ജീവന്‍ തിരിച്ച് കിട്ടിയത് തലനാരിഴക്ക്: ആ വീട് തകർന്ന് തരിപ്പണമായിപ്പോയി: ധർമ്മജന്‍ ബോള്‍ഗാട്ടി
ഒരാളുടെ മരണത്തിന് ഇടയാക്കിയ വരാപ്പുഴ സ്ഫോടനത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട് നടന്‍ ധർമ്മജന്‍ ബോള്‍ഗാട്ടി

വരാപ്പുഴ: നാടിനെ നടുക്കിയ വരാപ്പുഴ മുട്ടിനകത്തെ പടക്ക സംഭരണ ശാലയിലെ പൊട്ടിത്തെറിയില്‍ അന്വേഷണം ശക്തമാക്കുകയാണ് പൊലീസ്. ഒരാളുടെ മരണത്തിനും മൂന്നു കുട്ടികളടക്കം ഏഴു പേരുടെ പരിക്കിനും ഇടയാക്കിയ അപകടത്തില്‍ സമീപത്തുള്ള 50 ലേറെ വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തിട്ടുണ്ട്.
പടക്കശാലയുടെ ഉടമയായ വരാപ്പുഴ മുട്ടിനകം ഈരയിൽ ആൻസണിന്റെ സഹോദരൻ ഡേവിസ് (51) ആണ് മരിച്ചത്. സ്ഫോടനം നടക്കുമ്പോള്‍ കടയ്ക്കുള്ളില്‍ തന്നെയുണ്ടായിരുന്ന ഡേവിഡിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിലാണ് കണ്ടെത്തിയത്.

സ്ഫോടന ശബ്ദം കേട്ടു വീടുകളിലും
സ്ഫോടന ശബ്ദം കേട്ട് വീടുകളിലും കടകളില്‍ നിന്നും ആളുകള്‍ ഭയന്ന് പുറത്തിറങ്ങുകയായിരുന്നു. എല്ലാവരും ആദ്യം കരുതിയത് ഭൂമികുലുക്കമാണെന്നായിരുന്നു. പിന്നീടാണ് പലരും സംഭവിച്ചത് എന്താണെന്നുള്ള അന്വേഷണം ആരംഭിച്ചത്. ഏറെ നേരത്തെ അന്വേഷണത്തിന് ശേഷമാണ് പടക്കശാലയിലാണ് പൊട്ടിത്തെറിയുണ്ടായ കാര്യം പലരും അറിയുന്നത്.

സ്ഫോടനത്തെ തുടർന്ന് കടയ്ക്കുള്ളില്‍ നിന്നും വലിയ രീതിയില്‍ തീയും പുകയും ഉയർന്നു. സ്ഫോടനത്തിന്റെ പ്രകമ്പനത്തില്‍ പലി വീടുകളുടേയും ജനല്‍ച്ചില്ലുകളാണ് തകർന്നത്. ചിലർക്ക് ചില്ലുകള്‍കള്‍ ദേഹത്തേക്ക് തെറിച്ച് വീണു മുറിവ് പറ്റി. സമീപത്ത് തന്നെയുണ്ടായിരുന്ന മൂന്ന് വീടുകളുടെ ഷീറ്റുകൊണ്ടുള്ള മേല്‍ക്കൂല നിലം പൊത്തി. വന്‍തോതതില്‍ പുകപടലം ശ്വസിച്ചതാണ് കുട്ടുകള്‍ അടക്കമുള്ളവർക്ക് കൂടുതല്‍ അസ്വസ്ഥത ഉണ്ടാക്കിയത്.

സ്ഫോടനത്തിന് പിന്നാലെ തുടർ സ്ഫോടനങ്ങളും
ആദ്യ സ്ഫോടനത്തിന് പിന്നാലെ തുടർ സ്ഫോടനങ്ങളും നടന്നു. വരാപ്പുഴയില്‍ നിന്നു പോലീസും ഏലൂരില്‍ നിന്നു അഗ്‌നശമന സേനയും ആദ്യം സ്ഥലത്തെത്തി തീയണയ്ക്കാന്‍ നടത്തിയ ശ്രമം ഫലം കണ്ടില്ല. തുടർ സ്ഫോടനങ്ങളായിരുന്നു രക്ഷാപ്രവർത്തനം വൈകാന്‍ ഇടയാക്കിയത്. അസഹ്യമായ ചൂടും പൊടിപടലങ്ങളും കൂടിയായതോടെ ഫയർ ഫോഴ്സ് ഉള്‍പ്പടെ കുഴങ്ങി.
മുടികൊഴിച്ചില്‍ നില്‍ക്കും, പനങ്കുല പോലെ വളരും: കണ്‍മുന്നില്‍ തന്നേയുള്ള ഈ നാലേ നാല് സാധനം മതി

