Get Updates
Get notified of breaking news, exclusive insights, and must-see stories!

മോഡിയെ തടയാന്‍ നിതീഷ് പ്രണബിനെ വിളിയ്ക്കുന്നു?

പട്‌ന: നിതീഷ് കുമാറും കൂട്ടരും നരേന്ദ്ര മോഡിയുടെ ബീഹാര്‍ റാലിയെ തടയാനുള്ള നീക്കം നടത്തുന്നതായി സൂചന. കഴിഞ്ഞ ദിവസം ഒരു ജെഡിയു നേതാവ് മോഡിയെ ബീഹാറില്‍ റാലി നടത്താന്‍ അനുവദിയ്ക്കരുതെന്ന് കാട്ടി മുഖ്യമന്ത്രി നിതീഷ് കുമാറിന് കത്തെഴുതിയിരുന്നു. ഈ വാര്‍ത്തയ്ക്ക് തൊട്ടുപിന്നാലെ മോഡി റാലി നടത്തുന്ന ഒക്ടോബര്‍ 27 ന് പ്രണബ് മുഖര്‍ജിയെ സംസ്ഥാനത്തേയ്ക്ക്നിതീഷ് കുമാര്‍ ക്ഷണിച്ചിട്ടുണ്ടെന്ന വാര്‍ത്ത പരക്കുന്നത്.

മോഡിയുടെ റാലിയെ തടയാന്‍ നിതീഷ് പല തന്ത്രങ്ങളും പയറ്റുകയാണെന്ന് ബീഹാറിലെ ബിജെപി നേതാവ് സുശീല്‍ കുമാര്‍ മോഡി ട്വിറ്ററിലൂടെ അറിയിച്ചു. ആദ്യം മൈതാനത്ത് റാലി നടത്തുന്നതിനുള്ള അനുമതി സര്‍ക്കാര്‍ നിഷേധിച്ചുവെന്നും ഇപ്പോള്‍ മോഡി എത്തുന്ന അതേ ദിവസങ്ങളില്‍ തന്നെ പ്രണബ് മുഖര്‍ജിയെ സംസ്ഥാനത്തേയ്ക്ക ക്ഷണിച്ചതും റാലി തടയുവാനാണെന്നാണ് ബിജെപി ആരോപിയ്ക്കുന്നത്.

Nitish Kumar

രാഷ്ട്രപതി സംസ്ഥാന സന്ദര്‍ശനം നടത്തുന്ന വേളയില്‍ സുരക്ഷാ കാര്യങ്ങള്‍ ഉന്നയിച്ച് റാലിയ്ക്ക് നിയന്ത്രണമേര്‍പ്പെടുത്തുകയോ തടയുകയോ ചെയ്യാം. രാഷ്ട്രപതിയെ സന്ദര്‍ശനത്തിനായി നിതീഷ് കുമാര്‍ ക്ഷണിയ്ക്കുന്നതിന്മുന്‍പ് തന്നെ മോഡിയുടെ റാലി പ്രഖ്യാപിയ്ക്കപ്പെട്ടിരുന്നതാണ്. അതിനാല്‍ തന്നെ ഇക്കാര്യത്തില്‍ രാഷ്ട്രപതി ഉചിതമായ തീരുമാനം എടുക്കുമെന്ന് പ്രതീക്ഷിയ്ക്കുന്നതായും സുശീല്‍ കുമാര്‍ മോഡി പറഞ്ഞു.

മോഡിയെ പട്നയില്‍ റാലി നടത്താന്‍ അനുവദിയ്ക്കരുതെന്നും പ്രദേശത്തെ സമാധാന അന്തരീക്ഷം നശിയ്ക്കുമെന്നുമാണ് ഒരു ജെഡിയു നേതാവ് നിതീഷ് കുമാറിനോട് ആവശ്യപ്പെട്ടത്. മോഡി റാലി നടത്തുകയാണെങ്കില്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്യാന്‍ മടിയ്ക്കരുതെന്ന് ജെഡിയു യൂത്ത് വിംഗ് ദേശീയ ജനറല്‍ സെക്ട്രടറി പ്രദീപ് യാദവ് പറഞ്ഞു. ഇക്കാര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ച് ഒരു കത്ത് നേതാവ് മുഖ്യമന്ത്രിയ്ക്ക് കൈമാറിയിട്ടുമുണ്ട്.

പട്‌നയില്‍ ബിജെപി നടത്തുന്ന റാലി സംസ്ഥാനത്തെ മത സൗഹാര്‍ദ്ദവും സാഹോദര്യവും തകര്‍ക്കുമെന്നും കലാപങ്ങള്‍ വരെ ഉണ്ടാകാനുള്ള സാധ്യതയിലേയ്ക്ക് നയിക്കുമെന്നുമാണ് ജെഡിയു നേതാവ് പറയുന്നത്. കത്തിന്റെ പകര്‍പ്പ് ജെഡിയും ദേശീയ പ്രസിഡന്റ് ശരത് യാദവ്, ഉള്‍പ്പടെയുള്ള പ്രമുഖ നേതാക്കള്‍ക്ക് അയച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+