ഉത്തരേന്ത്യയില്‍ കനത്ത മഴ തുടരുന്നു; ഗുജറാത്തില്‍ വെള്ളപ്പൊക്കം രൂക്ഷം, പഞ്ചാബില്‍ 40 മരണം
ന്യൂഡല്‍ഹി: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ശക്തമായ മഴ തുടരുന്നു. ഉത്തരാഖണ്ഡിലെയും ഹിമാചല്‍ പ്രദേശിലെയും ചില ഭാഗങ്ങളില്‍ കനത്ത മഴ രൂക്ഷമായതോടെ ഹത്നികുണ്ഡ് ബാരേജില്‍ നിന്ന് നദിയിലേക്ക് വെള്ളം തുറന്നുവിട്ടതിനെ തുടര്‍ന്ന് യമുനയിലെ ജലനിരപ്പ് വീണ്ടും കരകവിഞ്ഞു. നദിയിലെ ജലനിരപ്പ് ഇനിയും ഉയരുന്നത് ഡല്‍ഹിയിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളപ്പൊക്ക സാധ്യത വര്‍ദ്ധിപ്പിക്കുന്നു.
ഹത്നികുണ്ഡ് ബാരേജില്‍ നിന്ന് 2 ലക്ഷം ക്യുസെക്സ് വെള്ളം നദിയിലേക്ക് ഒഴുക്കിവിടുന്നതിനാല്‍ ഡല്‍ഹി അതീവ ജാഗ്രതയിലാണെന്നും ജലനിരപ്പ് 206.7 മീറ്ററായി ഉയര്‍ന്നാല്‍ യമുനയുടെ സമതലങ്ങളുടെ ചില ഭാഗങ്ങള്‍ വെള്ളത്തിനടിയിലാകുമെന്നും റവന്യൂ മന്ത്രി അതിഷി ശനിയാഴ്ച പറഞ്ഞു.

ജൂലായ് 13 ന് എക്കാലത്തെയും ഉയര്‍ന്ന നിലയായ 208.66 മീറ്ററിലെത്തിയ നദിയിലെ ജലനിരപ്പ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി 205.33 മീറ്ററിലേക്ക് നീങ്ങിയിരുന്നു. ഹിമാചല്‍ പ്രദേശിലെയും ഉത്തരാഖണ്ഡിലെയും ചില ഭാഗങ്ങളില്‍ ജൂലൈ 25 വരെ ശക്തമായതോ അതിശക്തമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
ഗുജറാത്തിലെ വിവിധ ജില്ലകളില്‍ റെഡ് അലര്‍ട്ട്
ഗുജറാത്തിലും ശക്തമായ മഴ തുടരുകയാണ്. തുടര്‍ച്ചയായി മഴ പെയ്തതോടെ ഗുജറാത്തിലെയും സൗരാഷ്ട്ര ജില്ലയുടെയും പല ഭാഗങ്ങളിലും വെള്ളപ്പൊക്കത്തിന് സമാനമായ സാഹചര്യത്തിന് കാരണമായിട്ടുണ്ട്. കനത്ത മഴയെ തുടര്‍ന്ന് ചില മേഖലകള്‍ വെള്ളത്തിനടിയിലായിട്ടുണ്ട്. നദികളിലെയും ഡാമുകളിലെയും ജലനിരപ്പ് അപകടനിലയിലേക്ക് ഉയരുകയാണ്. വെള്ളക്കെട്ടും ഗതാഗതക്കുരുക്കും ജനങ്ങളെ വലിയ രീതിയില്‍ ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്.
ഞായറാഴ്ച രാവിലെ വരെ തെക്കന്‍ ഗുജറാത്ത്, സൗരാഷ്ട്ര-കച്ച് ജില്ലകളില്‍ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കൊപ്പം അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് നല്‍കുന്ന മുന്നറിയിപ്പ്. അടുത്ത മൂന്ന് ദിവസങ്ങളില്‍ തെക്കന്‍ ഗുജറാത്തിലെ മറ്റ് ജില്ലകളിലും സൗരാഷ്ട്ര-കച്ചിലും ശക്തമായ മഴ തുടരുമെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു.
ജുനഗഡ്, ജാംനഗര്‍, ദേവഭൂമി ദ്വാരക, കച്ച്, സൂറത്ത്, വല്‍സാദ്, നവസാരി, സൂറത്ത് എന്നിവിടങ്ങളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സുരേന്ദ്രനഗര്‍, ദഹോദ്, രാജ്കോട്ട്, ബത്തോഡ്, വഡോദര എന്നിവിടങ്ങളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉണ്ടായ വെള്ളപ്പൊക്കത്തിന് സമാനമായ സാഹചര്യത്തെക്കുറിച്ച് ആഭ്യന്തരമന്ത്രി അമിത് ഷാ ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലുമായി സംസാരിച്ചിട്ടുണ്ട്.
പഞ്ചാബില്‍ 40 മരണം
പഞ്ചാബിലും കനത്ത മഴ തുടരുകയാണ്. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് പഞ്ചാബിലെ 1,457 ഗ്രാമങ്ങള്‍ ഇപ്പോഴും ദുരിതത്തിലാണെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. നിലവില്‍ ഫിറോസ്പൂര്‍, ഫത്തേഗഡ് സാഹിബ്, ഫരീദ്‌കോട്ട്, ഹോഷിയാര്‍പൂര്‍, രൂപ്നഗര്‍, കപൂര്‍ത്തല, പട്യാല, മോഗ, ലുധിയാന, എസ്എഎസ് നഗര്‍, ജലന്ധര്‍, സംഗ്രൂര്‍, എസ്ബിഎസ് നഗര്‍, ഫാസില്‍ക, ഗുര്‍ദാസ്പൂര്‍, മാന്‍സ, ബതിന്ദ, പത്താന്‍കോഡ് എന്നീ ജില്ലകളിലാണ് വെള്ളപ്പൊക്കം രൂക്ഷമായിരിക്കുന്നത്.
27,221 പേരെ ഒഴിപ്പിച്ച് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. 170 ഓളം ദുരിതാശ്വാസ ക്യാമ്പുകളില്‍ 4,909 പേര്‍ കഴിയുന്നുണ്ട്. വെള്ളപ്പൊക്കത്തില്‍ 40 പേര്‍ മരിക്കുകയും 15 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പഞ്ചാബിലെയും ഹരിയാനയിലെയും നിരവധി ജില്ലകള്‍ അടുത്തിടെ പെയ്ത കനത്ത മഴയെത്തുടര്‍ന്ന് ജനജീവിതം സ്തംഭിച്ചിരുന്നു.












Click it and Unblock the Notifications