കഴിഞ്ഞ ആറ് മാസത്തിനിടെ കൊവിഡ് രോഗികളുടെ എണ്ണത്തിൽ കുറവ്: കണക്കുകൾ പുറത്തുവിട്ട് ആരോഗ്യമന്ത്രാലയം,
ദില്ലി: കൊറോണ വൈറസ് വ്യാപനത്തിന് ശേഷം ഇന്ത്യയിൽ ആശ്വാസകരമായ പ്രവണതയാണ് കഴിഞ്ഞ ആറ് മാസക്കാലമായി കണ്ടുവരുന്നത്. ഇന്ത്യയിൽ പ്രതിദിനം റിപ്പോർട്ട് ചെയ്യുന്ന കേസുകൾ 18, 732 ലേക്ക് താഴ്ന്നിട്ടുണ്ട്. ജൂലൈ ഒന്നിന് ശേഷം റിപ്പോർട്ട് ചെയ്ത ഏറ്റവും കുറഞ്ഞ കേസാണിത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 279 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ ജനുവരിയിൽ രോഗവ്യാപനം ആരംഭിച്ചതിന് ശേഷം 1,47,622 പേരാണ് രാജ്യത്ത് വൈറസ് ബാധയെത്തുടർന്ന് മരണമടഞ്ഞിട്ടുള്ളത്. രാജ്യത്ത് ഇതുവരെ 1,01,87,850 പേർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ദില്ലിയിൽ 655 കേസുകളാണ് പുതിയതായി റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കഴിഞ്ഞ നാല് മാസത്തിനിടെ രേഖപ്പെടുത്തിയതിൽ കുറഞ്ഞ നിരക്കാണിത്. നവംബറിൽ രോഗവ്യാപനം വർധിച്ചെങ്കിലും താൽക്കാലിക ആശ്വാസമാണ് ദില്ലിയിൽ പ്രകടമാകുന്നത്.
ഇന്ത്യയുടെ ആക്ടീവ് കേസുകളുടെ എണ്ണം ഇന്ന് 2.78 ലക്ഷമായി കുറഞ്ഞിട്ടുണ്ട്. തുടർച്ചയായ 170 ദിവസത്തിനു ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണിത്. 97,61,538 പേരാണ് ഇതുവരെ രാജ്യത്ത് രോഗമുക്തി നേടിയിട്ടുള്ളത്. ആണ്. എന്നാൽ രോഗമുക്തി നേടിയവരും ആക്ടീവ് കേസുകളും തമ്മിലുള്ള അന്തരം ക്രമാനുഗതമായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇതിപ്പോൾ 95 ലക്ഷത്തിനടുത്താണുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 21,430 പുതിയ ഡിസ്ചാർജുകളാണുള്ളതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. മഹാരാഷ്ട്രയിൽ 59,223 കേസുകളും കേരളത്തിൽ 63,927 ആക്റ്റീവ് കേസുകളുമുണ്ടെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഇന്ത്യയിലെ ദേശീയ കൊവിഡ് ദൌത്യ സേന യുകെയിൽ കണ്ടെത്തിയ പുതിയ കൊറോണ വൈറസിനെക്കുറിച്ച് ശനിയാഴ്ച യോഗം ചേർന്ന് ഇക്കാര്യങ്ങൾ ചർച്ച ചെയ്തുിരുന്നു. ബ്രിട്ടനിൽ നിന്ന് മടങ്ങിയെത്തിയ 50 ഓളം ആളുകളുടെ സാമ്പിളുകൾ നിലവിൽ രാജ്യത്തുടനീളമുള്ള ആറ് ലാബുകളിൽ ക്രമീകരിച്ചിരിക്കുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ യുകെയിൽ നിന്ന് എത്തിയ യാത്രക്കാരെ ജില്ലാ നിരീക്ഷണ ഉദ്യോഗസ്ഥർ തിരിച്ചറിയുന്നുണ്ടെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.