എല്ലാ ജില്ലയിലും ക്ഷേത്രം, ഹിന്ദു വിശ്വാസം സംരക്ഷിക്കണം; 3000 ക്ഷേത്രങ്ങള്‍ നിര്‍മിക്കാന്‍ ആന്ധ്രാ സര്‍ക്കാര്‍
കൂടാതെ ക്ഷേത്രങ്ങളിലേക്കുള്ള നിത്യ ചെലവിന് ബജറ്റില്‍ വകയിരുത്തുകയും ചെയ്തിരുന്നു. ഇതില്‍ ഭൂരിഭാഗം തുകയും അനുവദിക്കുകയും ചെയ്തിട്ടുണ്ട്

ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ ക്ഷേത്ര നിര്‍മാണ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍. ആന്ധ്രാ പ്രദേശിലെ എല്ലാ ജില്ലകളിലും ഒരു ക്ഷേത്രം എങ്കിലും ഉണ്ടെന്ന് ഉറപ്പാക്കുന്നതിന് വേണ്ടിയുള്ള പദ്ധതിയാണ് വൈസ് എസ് ജഗന്‍ മോഹന്‍ റെഡ്ഡി സര്‍ക്കാര്‍ ഏറ്റെടുത്തിരിക്കുന്നത്.
ഹിന്ദു വിശ്വാസം സംരക്ഷിക്കുന്നതിനായി 3000 ത്തോളം ക്ഷേത്രങ്ങള്‍ നിര്‍മിക്കും എന്നാണ് സംസ്ഥാന സര്‍ക്കാര്‍ പറഞ്ഞിരിക്കുന്നത്. വൈ എസ് ജഗന്‍ മോഹന്‍ റെഡ്ഡിയുടെ നിര്‍ദേശ പ്രകാരം ഹിന്ദു വിശ്വാസം സംരക്ഷിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുമാണ് പുതിയ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത് എന്ന് ഉപമുഖ്യമന്ത്രി കോട്ടു സത്യനാരായണ പറഞ്ഞു.
ആര്‍എസ്എസ് റാലിക്ക് ഹൈക്കോടതി അനുമതി; തമിഴ്‌നാട് സര്‍ക്കാരിന്റെ അപ്പീല്‍ പരിഗണിക്കാമെന്ന് സുപ്രീംകോടതി
സംസ്ഥാനത്ത് ആരാധനാലയങ്ങളുടെ നിര്‍മ്മാണം സര്‍ക്കാര്‍ വലിയ രീതിയില്‍ ഏറ്റെടുത്തിട്ടുണ്ട് എന്നും അദ്ദേഹം അറിയിച്ചു. അതേസമയം തിരുമല തിരുപ്പതി ദേവസ്ഥാനത്തിന്റെ ശ്രീവാണി ട്രസ്റ്റ് ക്ഷേത്രങ്ങളുടെ നിര്‍മ്മാണത്തിനായി 10 ലക്ഷം രൂപ വീതം സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്.

1330 ക്ഷേത്രങ്ങളുടെ നിര്‍മ്മാണം ആരംഭിച്ചതിന് പുറമേ 1465 ക്ഷേത്രങ്ങള്‍ നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിട്ടിരുന്നു. ഇതുകൂടാതെ ഏതാനും നിയമസഭാംഗങ്ങളുടെ അഭ്യര്‍ത്ഥന പ്രകാരം 200 എണ്ണം കൂടി നിര്‍മ്മിക്കും എന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
ജീവന്‍ തിരിച്ച് കിട്ടിയത് തലനാരിഴക്ക്: ആ വീട് തകർന്ന് തരിപ്പണമായിപ്പോയി: ധർമ്മജന്‍ ബോള്‍ഗാട്ടി
ബാക്കിയുള്ള ക്ഷേത്രങ്ങളുടെ നിര്‍മാണം മറ്റ് സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെയാണ് നടത്തുന്നത് എന്നും കോട്ടു സത്യനാരായണ പറഞ്ഞു. എന്‍ഡോവ്‌മെന്റ് വകുപ്പിന്റെ നേതൃത്വത്തില്‍ 978 ക്ഷേത്രങ്ങളുടെ നിര്‍മ്മാണം ദ്രുതഗതിയില്‍ നടക്കുന്നുണ്ട്.
ഓരോ 25 ക്ഷേത്രങ്ങളുടെയും നിര്‍മാണ ചുമതലക്ക് ഒരു അസിസ്റ്റന്റ് എഞ്ചിനീയര്‍ എന്ന തരത്തില്‍ ഏര്‍പ്പാടാക്കിയിട്ടുണ്ട് എന്നും കോട്ടു സത്യനാരായണ പറഞ്ഞു. അതിനിടെ ചില ക്ഷേത്രങ്ങളുടെ പുനരുജ്ജീവനത്തിനും ക്ഷേത്രങ്ങളിലെ ആചാരാനുഷ്ഠാനങ്ങള്‍ക്കുമായി അനുവദിച്ച 270 കോടി രൂപയില്‍ 238 കോടി രൂപ വിതരണം ചെയ്തിട്ടുണ്ട്.
തിരുവഞ്ചൂരിന് ശ്രീകൃഷ്ണന്റെ നിറമെന്ന് മണി,മണി വെളുത്തിട്ടായത് കൊണ്ട് പ്രശ്നമില്ലെന്ന് തിരുവഞ്ചൂരും,വാക്ക്പോര്
ഇതുകൂടാതെ ഒരു ക്ഷേത്രത്തിന് 5000 രൂപ നിരക്കില്‍ ആചാരാനുഷ്ഠാനങ്ങള്‍ക്ക് ധനസഹായം നല്‍കാന്‍ ഈ സാമ്പത്തിക വര്‍ഷം വകയിരുത്തിയ 28 കോടി രൂപയില്‍ 15 കോടി രൂപയും വിതരണം ചെയ്തിട്ടുണ്ട്. നേരത്തെ 2019 ല്‍ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത ക്ഷേത്രങ്ങള്‍ 1561 ആയിരുന്നു എന്നും ഇപ്പോള്‍ അത് 5000 ആയി കൂടിയിട്ടുണ്ട് എന്നും കോട്ടു സത്യനാരായണ കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications