• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മൂന്നാം ഡോസ് 60 വയസ്സിന് മുകളിലുള്ളവര്‍ക്ക് മാത്രം, നിബന്ധനങ്ങള്‍ ഇങ്ങനെ, കുട്ടികള്‍ക്ക് കൊവാക്‌സിന്‍

Google Oneindia Malayalam News

ദില്ലി: ഒമൈക്രോണ്‍ വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് ബൂസ്റ്റര്‍ ഡോസുകള്‍ക്കായുള്ള നല്‍കാനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. ഇതിനുള്ള മാനദണ്ഡങ്ങളും കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ടിരിക്കുകയാണ്. പ്രധാനമായും പതിനഞ്ച് മുതല്‍ 18 വയസ്സ് വരെയുള്ള കുട്ടികള്‍ക്കുള്ള വാക്‌സിനും ഒപ്പം ബൂസ്റ്റര്‍ ഡോസുകളും നല്‍കുന്ന കാര്യത്തിലാണ് കേന്ദ്രം തീരുമാനമെടുത്തത്. ആരോഗ്യ പ്രവര്‍ത്തകരും മുന്നണി പോരാളികളും, പന്ത്രണ്ടിനും പതിനെട്ടിനും ഇടയിലുള്ളവര്‍, അറുപതി വയസ്സിന് മുകളിലുള്ള ഗുരുതര രോഗങ്ങളുള്ള വിഭാഗം എന്നിവര്‍ക്കാണ് വാക്‌സിന്‍ നല്‍കുക. ആരോഗ്യ പ്രവര്‍ത്തകര്‍, മുന്നണി പോരാളികള്‍ എന്നിവര്‍ക്കുള്ള ബൂസ്റ്റര്‍ ഡോസുകള്‍ ജനുവരി പത്ത് മുതല്‍ നല്‍കി തുടങ്ങും.

ചണ്ഡീഗഡില്‍ എഎപി തരംഗം, ബിജെപിയുടെ മേയര്‍ തോറ്റു, കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്ത്, ഞെട്ടിച്ച് ഫലംചണ്ഡീഗഡില്‍ എഎപി തരംഗം, ബിജെപിയുടെ മേയര്‍ തോറ്റു, കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്ത്, ഞെട്ടിച്ച് ഫലം

നിലവില്‍ രാജ്യത്തെ പതിനെട്ട് വയസ്സിന് മുകളിലുള്ള 90 ശതമാനം പേര്‍ക്കും ആദ്യ ഡോസ് വാക്‌സിനെങ്കിലും നല്‍കിയിട്ടുണ്ട്. 60 ശതമാനം പേര്‍ക്ക് ആദ്യ രണ്ട് ഡോസുകളും നല്‍കിയിട്ടുണ്ട്. അറുപതിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് രണ്ട് ഡോസുകളും ലഭിച്ചതാണെങ്കില്‍ മൂന്നാം ഡോസുകള്‍ ഡോക്ടറുടെ ഉപദേശപ്രകാരം നല്‍കും. അറുപത് വയസ്സിന് മുകളിലുള്ള ആരോഗയ് പ്രവര്‍ത്തകര്‍ക്ക് നിര്‍ബന്ധമായും വാക്‌സിന്‍ നല്‍കും. പ്രത്യേകിച്ച് രോഗം വരാനുള്ള തീവ്രത കൂടുന്നതാണെങ്കില്‍. രണ്ടാം ഡോസ് എടുത്ത് ഒന്‍പത് മാസങ്ങള്‍ക്ക് ശേഷമാണ് മൂന്നാം ഡോസ് എടുക്കുക. പതിനഞ്ച് വയസ്സിനും മുകളിലും ഉള്ള വിഭാഗത്തിന്റെ വാക്‌സിനേഷനായുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചിട്ടുണ്ട്.

അതേസമയം പതിനെട്ട് വയസ്സ് വരെയുള്ളവര്‍ക്ക് കൊവാക്‌സിനാണ് ലഭിക്കുക. ഇവര്‍ക്കാണ് ജനുവരി മൂന്ന് മുതല്‍ ലഭിക്കുക. പന്ത്രണ്ട് വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് നേരത്തെ വാക്‌സിനേഷന്‍ അനുമതി കേന്ദ്രം നല്‍കിയിരുന്നു. കൊവാക്‌സിനാണ് അനുമതി ലഭിക്കുന്നത്. പതിനെട്ട് വയസ്സിന് താഴെയുള്ളവരില്‍ ഈ വാക്‌സിന്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കിയതും മികച്ച തീരുമാനമായിരുന്നു. നേരര്തതെ സൈക്കോകൊവ്-ഡി എന്ന വാക്‌സിന് ഉപയോഗിക്കാന്‍ അ നുമതി നല്‍കിയത്. അതേസമയം ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രമേ ബൂസ്റ്റര്‍ ഡോസുകള്‍ക്ക് ഒരു വ്യക്തിക്ക് നല്‍കൂ എന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

