സൈക്കിള്‍ ആര്‍ക്ക് കിട്ടും വെള്ളിയാഴ്ചയറിയാം; കോണ്‍ഗ്രസിലേക്ക് കണ്ണ് നട്ട് അഖിലേഷ് യാദവ്

  • By: Akshay
Subscribe to Oneindia Malayalam

ലക്‌നൗ: മുലായവും അഖിലേഷും കടുപിടുത്തം തുടരുന്ന സാഹചര്യത്തില്‍ പാര്‍ട്ടി ചിഹ്നമായ സൈക്കിള്‍ ആര്‍ക്ക് ലഭിക്കുമെന്നതിനെ കുറിച്ച് വെള്ളിയാഴ്ചയറിയാം. പാര്‍ട്ടി ചിഹ്നത്തെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ വാദം കേള്‍ക്കാന്‍ വെള്ളിയാഴ്ച്ചയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇരു വിഭാഗത്തേയും വിളിച്ചിട്ടുള്ളത്.

അതിനിടെ കോണ്‍ഗ്രസുമായുള്ള അഖിലേഷ് വിഭാഗത്തിന്റെ സഖ്യനീക്കങ്ങളും സജീവമാകുന്നുണ്ടെന്നാണ് സൂചന. മുലായം സിംഗ് യാദവ് നിലപാട് കടുപ്പിച്ചതോടെ സമാജ് വാദി പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ പരിഹാരമില്ലാതെ തുടരുകയാണ്.സമാജ്വാദി പാര്‍ട്ടി തന്റേതാണെന്നും പാര്‍ട്ടിയെ പിളര്‍ത്താന്‍ ആരേയും അനുവദിക്കില്ലെന്നും മുലായം ബുധനാഴ്ച ലക്‌നൗവില്‍ പറഞ്ഞിരുന്നു.

 മുലായത്തിന്റെ വാദം

മുലായത്തിന്റെ വാദം

പാര്‍ട്ടിയെ പിളര്‍ത്താന്‍ ആരേയും അനുവദിക്കില്ലെന്നും ഒരുപാട് സഹിച്ച് താന്‍ കെട്ടിപ്പടുത്തതാണ് സമാജ്‌വാദി പാര്‍ട്ടിയെന്നുമാണ് മുലായത്തിന്റെ വാദം

 തിരഞ്ഞെടുപ്പ് കമ്മീഷന്‍

തിരഞ്ഞെടുപ്പ് കമ്മീഷന്‍

രാം ഗോപാല്‍ യാദവാണ് പുതിയ പാര്‍ട്ടിക്ക് വേണ്ടി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചതെന്നും പാര്‍ട്ടി ചിഹ്നം തന്റേതുമാത്രമാണെന്നുമാണ് വെള്ളിയാഴ്ച തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിളിപ്പിച്ചിരിക്കുന്ന അവസരത്തിലും മുലായത്തിന്റെ നിലപാട്.

 മുലായം സിംഗ്

മുലായം സിംഗ്

പാര്‍ട്ടി ദേശീയ അധ്യക്ഷ സ്ഥാനം നിലനിര്‍ത്താന്‍ മുലായവും വിട്ടുകൊടുക്കാതിരിക്കാന്‍ അഖിലേഷ് യാദവും കടുംപിടുത്തം തുടരുമ്പോഴാണ് നിലപാട് കടുപ്പിച്ച് മുലായം വീണ്ടും ബുധനാഴ്ച രംഗത്തെത്തിയത്.

അഖിലേഷ് യാദവ്

അഖിലേഷ് യാദവ്

തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇറങ്ങാന്‍ ഒരാഴ്ച്ചമാത്രം ബാക്കി നില്‍ക്കെ മുലായത്തിന്റെ ഒത്തു തീര്‍പ്പ് നിര്‍ദ്ദേശങ്ങള്‍ അഖിലേഷ് യാദവ് തള്ളുകയും ചെയ്തിരുന്നു.

 മത്സരിക്കും

മത്സരിക്കും

മുലായം എന്ത് നിലപാട് സ്വീകരിച്ചാലും തങ്ങളുടെ നിലപാടില്‍ ഉറച്ച് നില്‍ക്കാനും തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുമാണ് അഖിലേഷ് ക്യാമ്പിന്റെ നീക്കം.

 ആവര്‍ത്തിക്കുന്നു

ആവര്‍ത്തിക്കുന്നു

സമാജ് വാദി പാര്‍ട്ടിയിലെ ഭൂരിപക്ഷം നേതാക്കളും അണികളും ഒപ്പമുണ്ടെന്ന് അഖിലേഷ് വിഭാഗം ആവര്‍ത്തിക്കുകയാണ്.

 ഇരുവിഭാഗം

ഇരുവിഭാഗം

പാര്‍ട്ടി ചിഹ്നത്തിന് വേണ്ടി വാദിക്കാന്‍ വെള്ളിയാഴ്ച്ച തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നില്‍ ഹാജരാകാനാണ് രണ്ട് വിഭാഗത്തിന്റേയും തീരുമാനം.

 രാം ഗോപാല്‍ യാദവ്

രാം ഗോപാല്‍ യാദവ്

രാം ഗോപാല്‍ യാദവാണ് പുതിയ പാര്‍ട്ടിക്ക് വേണ്ടി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്.

English summary
Have given everything to Akhilesh Yadav, now have nothing but you: Mulayam Singh to party workers
Please Wait while comments are loading...