കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിതീഷ് മുഖ്യമന്ത്രി സ്ഥാനത്ത് എത്ര നാള്‍? തേജസ്വിയുടെ പദ്ധതി എന്ത്? ബീഹാറില്‍ അവസാനിക്കാത്ത സാധ്യതകള്‍

Google Oneindia Malayalam News

പാട്‌ന: ബീഹാറില്‍ വിശ്വാസ വോട്ടെടുപ്പ് വിജയിച്ചെങ്കിലും മുഖ്യമന്ത്രി നിതീഷ് കുമാര്‍ എത്രകാലം മുഖ്യമന്ത്രി സ്ഥാനത്തുണ്ടാകും എന്ന് കണ്ടറിയണമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍. ജെ ഡി യുവിന്റെ പിന്തുണ ഇല്ലെങ്കില്‍ പോലും മഹാഗത്ബന്ധന് കേവലഭൂരിപക്ഷത്തോട് അടുത്തുള്ള സീറ്റ് നിലയുണ്ട്. എന്നിട്ടും ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ആര്‍ ജെ ഡി മുഖ്യമന്ത്രി സ്ഥാനത്തിന് അവകാശവാദം ഉന്നയിച്ചിരുന്നില്ല.

ഇതാണ് എല്ലാവരേയും അതിശയിപ്പിക്കുന്നത്. ഒരു സീറ്റ് ഒഴിഞ്ഞ് കിടക്കുന്ന സാഹചര്യത്തില്‍ ബീഹാര്‍ നിയമസഭയുടെ നിലവിലെ അംഗബലം 242 ആണ്. കേവലഭൂരിപക്ഷത്തിന് വേണ്ടച് 121 ആണ്. വിശ്വാസ വോട്ടെടുപ്പില്‍ മഹാഗത്ബന്ധന് 160 വോട്ടുകള്‍ ലഭിച്ചു. എന്നാല്‍ ഇവിടെയാണ് വ്യത്യസ്തമായ ഒരു മത്സരം ശരിക്കും കാണാനാകുന്നത്.

ഗുലാം നബി ആസാദ് കോണ്‍ഗ്രസ് വിട്ടു; രാഹുലിനെതിരെ രൂക്ഷവിമര്‍ശനം, ഞെട്ടിത്തരിച്ച് കോണ്‍ഗ്രസ്ഗുലാം നബി ആസാദ് കോണ്‍ഗ്രസ് വിട്ടു; രാഹുലിനെതിരെ രൂക്ഷവിമര്‍ശനം, ഞെട്ടിത്തരിച്ച് കോണ്‍ഗ്രസ്

1

സംഖ്യകളുടെ അടിസ്ഥാനത്തില്‍ നോക്കിയാല്‍, ജെ ഡി യു ഇല്ലാതെ തന്നെ മഹാഗത്ബന്ധന് 120 എം എല്‍ എമാരുടെ പിന്തുണയുണ്ട്. ആര്‍ജെഡി (79), കോണ്‍ഗ്രസ് (19), ഇടതുപക്ഷം (16), എച്ച് എ എം (4), എഐഎംഐഎം (1), ഒരു സ്വതന്ത്രന്‍ എന്നിവരുടെ പിന്തുണയാണ് മഹാഗത്ബന്ധനുള്ളത്. ഇതിനര്‍ത്ഥം 'മഹാഗത്ബന്ധന്' വേണമെങ്കില്‍ നിതീഷിനെയും ജെ ഡി യുവിനെയും പുറത്താക്കി തേജസ്വിയെ മുഖ്യമന്ത്രിയാക്കാമെന്നാണ്.

2

അതിന് ബി ജെ പിയില്‍ നിന്നോ ജെ ഡി യുവില്‍ നിന്നോ ഒരു എംഎല്‍എയുടെ പിന്തുണ ആവശ്യമാണ്. എന്നാല്‍ കൂറുമാറ്റ നിരോധന നിയമം മൂലം ഇത് സാധ്യമല്ല. അത്തരത്തിലുള്ള ഏതൊരു പിന്തുണയും എം എല്‍ എയെ നിയമസഭയില്‍ നിന്ന് അയോഗ്യനാക്കുന്നതിന് ഇടയാക്കും. എങ്കിലും മറ്റ് ചില ഓപ്ഷനുകള്‍ ഉണ്ട്. ജെ ഡി യുവില്‍ നിന്നോ ബി ജെ പിയില്‍ നിന്നോ നാല് എം എല്‍ എമാര്‍ രാജിവെക്കുന്നു.

