കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റോബര്‍ട്ട് വദ്രയ്‌ക്കെതിരെ അന്വേഷണത്തിന് സാധ്യത

Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ മരുമകനും വ്യവസായിയുമായ റോബര്‍ട്ട് വദ്രയ്‌ക്കെതിരെ ബി ജെ പി സര്‍ക്കാര്‍ അന്വേഷണത്തിന് ഒരുങ്ങുന്നതായി സൂചന. ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് ഭൂരിപക്ഷം നേടി ഭരണത്തിലെത്തിയതിന് പിന്നാലെയാണ് ബി ജെ പിയുടെ ഭാഗത്ത് നിന്നും ഇത്തരമൊരു നീക്കം. ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയാണ് ഇത് സംബന്ധിച്ച സൂചനകള്‍ നല്‍കിയത്.

മനോഹര്‍ ലാല്‍ ഖട്ടാര്‍ 26ന് സത്യപ്രതിജ്ഞ ചെയ്ത് അധികം വൈകാതെ അന്വേഷണത്തിന് തുടക്കം കുറിക്കും എന്നാണ് അറിയുന്നത്. റോബര്‍ട്ട് വദ്രയുടെ ഭൂമി ഇടപാടുകളില്‍ ഇടപെടലുകള്‍ നടന്നിട്ടുണ്ട് എന്ന് അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. ഇത് സ്വാഭാവികമായ ഒരു ഇടപാടല്ല. പ്രഥമദൃഷ്ട്യാ സംശയത്തിന്റെ നിഴലിലുള്ള ഇടപാടുകളാണ് ഇത.- ഒരു ടി വി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ജെയ്റ്റ്‌ലി പറഞ്ഞു.

arun-jalitley

ഹരിയാന നിയമസഭ തിരഞ്ഞെടുപ്പിലെ ചൂടന്‍ പ്രചാരണവിഷയമായിരുന്നു റോബര്‍ട്ട് വദ്ര. സംസ്ഥാനത്ത് പ്രചാരണത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണ് വദ്രയ്‌ക്കെതിരെ ആഞ്ഞടിച്ചത്. ലോക്‌സഭ തിരഞ്ഞെടുപ്പിലും ബി ജെ പി സോണിയാ ഗാന്ധിയുടെ മരുമകനെതിരെ പ്രചാരണം നടത്തിയിരുന്നു. ഹരിയാനയിലെ ഭൂപീന്ദര്‍ സിംഗ് ഹൂഡ സര്‍ക്കാര്‍ വദ്രയ്ക്ക് വഴിവിട്ട സഹായങ്ങള്‍ ചെയ്തുകൊടുത്തിട്ടുണ്ട് എന്ന് ഐ എസ് ഓഫീസറായ അശോക് ഖേംക പറഞ്ഞിരുന്നു.

റോബര്‍ട്ട് വദ്രയ്‌ക്കെതിരെ അന്വേഷണം നടത്തുന്നതിനെ തങ്ങള്‍ സ്വാഗതം ചെയ്യുന്നു എന്ന് കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. രാജസ്ഥാനില്‍ ബി ജെ പി സര്‍ക്കാര്‍ വദ്രയ്‌ക്കെതിരെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഹരിയാന സര്‍ക്കാരും വദ്രയ്‌ക്കെതിരെ അന്വേഷണം നടത്തുമെന്ന് ബി ജെ പി എം എല്‍ എ അനില്‍ വിസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

English summary
Finance minister Arun Jaitley indicated that the soon-to-be-formed BJP government in Haryana will order a probe into the land deals of Robert Vadra
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X