ബൂസ്റ്റര്‍ ഡോസുകള്‍ രണ്ടാം ഡോസ് നല്‍കി കഴിഞ്ഞ് ഒന്‍പത് മാസങ്ങള്‍ കഴിഞ്ഞ് മാത്രമേ നല്‍കൂ. അതേസമയം ഇത്തരം അര്‍ഹരായവര്‍ക്ക് കൊവിഡ് അക്കൗണ്ടില്‍ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കും. അതേസമയം ബൂസ്റ്റര്‍ ഷോട്ടുകള്‍ക്കുള്ള സമയം വന്നാല്‍ കൊവിന്‍ സൈറ്റ് തന്നെ നിങ്ങളെ അറിയിക്കും. ഓണ്‍ലൈന്‍ രജിസട്രേഷന്‍ മാത്രമാണ് മൂന്നാം ഡോസിനായിട്ടുള്ളത്. ഇതിന്റെ വിവരങ്ങള്‍ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റിലുണ്ടാവും. പുതിയതായി നല്‍കുന്ന വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റുകളില്‍ ബൂസ്റ്റര്‍ ഡോസിന് ശേഷം ആ വിവരങ്ങളും നല്‍കും. രാജ്യത്ത് ഒമൈക്രോണ്‍ കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഈ പ്രഖ്യാപനം എല്ലാവര്‍ക്കും ഗുണമായി മാറും.രാജ്യത്താകെ ഒമൈക്രോണ്‍ കേസുകളില്‍ വ്യാപകമായ വര്‍ധനവുണ്ടായിട്ടുണ്ട്. ഗുജറാത്തില്‍ തിങ്കളാഴ്ച്ച 24 പുതിയ കേസുകളാണ് റിപ്പോര്‍ട്ട്. മൊത്തം 73 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. അഹമ്മദാബാദിലാണ് ഏറ്റവും കൂടുതല്‍ രോഗികളുള്ളത്. 13 പുതിയ രോഗികളാണ് ഉള്ളത്. ഇതില്‍ ഒന്‍പത് പേര്‍ വിദേശ യാത്ര നടത്തിയവരാണ്. ഏഴ് പേര്‍ വിദേശ യാത്ര നടത്തിയതാണ്. ഗാന്ധിനഗറിലെ ഏഴ് രരോഗികളും വിദേശ നടത്തിയവരാണ്. രാജ്‌കോട്ടില്‍ ഒമൈക്രണ്‍ സ്വീകരിച്ച മൂന്ന് പേര്‍ക്ക് അത്തരം യാത്രകളൊന്നും മുമ്പ് നടത്തിയവരല്ല. ആംറേലി, ബറൂച്ച്, വഡോദര ജില്ലകളില്‍ ഓരോ കേസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

അതേസമയം രാജ്യത്തെ വിദഗ്ധ സമിതി അടിയന്തര ഉപയോഗത്തിന് സെറത്തിന്റെ കൊവോവാക്‌സിന് അനുമതി നല്‍കിയിട്ടുണ്ട്. നേരത്തെ വിദഗ്ധ സമിതി കൂടുതല്‍ വിവരങ്ങള്‍ ഈ കമ്പനിയോട് കേന്ദ്ര സര്‍ക്കാര്‍ ചോദിച്ചിരുന്നു. രണ്ട് കോടി കൊവോവാക്‌സ് നേരത്തെ ഇന്ത്യയില്‍ നിന്ന് ഇന്തോനേ,ഷ്യയിലേക്കാണ് കയറ്റി അയച്ചിരുന്നു. യുഎസ്സില്‍ നിന്നുള്ള വാക്‌സിനാണ് നോവോവാക്‌സ്. നേരത്തെ ലോകാരോഗ്യ സംഘടനയും ഈ വാക്‌സിന്‍ അടിയന്തര ഉപയോഗത്തിന് നല്‍കാമെനന് പ്രഖ്യാപിച്ചിരുന്നു.

cmsvideo
  Night curfew issued in Kerala | Oneindia Malayalam

  ശരണ്യ മൂന്നാമതും ഗര്‍ഭിണി? വ്യാജ വാര്‍ത്ത നല്‍കിയവര്‍ കുടുങ്ങും, ഉപദേശിച്ച് നന്നാക്കാനില്ലെന്ന് നടിശരണ്യ മൂന്നാമതും ഗര്‍ഭിണി? വ്യാജ വാര്‍ത്ത നല്‍കിയവര്‍ കുടുങ്ങും, ഉപദേശിച്ച് നന്നാക്കാനില്ലെന്ന് നടി

  English summary
  health workers will get booster shots from jan 10 says centre and releases new announcements
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X