കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

7.4 അടി ഉയരക്കാരന്‍ ട്രാഫിക് പോലീസിന് ഭാരം 155 കിലോ!

Google Oneindia Malayalam News

അംബാല: എത്ര നീളം കൂടിയ ട്രാഫിക് ജാമും ആയിക്കോട്ടെ, ഏറ്റവും പുറകില്‍ കിടക്കുന്ന വാഹനം വരെ രാജേഷ് കുമാര്‍ എന്ന ഈ ട്രാഫിക് പോലീസ് കോണ്‍സ്റ്റബിളിന് കാണും. അഞ്ചും ആറുമല്ല, 7 അടി നാലിഞ്ചാണ് ഹരിയാനയിലെ ട്രാഫിക് പോലീസ് കോണ്‍സ്റ്റബിളായ രാജഷ് കുമാര്‍ അഥവാ ഭീം മഹാബലിയുടെ ഉയരം.

ഉയരം മാത്രമല്ല അതിനൊത്ത തൂക്കവുമുണ്ട് രാജേഷ് കുമാറിന്. 155 കിലോ. ദിവസേന ആറ് മണിക്കൂറാണ് രാജേഷ് വ്യായാമത്തിന് വേണ്ടി മാറ്റി വെക്കുന്നത്. ഓരോ രണ്ടു മണിക്കൂറിലും ഭക്ഷണം വേണം. നാല്‍പത് കോഴിമുട്ട, നാല്‍പത് ചപ്പാത്തി, 3 കിലോ കോഴി ഇത്രയും അകത്താക്കാന്‍ രാജേഷ് കുമാറിന് അധികം സമയമൊന്നും വേണ്ട.

police

ഇത് കൂടാതെ 5 ലിറ്റര്‍ പാലും പിന്നെ കുറച്ച് പഴങ്ങളും. തീര്‍ന്നു, ഇത്രേയുളളൂ രാജേഷ് കുമാറിന്റെ ഒരു ദിവസത്തെ ഭക്ഷണം. പൊരിവെയിലിലും മഴയത്തും നിന്ന് ട്രാഫിക് നിയന്ത്രിച്ചുണ്ടാക്കുന്ന പണം മുഴുവന്‍ വിശപ്പടക്കാനേ തികയുന്നുള്ളൂ എന്നതാണ് രാജേഷ് കുമാറിന്റെ സങ്കടം.

രാജേഷ് കുമാറിനെ കണ്ടാല്‍ ദ ഗ്രേറ്റ് ഖാലിയെ ഓര്‍മ വരുമെന്ന് പറയുന്നവരും കുറവല്ല. ഗ്രേറ്റ് ഖാലി എന്നും ജയന്റ് സിംഗ് എന്നും വിളിപ്പേരുള്ള ദലീപ് സിംഗ് റാണയ്ക്ക് പക്ഷേ ഏഴടി ഒരിഞ്ച് ഉയരമേ ഉണ്ടായിരുന്നുള്ളൂ. 157 കിലോ തൂക്കമുണ്ട്. ഹിമാചല്‍ പ്രദേശുകാരനായ ഖാലി ഡബ്ല്യു ഡബ്ല്യു എഫിലൂടെയാണ് അതിപ്രശസ്തനായത്. ബോളിവുഡ് സിനിമകളിലും ഖാലി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

English summary
Meet the 7.4 feet tall gigantic traffic police constable Rajesh Kumar.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X