• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബൈക്കര്‍, മോഡല്‍, ബോക്‌സര്‍; ഈ 22കാരിയായ പോലീസുകാരിയെക്കുറിച്ചറിയാന്‍ ഇനിയുമേറെ

Google Oneindia Malayalam News

കാക്കിക്കുള്ളില്‍ കവി ഹൃദയവും കാമുക ഹൃദയവും മാത്രമല്ല, മറ്റ് പല ഭാവങ്ങളും കാണാം. ഇങ്ങനെ പറയാന്‍ ഒരു കാരണമുണ്ട്. ഇനി പറയാന്‍ പോകുന്നത് ഒരു പോലീസുകാരിയെക്കുറിച്ചാണ്. ഏക്ഷ ഹംഗ എന്നാണ് ഈ പോലീസുകാരിയുടെ പേര്. സിക്കിംകാരിയാണ്. എന്നാല്‍ ഈ യുവതി പോലീസുകാരി മാത്രമല്ല.

അതുതന്നെയാണ് ഈ യുവതിയുടെ പ്രത്യേകതയും വെറും 22 വയസുമാത്രം പ്രയാമുള്ള ഈ യുവതി. ഒരു ബൈക്കറും ബോക്‌സറും സൂപ്പര്‍ മോഡലുമാണ്. സമൂഹത്തില്‍ നിലനില്‍ക്കുന്ന സ്റ്റീരിയോ ടൈപ്പ് ഇമേജിന് തകര്‍ത്തെറിഞ്ഞു കൊണ്ടാണ് ഈ പെണ്‍കുട്ടിയുടെ കുതിപ്പ്...

1

റംബുക് ഗ്രാമത്തിൽ ഐതരാജിനും സുക്രാണി സുബ്ബയ്ക്കും പിറന്ന ഏകാ ഒരുപാട് സ്വപ്നങ്ങളുമായാണ് വളർന്നത്. കണ്ട സ്വപ്നങ്ങളൊന്നും അങ്ങ നെ ഉപേക്ഷിക്കാൻ ഏക്ഷ തയ്യാറായിരുന്നില്ല തന്റെ സ്വപ്നത്തിന് പിന്നാലെ അവൾ വിശ്രമമില്ലാതെ സഞ്ചരിച്ചു. 'എംടിവി സൂപ്പർ മോഡൽ ഓഫ് ദ ഇയർ' എന്ന റിയാലിറ്റി ടെലിവിഷൻ ഷോയിൽ പ്രവേശിക്കാൻ അവൾ എപ്പോഴും ആഗ്രഹിച്ചിരുന്നു. ലോക ബോക്‌സിംഗ് ചാമ്പ്യൻ മേരി കോമിനെപ്പോലെ ഒരു ബോക്‌സർ ആകണമെന്നായിരുന്നു ഏക്ഷയുടെയും ആഗ്രഹം.

'കുറ്റിക്കാടുകള്‍ക്ക് പിന്നില്‍നിന്ന് സാനിറ്ററി പാഡുകള്‍ മാറ്റേണ്ടിവന്നിട്ടുണ്ട്'; ജയ ബച്ചന്‍'കുറ്റിക്കാടുകള്‍ക്ക് പിന്നില്‍നിന്ന് സാനിറ്ററി പാഡുകള്‍ മാറ്റേണ്ടിവന്നിട്ടുണ്ട്'; ജയ ബച്ചന്‍

pc: ekshakerungofficial

pc: ekshakerungofficial

ഏക്ഷയുടെ സ്വപ്നത്തിനൊപ്പം ഏക്ഷയുടെ മാതാപിതാക്കൾ എപ്പോഴും ഒപ്പം നിന്നു. ഏക്ഷയുടെ അച്ഛൻ അവളുടെ സ്വപ്നം ജീവിക്കാൻ അവളെ സഹായിച്ചു. ഏക്ഷയെ ബോക്‌സിംഗ് ലോകത്തിന് പരിചയപ്പെടുത്തിയത് അദ്ദേഹമാണ്. താമസിയാതെ, ദേശീയ തലത്തിൽ ബോക്‌സിംഗിൽ അവൾ തന്റെ സംസ്ഥാനത്തെ പ്രതിനിധീകരിച്ചു. ഏക്ഷയുടെ പിതാവിന്റെ വരുമാനം തുച്ഛമായിരുന്നു. ആ വരുമാനത്തിന് കുടുംബം മുന്നോട്ടുപോകുക പ്രയാസം ആയിരുന്നു. ഒടുവിൽ 19-ാം വയസ്സിൽ ബിരുദപഠനത്തിനായി സിക്കിമിലെ പോലീസ് സേനയിൽ ചേർന്നു.

3

14 മാസത്തെ കഠിനമായ പരിശീലനത്തിന് ഏക്ഷ വിധേയയായി. അവിടം കൊണ്ട് തീർന്നില്ല, എംടിവി ഷോയുടെ ഓഡിഷൻ നടത്താൻ തീരുമാനിച്ചു. ഓഡിഷനിടെ അലങ്കരിച്ച തന്റെ പോലീസ് യൂണിഫോം ധരിച്ച് തിരഞ്ഞെടുക്കപ്പെട്ടു. ബിസിനസ് ടൈക്കൂൺ ആനന്ദ് മഹീന്ദ്രയും ഏക്ഷയെ പ്രശംസിക്കുകയും അവളെ സൂപ്പർ വുമൺ എന്ന് വിളിക്കുകയും ചെയ്തു. "

5


വടക്ക് കിഴക്ക് അസാധാരണമായ ആളുകളാൽ നിറഞ്ഞിരിക്കുന്നു. മണിപ്പൂരിൽ നിന്നുള്ള പ്രേമിനെക്കുറിച്ച് ഞാൻ ട്വീറ്റ് ചെയ്തു, ഇന്ത്യയുടെ 'അയൺമാൻ.' ഇപ്പോൾ ഇതാ മറ്റൊരു സൂപ്പർഹീറോ; അവൾ ഒരു ബൈക്കർ കൂടിയാണ്."അദ്ദേഹം ട്വീറ്റ് ചെയ്തു.
ആളുകൾക്കെല്ലാം അത്ഭുതമാണ് ഏക്ഷ..അതിനപ്പുറം സ്വപ്നങ്ങൾക്ക് പിന്നാലെ ഓടുന്ന ഒത്തിരിപേർക്ക് പ്രതീക്ഷ കൂടിയാണ് ഇവർ.താൻ കണ്ട സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാൻ ഏക്ഷ വിശ്രമമില്ലാതെ പൊരുതി.

English summary
Here is an interesting story of a police officer Eksha Subba , who is also a biker and model
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X