അഗ്‌നിശമന സേനയെത്തി വെള്ളം പമ്പ് ചെയ്തു തീയണയ്ക്കാന്‍ ശ്രമിക്കുന്നതിനിടയിലും തുടർ സ്ഫോടനങ്ങളുണ്ടായിരുന്നു. തുടർന്ന് കൂടുതല്‍ ഫയർ എന്‍ജിനുകള്‍ എത്തിക്കുകയായിരുന്നു. പറവൂര്‍, കടവന്ത്ര, കലൂര്‍, എറണാകുളം തുടങ്ങിയ ഫയര്‍ സ്റ്റേഷനുകളില്‍ നിന്നാണ് കൂടുതല്‍ ഫയര്‍ എന്‍ജിനുകളെത്തിയത്. തീ പൂർണ്ണമായി അണഞ്ഞുവെന്ന് ഉറപ്പാക്കിയതിന് ശേഷം അകത്ത് കടന്ന് പരിശോധിച്ചപ്പോഴാണ് ഒരു മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.

നടന്‍ ധർമ്മജന്‍ ബോള്‍ഗാട്ടി രക്ഷപ്പെട്ടത്
അതേസമയം , സ്ഫോടന സ്ഥലത്ത് നിന്നും നടന്‍ ധർമ്മജന്‍ ബോള്‍ഗാട്ടി രക്ഷപ്പെട്ടത് തലനാരിഴക്കായിരുന്നു. പടക്ക നിർമാണശാലാ നടത്തിപ്പുകാരന്റെ സഹോദരനെ തേടി ധർമ്മജന്‍ കടയിലേക്ക് എത്തിയിരുന്നു. അവിടെ നിന്നു സംസാരിച്ചു മടങ്ങി ഏതാനും മിനിറ്റുകൾക്കകമായിരുന്നു സ്ഫോടനം. സ്‌ഫോടനം രണ്ടു മിനിറ്റ് നേരത്തേ സംഭവിച്ചിരുന്നെങ്കില്‍ ജീവന്‍ നഷ്ടപ്പെടുമായിരുന്നുവെന്നാണ് ധർമ്മജന്‍ പറയുന്നത്.

ഞങ്ങൾ എപ്പോഴും ഇരുന്ന് വർത്തമാനം പറയുന്ന വീട്
''ഞങ്ങൾ എപ്പോഴും ഇരുന്ന് വർത്തമാനം പറയുന്ന വീട്. അത് തകർന്നു തരിപ്പണമായി. എന്റെ വളരെയടുത്ത സുഹൃത്തിന്റെ ചേട്ടനും അനിയനും ചേർന്ന് നടത്തുന്ന കടയാണ് സ്‌ഫോടനത്തിൽ തകർന്നത്. ഞങ്ങൾ എപ്പോഴും വന്നിരിക്കുന്ന സ്ഥലമാണ്. രണ്ട് മിനിറ്റിന്റെ വ്യത്യാസത്തിലാണ് ഞാൻ രക്ഷപ്പെട്ടത്. ഇവിടുള്ള വെടിക്കെട്ടുകൾ എല്ലാം നടത്തുന്ന ആൾക്കാരാണ് ഇവർ. ലൈസന്‍സ് ഉള്ളവരാണ് ഇവർ''- ധർമ്മജന്‍ വ്യക്തമാക്കുന്നു.

ഇത്രയും ഇടുങ്ങിയ ഒരു സ്ഥലത്ത് പ്രവർത്തിക്കുന്നു എന്നതാണ് പ്രശ്‌നം. അവർ ഇവിടെ നിന്നും കട പാലാക്കാട്ടേയ്ക്ക് മാറാന്‍ ഇരുന്ന സമയത്താണ് ദുരന്തം ഉണ്ടായത്. വീട്ടിലേക്ക് തിരിച്ചുപോകുന്നതിനിടെയാണ് സംഭരണശാലയില്‍ നിന്നും ഉഗ്രസ്‌ഫോടനം കേട്ടത്. ഈ സമയം താന്‍ സ്‌ഫോടനം നടന്ന സ്ഥലത്തുനിന്നും 150 മീറ്റര്‍ മാത്രം എത്തിയതേയുള്ളുവെന്നും ധര്‍മജന്‍ കൂട്ടിച്ചേർക്കുന്നു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications