Get Updates
Get notified of breaking news, exclusive insights, and must-see stories!

തമിഴ്നാട്ടിലും ആന്ധ്രാപ്രദേശിലും കനത്തമഴ; തീവ്ര ന്യൂനമർദ്ദം നാളെ കര തൊടും

തമിഴ്നാട്ടിലും ആന്ധ്രാപ്രദേശിലും കനത്തമഴ; തീവ്ര ന്യൂനമർദ്ദം നാളെ കര തൊടും

ചെന്നൈ: തമിഴ്നാട്ടിലും ആന്ധ്രാപ്രദേശിലും കനത്ത മഴ. ബംഗാൾ ഉൾക്കടലിലെ ശക്തി കൂടിയ ന്യൂന മർദ്ദം തീവ്ര ന്യൂന മർദ്ദം ആയി മാറിയതോടെയാണ് കനത്ത മഴ തുടങ്ങിയത്.

തീവ്ര ന്യൂന മർദ്ദം പടിഞ്ഞാറ് വടക്ക് - പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് തമിഴ്നാട് ചെന്നൈക്ക് സമീപം വടക്കൻ തമിഴ്നാട് - തെക്ക് ആന്ധ്രാ പ്രദേശ് തീരത്ത് നാളെ എത്തും. ന്യൂന മർദ്ദം നാളെ രാവിലെ കരയിൽ പ്രവേശിക്കാനാണ് സാധ്യത എന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നത്.

1

ആൻഡമാനിലാണ് ആദ്യം ന്യൂന മർദ്ദം രൂപം കൊണ്ടത്. തുടർന്ന് ബംഗാൾ ഉൾ കടലിലേയ്ക്ക് കടക്കുകയായിരുന്നു. ഇതിന്റ പരിണിത ഫലമായി തമിഴ് നാടിന്റെ വിവിധ മേഖലകളിൽ വീണ്ടും മഴ തുടങ്ങി. കാവേരി ഡൽറ്റ മേഖലയിലെ ജില്ലകളിലും ചെന്നൈയോട് ചേർന്നുള്ള നാല് ജില്ലകളിലുമാണ്‌ വീണ്ടും മഴ പെയ്ത് തുടങ്ങിയത്. നിലവിലെ മഴ ശക്തമല്ല. എന്നാലും വരും മണിക്കൂറുകളിൽ അതി ശക്തമായ മഴപെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് നിലവിൽ ഉണ്ട്.

2

അതേസമയം, ആന്ധ്രയുടെ അവസ്ഥയും ഇതു തന്നെയാണ്. ആന്ധ്രയുടെ തീര മേഖലയിൽ വീണ്ടും കനത്ത മഴ പെയ്തു തുടങ്ങി. മഴ കനത്ത് തുടങ്ങിയ സാഹചര്യത്തിൽ നെല്ലൂർ, ചിറ്റൂർ, കഡപ്പ അടക്കമുള്ള ജില്ലകളിൽ ജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകി കഴിഞ്ഞു. ജാഗ്രത നിർദ്ദേശം കണക്കിലെടുത്ത് ചിറ്റൂരിൽ സ്വർണ മുഖി നദീ തീരത്തുള്ളവരെ മാറ്റി പാർപ്പിച്ചു. ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജീകരിച്ചതായി സർക്കാർ പ്രത്യേകം നിർദ്ദേശം നൽകിയിട്ടുണ്ട്. അതേസമയം, മൈസൂർ അടക്കം കർണാടകയുടെ തീര മേഖലയിലും മഴ മുന്നറിയിപ്പിനറെ ഭാഗമായി യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

3

അധികൃത നിർദ്ദേശത്തിന്റെ ഭാഗമായി ഇന്ന് ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂർ, റാണിപ്പേട്ട്, ചെങ്കൽപേട്ട് എന്നീ അഞ്ച് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോളേജുകൾക്കും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് ഇവിടെ അവധിയാണ്.

തമിഴ്നാട്ടിലെ ചെന്നൈ നഗരത്തിലും മറ്റ് തീര മേഖലകളിലും കഴിഞ്ഞയാഴ്ച കനത്ത മഴ പെയ്തിരുന്നു. ആളുകൾ വെളളക്കെട്ടിൽ ആയി. വലിയ ദുരിതം ഉണ്ടായി. ഈ തീവ്ര മഴയുടെ ദുരിതം മാറി വരുന്നതിന് പിന്നാല ആണ് വീണ്ടും മഴ ഭീഷണിയായി തുടങ്ങിയത്.

Recommended Video

cmsvideo
    മുന്നറിയിപ്പില്ലാതെ ഡാം തുറന്ന് തമിഴ്നാട്, പാലക്കാട്‌ ആശങ്ക
    4

    വീണ്ടും കനത്ത മഴ തുടങ്ങിയ സാഹചര്യത്തിൽ അയൽ സംസ്ഥാനമായ കേരളത്തിലും ജാഗ്രതാ മുന്നൊരുക്കങ്ങൾ സ്വീകരിക്കും. ഇന്ന് ഉച്ചയ്ക്ക് വന്ന മഴ മുന്നറിയിപ്പ് അനുസരിച്ച് കേരളത്തിൽ അടുത്ത 2 ദിവസം കൂടി ഒറ്റപ്പെട്ട ശക്തമായ മഴ തുടരാനാണ് സാധ്യത. ബംഗാൾ ഉൾക്കടൽ ന്യൂനമർദ്ദം തീരത്തോട്ട് അടുക്കുന്നത് കണക്കിലെടുത്താണ് മുന്നറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത. സംസ്ഥാനത്തിന്റെ വിവിധ മലയോര മേഖലകളിൽ കൂടുതൽ മഴ കിട്ടും. തിരുവനന്തപുരവും കൊല്ലവും ഒഴികെ സംസ്ഥാനത്തെ പത്ത് ജില്ലകളിലും ഇന്നും നാളെയും യെല്ലോ അലേർട്ടാണ്.

    അതേസമയം, കേരളത്തിൽ മഴ മുന്നറിയിപ്പിന്റെ ഭാഗമായി പത്തനംതിട്ട, കോട്ടയം, തൃശൂര്‍, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് തുടങ്ങി വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് മുന്നറിയിപ്പ് അറിയിച്ചിട്ടുണ്ട്. സംസ്ഥാനത്തിന്റെ മലയോര മേഖലകൾ പ്രതേൃക ജാഗ്രത നിരീക്ഷണം കൈവരിക്കണം. നിലവിൽ യെല്ലോ അലേർട്ടാണ് മലയോര മേഖലയിൽ പ്രഖ്യാപിച്ചിരിക്കുന്നത്. എന്നിരുന്നാലും ഓറഞ്ച് അലേർട്ടിന് സമാനമായ രീതിയിൽ ജനങ്ങൾ ജാഗ്രത സ്വീകരിക്കണമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. ഇതിന് പുറമെ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+