3

ഇതോടെ ബിഹാര്‍ നിയമസഭയുടെ അംഗബലം 238 ആകും. അങ്ങനെ വന്നാല്‍ മഹാഗത്ബന്ധന് നിതീഷില്ലാതെ പുതിയ സര്‍ക്കാര്‍ രൂപീകരിക്കാം. അതല്ലെങ്കില്‍ വിശ്വാസവോട്ടെടുപ്പ് വേളയില്‍ ബി ജെ പി സഭയില്‍ നിന്ന് ഇറങ്ങിപ്പോക്ക് നടത്തുക എന്നതാണ് വളരെ എളുപ്പമുള്ള മറ്റൊരു ഓപ്ഷന്‍. ആര്‍ ജെ ഡി-ജെ ഡി യു തര്‍ക്കത്തില്‍ ഇടപെടാന്‍ താല്‍പര്യമില്ലെന്ന് പറഞ്ഞ് ബി ജെ പിക്ക് പിന്‍വലിയാം.

4

ഇത് നിയമസഭയുടെ അംഗബലം കുറയ്ക്കുകയും സര്‍ക്കാരില്‍ നിതീഷിന്റെ ആവശ്യമില്ലാതെ തേജസ്വിയെ മുഖ്യമന്ത്രിയാകാന്‍ സഹായിക്കുകയും ചെയ്യും. തൊണ്ണൂറുകളില്‍ കേന്ദ്രം ഭരിച്ച കോണ്‍ഗ്രസ് നേതാവ് പി വി നരസിംഹ റാവുവിന്റെ സര്‍ക്കാരാണ് ഇതിന് ഉദാഹരണം. അതൊരു ന്യൂനപക്ഷ സര്‍ക്കാരായിരുന്നുവെങ്കിലും അഞ്ച് വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാക്കിയിരുന്നു.

5

ബിഹാറില്‍ ഈ ഒരു ട്വിസ്റ്റ് ഉണ്ടായാല്‍, ദിവസങ്ങള്‍ക്ക് മുമ്പ് ബിഹാര്‍ ഭരിച്ച രണ്ട് പാര്‍ട്ടികളായ ബി ജെ പിയും (77), ജെ ഡി യുവും (45) പ്രതിപക്ഷ പാളയത്തില്‍ ഇരിക്കേണ്ടിവരും. 2020 മുതല്‍ 'മഹാഗത്ബന്ധന്' 110 പേരുടെ (ഇപ്പോള്‍ 120 ആണ്) പിന്തുണ ഉണ്ടായിരുന്നു, എന്നാല്‍ ബി ജെ പിക്കും ജെ ഡി യുവിനും ഒന്നിച്ച് കൂടുതല്‍ എം എല്‍ എമാര്‍ ഉള്ളതിനാല്‍ ഇത് സാധ്യമായില്ല.

6

തേജസ്വിയുടെ മാതാപിതാക്കളായ ലാലു പ്രസാദ് യാദവും റാബ്റി ദേവിയും 1990 മുതല്‍ 2005 വരെ 15 വര്‍ഷത്തോളം ബീഹാര്‍ ഭരിച്ചു. സഖ്യത്തില്‍ വലിയ പങ്കാളിയായിരുന്നിട്ടും ബി ജെ പിയെപ്പോലെ ആര്‍ ജെ ഡിയും രണ്ട് തവണ നിതീഷിനെ മുഖ്യമന്ത്രിയാക്കി. ജെ ഡി യു ബി ജെ പിയുമായി പിരിഞ്ഞതോടെ ആര്‍ ജെ ഡി അതില്‍ വലിയ താല്‍പര്യവും കാണിച്ചിരുന്നില്ല.

7

2024 ലെ ദേശീയ തിരഞ്ഞെടുപ്പിന് മുന്നോടിയായി നിതീഷ് ബിഹാര്‍ വിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വെല്ലുവിളി ഉയര്‍ത്തിയേക്കുമെന്ന് അഭ്യൂഹമുണ്ട്. എന്നാല്‍ തേജസ്വിക്ക് ഇത്രയും കാലം കാത്തിരിക്കാനാകുമോയെന്നത് സംശയമാണ്. പ്രത്യക്ഷത്തില്‍ ഇതുവരെ തേജസ്വി അത്തരമൊരു ആഗ്രഹം പ്രകടിപ്പിച്ചിട്ടില്ല.

