കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അതെന്താ, ദൈവങ്ങൾക്കും തണുക്കില്ലേ...? ഇനി അഭിഷേകമെല്ലാം ചൂടുവെള്ളത്തിൽ മതി, വിഎച്ച്പിയുടെ ഉത്തരവ്!

  • By Desk
Google Oneindia Malayalam News

ലക്നൗ: ശീതകാലമല്ലേ ദൈവങ്ങൾക്കും തണുക്കും. ഇനി ചൂട് വെള്ളത്തിൽ മതി അഭിഷേകമെന്ന് വിഎച്ച്പിയുടെ ഉത്തരവ്. അയോധ്യയിലെ ക്ഷേത്രത്തിലെ പ്രതിഷ്ഠകളെ കൊടും തണുപ്പില്‍ നിന്ന് സംരക്ഷിക്കാന്‍ ഹീറ്റര്‍ സ്ഥാപിച്ചിരിക്കുകയാണ് ക്ഷേത്രം ഭാരവാഹികൾ. നകിഘട്ട് ബഡാസ്ഥാന്‍ ക്ഷേത്രത്തില്‍ ഹീറ്ററുകള്‍ സ്ഥാപിക്കുക മാത്രമല്ല പ്രതിഷ്ഠയില്‍ അഭിഷേകം ചെയ്യുന്നതും ചുടുവെള്ളത്തിലാക്കിയിട്ടുണ്ട്.

അയോധ്യയിലെ രാംലല്ല പ്രതിഷ്ഠയ്ക്ക് രോമകുപ്പായവും പുതപ്പും ഹീറ്ററും നല്‍കണമെന്ന് കഴിഞ്ഞ ദിവസം വിഎച്ച്പി ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ പരിഷ്ക്കരണവുമായി ക്ഷേത്രം ഭാരവാഹികൾ പറഞ്ഞത്. പ്രതിഷ്ഠയെ കൊടുംതണുപ്പില്‍ നിന്ന് സംരക്ഷിക്കുകയെന്നത് കോടിക്കണക്കിന് രാമഭക്തരുടെ ഉത്തരവാദിത്തമാണിതെന്നായിരുന്നു വിഎച്ച്പി നേതാവ് ശരത് ശര്‍മ പറഞ്ഞത്.

Sharad Sharma

ക്ഷേത്രത്തിൽ ഹിറ്റർ സ്ഥാപിച്ചെന്ന വാർത്ത എഎൻഐയാണ് പുറത്ത് വിട്ടത്. ദൈവത്തിനും തണുപ്പോ? എന്ന വിമർശനവുമായി പലരും രംഗത്ത് എത്തിയിട്ടുണ്ട്. തിങ്കളാഴ്ച്ച ഒരു പ്രാദേശിക മാധ്യമത്തിലാണ് വിഎച്ച്പി നേതാവ് ശരത് ശര്‍മ്മ ആവശ്യമുന്നയിച്ചത്. രാമനെ ആരാധിക്കുന്ന കോടികണക്കിന് വിശ്വാസികളുടെ ഉത്തരവാദിത്വമാണിതെന്നാണ് അദ്ദേഹം പറഞ്ഞത്.

English summary
As the mercury dips across northern India, its residents are thankful for their heaters and geysers - there's nothing like a hot, steaming bath to beat the bone-numbing cold.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X