കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലളിത് മോദിയ്ക്ക് സുഷമയുടെ സഹായം.... രാജിവക്കേണ്ടി വരുമോ?

Google Oneindia Malayalam News

ദില്ലി: ഐപിഎല്‍ വിവാദ നായകന്‍ ലളിത് മോദിയെ സഹായിച്ചുവെന്ന കുറ്റത്തിന് കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജിന് രാജിവക്കേണ്ടി വരുമോ... സുഷമ രാജിവക്കണം എന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടുകഴിഞ്ഞു.

ലളിത് മോദിയ്ക്ക് വിദേശയാത്ര നടത്തുന്നതിനുള്ള രേഖകള്‍ സുഷമ സ്വരാജ് ശരിയാക്കിക്കൊടുത്തു എന്നാണ് പറയുന്നത്. ഇക്കാര്യം സുഷമ സ്വരാജ് സമ്മതിയ്ക്കുകയും ചെയ്തു. ഐപിഎല്‍ വിഷയത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നടപടി നേരിടുന്ന ആളാണ് ലളിത് മോദി.

Sushma Swaraj

താന്‍ മനുഷ്യത്വപരമായ ഒരു സഹായം മാത്രമാണ് ലളിത് മോദിയ്ക്ക് ചെയ്തുകൊടുത്തത് എന്നാണ് സുഷമ സ്വരാജിന്റെ അവകാശവാദം. മോദിയുടെ ഭാര്യയുടെ ശസ്ത്രക്രിയക്കായി പോര്‍ച്ചുഗലില്‍ എത്തണം എന്ന് ആവശ്യപ്പെട്ടപ്പോഴാണ് യാത്രയ്ക്കുളള രേഖകള്‍ ശരിയാക്കിയതെന്നും സുഷമ സ്വരാജ് പറയുന്നു.

2014 ജൂലായ് മാസത്തിലാണ് സംഭവം. ലളിത് മോദി ആ സമയം ലണ്ടനില്‍ ആയിരുന്നു. യാത്ര ശരിയാക്കുന്നതിനായി ബ്രിട്ടീഷ് എംപിയായ കെയ്ത്ത് വാസുമായും ബ്രിട്ടീഷ് ഹൈക്കമ്മീഷണുമായും ആശയവിനിമയം നടത്തിയിരുന്നതായും സുഷമ സമ്മതിയ്ക്കുന്നുണ്ട്.

ഐപിഎല്‍ അഴിമതി ആരോപണത്തെ തുടര്‍ന്ന് 2010 ല്‍ ആണ് ലളിത് മോദിയെ ഐപിഎല്ലിന്റെ തലപ്പത്ത് നിന്ന് ബിസിസിഐ സസ്‌പെന്റ് ചെയ്യുന്നത്. തുടര്‍ന്ന് മോദി ബ്രിട്ടനില്‍ നിന്ന് പുറത്തേക്ക് പോകരുതെന്നും നിര്‍ദ്ദേശിച്ചു. ഈ നിര്‍ദ്ദേശം നിലനില്‍ക്കവെയാണ് മോദി പോര്‍ച്ചുഗലില്‍ പോയത്. ഇതിന് സുഷമ സ്വരാജ് അനധികൃതമായി സഹായിച്ചു എന്നാണ് ആരോപണം.

English summary
External affairs minister Sushma Swaraj on Sunday admitted to helping controversial IPL founder and enforcement directorate offender Lalit Modi with his travel documents, but made it clear that she did so only on humanitarian grounds.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X