ഈ സ്‌കൂളിലുണ്ട് ട്രിപ്പിള്‍ ഡബിള്‍ വിദ്യാര്‍ത്ഥികള്‍, ആദ്യദിനം ഒപ്പം ഇരട്ട അമ്മമാരും; അപൂര്‍വ മുഹൂര്‍ത്തംഈ സ്‌കൂളിലുണ്ട് ട്രിപ്പിള്‍ ഡബിള്‍ വിദ്യാര്‍ത്ഥികള്‍, ആദ്യദിനം ഒപ്പം ഇരട്ട അമ്മമാരും; അപൂര്‍വ മുഹൂര്‍ത്തം

8

അതേസമയം ബി ജെ പിയും കാത്തിരിക്കുന്നത് ഇതാണ്. ഉത്തര്‍പ്രദേശിലെ സമാജ്വാദി പാര്‍ട്ടിയുടേത് പോലെ ആര്‍ ജെ ഡിയുമായി നേരിട്ടുള്ള പോരാട്ടമായി മാറുമ്പോള്‍ അത് ബി ജെ പിയെ സഹായിക്കും. ധ്രുവീകരണം പ്രതിധ്രുവീകരണത്തിലേക്ക് നയിക്കുന്നു. ഇത് ബിഹാറില്‍ 2025-നോ അതിനുമുമ്പോ ബി ജെ പിക്ക് അനുകൂലമായി പ്രവര്‍ത്തിച്ചേക്കാം.

9

അടല്‍ ബിഹാരി വാജ്പേയിയുടെ സര്‍ക്കാരില്‍ കേന്ദ്രമന്ത്രിയായിരുന്നപ്പോള്‍ സംസ്ഥാനത്തും കേന്ദ്രത്തിലും നിതീഷുമായി ദീര്‍ഘനാളത്തെ ബന്ധത്തിന്റെ ചരിത്രം ബി ജെ പിക്ക് ഉള്ളതിനാല്‍ ആര്‍ ജെ ഡിയെ മാത്രം ലക്ഷ്യമിടുന്നത് കുറെക്കൂടി എളുപ്പമായിരിക്കും. കൂടാതെ, നിതീഷ് അധികാരത്തില്‍ നിന്ന് പുറത്തായാല്‍ പാര്‍ട്ടിയിലുള്ള അദ്ദേഹത്തിന്റെ പിടി അയയും.

10

ബി ജെ പിയും ജെ ഡി യുവും വര്‍ഷങ്ങളായി ബിഹാര്‍ ഭരിക്കുന്നു. അവരുടെ പ്രധാന ശത്രു ആര്‍ജെഡിയാണ്. ബിഹാറിലെ നിതീഷില്ലാത്ത തേജസ്വി സര്‍ക്കാരില്‍ മഹാഗത്ബന്ധനിലെ ചെറിയ ഘടകകക്ഷികള്‍ക്ക് വലിയ പ്രശ്നങ്ങളുണ്ടാകില്ല. എന്നാല്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് അതിനോട് യോജിപ്പുണ്ടായേക്കില്ല. പുതിയ സാഹചര്യത്തില്‍ കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി, നിതീഷിനെ ദുര്‍ബലപ്പെടുത്താന്‍ ആഗ്രഹിക്കില്ല എന്നാണ് റിപ്പോര്‍ട്ട്.

11

കൂടാതെ, കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ചാഞ്ചാട്ടം നടത്തിക്കൊണ്ടിരിക്കുന്ന നിതീഷിനെ പുറത്താക്കി തേജസ്വിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ രൂപീകരിക്കാന്‍ മഹാഗത്ബന്ധന് കഴിഞ്ഞാല്‍, അത് ദുര്‍ബലമായ സര്‍ക്കാരായിരിക്കും. ബി ജെ പിയും ജെ ഡി യുവും വീണ്ടും ഒന്നിച്ചാല്‍ തിരിച്ചടിയാകും എന്നതും മുന്‍കൂട്ടി കാണേണ്ടിവരും.

വയസാനാലും ഉന്‍ സ്‌റ്റൈലും അഴകും ഉന്നെ വിട്ടുപോകലെ..; കിടിലന്‍ ചിത്രങ്ങളുമായി രമ്യ കൃഷ്ണന്‍

English summary
Here is how Tejashwi Yadav can form government without needing the JDU and Nitish Kumar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X