മാതൃകയാക്കണം ഈ 18 കാരനെ!!! അന്ന് ആക്രി പെറുക്കി ഇന്ന് നഗരസഭയുടെ ബ്രാൻഡ് അംബാസിഡർ!!

  • Posted By:
Subscribe to Oneindia Malayalam

ശ്രീനഗർ: ആക്രി വസ്തുക്കൾ ശേഖരിക്കാൽ ജീവതോപാധിയാക്കിയ 18 കാരൻ ഇന്ന് ശ്രീനഗർ മുൻസിപ്പൽ കോർപ്പറേഷന്റെ ബ്രാൻഡ് അംബാസിഡർ. വടക്കൻ കശ്മീരിലെ ബന്ദിപോരയി ജില്ലയിൽ ആക്രിവസ്തുക്കൾ ശേഖരിച്ച് ‍ജീവിക്കുന്ന ബിലാൽ ധറിനാണ് ഈ അത്ഭുത നേട്ടം കൈവരിച്ചത്.

പശു കടത്തു നടന്നാൽ തൊപ്പി തെറിക്കും!!!പോലീസുകാർക്ക് മുന്നറിയിപ്പുമായി ബിജെപി !!!

എല്ലാവർക്കും ബീഫ് കഴിക്കാനുള്ള അവകാശമുണ്ട്!!! അക്രമം തുടർന്നാൽ തെരുവിൽ കാണമെന്ന് കേന്ദ്രമന്ത്രി

വർഷങ്ങളായി ഈ പ്രദേശത്ത് മലിന്യം നീക്കം ചെയ്തു വന്നിരുന്നത് ബിലാലാണ്. ദിനം പ്രതി 150 മുതൽ 200 രൂപയാണ് ലഭിച്ചിരുന്നത്. ഈ വരുമാനം ഉപയോഗിച്ചാണ് അമ്മയെയും രണ്ടും സഹോദരിമാരേയും സംരക്ഷിച്ചിരുന്നത്. ബിലാൽ ധറിന്റെ അച്ഛൻ മുഹമ്മദ് റാംസാൻ ധറിനും ഇതെ ജോലി തന്നെയായിരുന്നു. 2003 ൽ ക്യാൻസർ ബാധിച്ചു ഇദ്ദേഹം മരണപ്പെട്ടിരുന്നു.

scrape aumbasider

കണക്കുപ്രകാരം ഓരോ വര്‍ഷവും 12000 കിലോഗ്രാം മാലിന്യമാണ് ബിലാല്‍ ശേഖരിച്ചിരുന്നത്. ബ്രാന്‍ഡ് അംബാസഡര്‍ എന്ന നിലയില്‍ ബിലാലിന് പ്രത്യേകം യൂണിഫോമും വാഹനവും ലഭിക്കും.തന്റെ ജീവിതത്തെ കുറിച്ചും ജോലിയെ കുറിച്ചും പ്രകൃതിയോടുള്ള തന്റെ പ്രതിബദ്ധതയെകുറിച്ചും മാലിന്യ നിര്‍മ്മാര്‍ജനത്തെ കുറിച്ചുമെല്ലാം ജനങ്ങളെ ബോധവത്കരിക്കാൻ അംബാസിഡര്‍ എന്ന നിലയില്‍ ബിലാലിന്റെ ഉത്തരവാദിത്വം.

English summary
Bilal Dar, an 18-year-old ragpicker who earned his living by picking up waste from the Wular Lake in Bandipora district of north Kashmir, has been appointed brand ambassador of the Srinagar Municipal Corporation (SMC).
Please Wait while comments are loading...