്റമുണ്ടായിരിക്കുന്നത്...

കോണ്‍ഗ്രസ് മുന്നേറ്റം

കോണ്‍ഗ്രസ് മുന്നേറ്റം

ബിജെപി 38 സീറ്റുകളിലാണ് മുന്നിട്ട് നില്‍ക്കുന്നത്. കോണ്‍ഗ്രസ് 32 സീറ്റിലും. ഹരിയാണയിലെ പ്രധാന കക്ഷിയായിരുന്ന ഐഎന്‍എല്‍ഡി രണ്ടു സീറ്റില്‍ മാത്രമാണ് മുന്നേറുന്നത്. അതേസമയം, ഐഎന്‍എല്‍ഡിയില്‍ പിരിഞ്ഞ് രൂപീകരിക്കപ്പെട്ട ജനനായക് ജനതാ പാര്‍ട്ടി (ജെജെപി) കിങ് മേക്കറാകുമെന്നാണ് സൂചന.

ജെജെപിയുടെ നിലപാട്

ജെജെപിയുടെ നിലപാട്

ജെജെപി 12 സീറ്റില്‍ മുന്നിട്ട് നില്‍ക്കുന്നുണ്ട്. മുഖ്യമന്ത്രി പദവി തങ്ങള്‍ക്ക് നല്‍കിയാല്‍ ആരെയും പിന്തുണയ്ക്കാമെന്നാണ് ജെജെപിയുടെ നിലപാട്. ഈ സാഹചര്യത്തില്‍ സമ്പൂര്‍ണ ഫലം വരുന്നതിന് മുമ്പ് കോണ്‍ഗ്രസ് നീക്കം ആരംഭിച്ചു. ജെജെപിയുടെ നേതാക്കളുമായി ചര്‍ച്ച തുടങ്ങി.

എക്‌സിറ്റ് പോള്‍ ഫലം പാളി

എക്‌സിറ്റ് പോള്‍ ഫലം പാളി

ബിജെപിക്ക് വന്‍ ഭൂരിപക്ഷമാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിച്ചത്. അതെല്ലാം തകര്‍ത്താണ് കോണ്‍ഗ്രസ് മുന്നേറ്റം. കോണ്‍ഗ്രസും ജെജെപിയും കൈ കോര്‍ത്താല്‍ ബിജെപിക്ക് ഭരണം നഷ്ടമാകുമെന്നതാണ് അവസ്ഥ. അതിനുള്ള നീക്കമാണ് കോണ്‍ഗ്രസ് നേതൃത്വം നടത്തുന്നത്.

ദുഷ്യന്ത് ചൗത്താല മുഖ്യമന്ത്രിയായേക്കും

ദുഷ്യന്ത് ചൗത്താല മുഖ്യമന്ത്രിയായേക്കും

ജെജെപിയുടെ നേതാവ് ദുഷ്യത്ത് ചൗത്താലയുമായി കോണ്‍ഗ്രസ് നേതൃത്വം ബന്ധപ്പെട്ടു. അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കുമെന്നാണ് സൂചന. ജെജെപി തന്നെയാകും ഹരിയാണയില്‍ കിങ്‌മേക്കര്‍. സോണിയാ ഗാന്ധി നടത്തിയ നീക്കം തന്നെയാണ് ഇവിടെ ശ്രദ്ധേയമാകുന്നത്.

 കോണ്‍ഗ്രസില്‍ ഭിന്നതയില്ല

കോണ്‍ഗ്രസില്‍ ഭിന്നതയില്ല

ഹരിയാണ കോണ്‍ഗ്രസില്‍ തിരഞ്ഞെടുപ്പിന് മുമ്പ് ഭിന്നത രൂക്ഷമായിരുന്നു. ഭൂപീന്ദര്‍ സിങ് ഹൂഡയുടെ നേതൃത്വത്തില്‍ വിമത നീക്കം നടന്നെങ്കിലും സോണിയ ഇടപെട്ട് പരിഹരിച്ചു. അദ്ദേഹത്തെ തിരഞ്ഞെടുപ്പ് പ്രചാരണ ചുമതല ഏല്‍പ്പിച്ചു. പിസിസി അധ്യക്ഷയായി പുതിയ നേതാവിനെ ചുമതലപ്പെടുത്തുകയും ചെയ്തു.

സ്വതന്ത്രര്‍ കോണ്‍ഗ്രസിനൊപ്പം

സ്വതന്ത്രര്‍ കോണ്‍ഗ്രസിനൊപ്പം

ഇന്ത്യ ടുഡെയുടെ എക്‌സിറ്റ് പോള്‍ ഫലം മാത്രമാണ് ബിജെപിക്ക് അമിത പ്രതീക്ഷ നല്‍കാതിരുന്നത്. സ്വതന്ത്രരെ കൂടി കൂടെ നിര്‍ത്താന്‍ കോണ്‍ഗ്രസ് നീക്കം ആരംഭിച്ചിട്ടുണ്ട്. അതേസമയം, മഹാരാഷ്ട്രയില്‍ ബിജെപി ഭരണം നിലനിര്‍ത്തുമെന്ന് ഉറപ്പായിട്ടുണ്ട്.

English summary
Haryana Election Results 2019: Congress Reaches Out To Dushyant Chautala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X