കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെസിആറിനെ പൂട്ടാന്‍ ജഗനെയിറക്കാന്‍ ബിജെപി; ആന്ധ്രയില്‍ വന്‍ വികസനപദ്ധതികള്‍

Google Oneindia Malayalam News

ഹൈദരാബാദ്: പ്രാദേശിക പാര്‍ട്ടികളെ കൂട്ടി ഫെഡറല്‍ മുന്നണി രൂപീകരിക്കാനുള്ള തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ തന്ത്രം പൊളിക്കാന്‍ ബി ജെ പി. തെലങ്കാനയുടെ അയല്‍ സംസ്ഥാനമായ ആന്ധ്രാപ്രദേശിലെ മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡിയെ കൂടെക്കൂട്ടിയാണ് ബി ജെ പി, കെ സി ആറിനെതിരെ തന്ത്രം മെനയുന്നത്. സംസ്ഥാനത്ത് വന്‍ വികസന പദ്ധതികള്‍ പ്രഖ്യാപിച്ചും കേന്ദ്ര സഹായം വാഗ്ദാനം ചെയ്തും വൈ എസ് ആര്‍ കോണ്‍ഗ്രസിനെ ഒപ്പം നിര്‍ത്താനാണ് ബി ജെ പിയുടെ ശ്രമം. സംസ്ഥാന വിഭജനം തൊട്ട് ഇരുപക്ഷത്തുമായ ടി ആര്‍ എസിനേയും വൈ എസ് ആര്‍ കോണ്‍ഗ്രസിനേയും അതേ നിലയ്ക്ക് മുന്നോട്ടുകൊണ്ട് പോകാനാണ് ബി ജെ പിയുടെ ശ്രമം. ദക്ഷിണേന്ത്യയില്‍ വൈ എസ് ആര്‍ കോണ്‍ഗ്രസില്‍ നിന്ന് ലഭിക്കുന്ന പിന്തുണ മുതല്‍ക്കൂട്ടാവുമെന്നാണ് ബി ജെ പിയുടെ കണക്കുകൂട്ടല്‍.

ഇതിനായി വന്‍ പ്രഖ്യാപനങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ ആന്ധ്രാപ്രദേശിനായി നടത്തിയിരിക്കുന്നത്. 2014 ലെ ആന്ധ്രാപ്രദേശ് വിഭജനം വേണ്ടത്ര കൂടിയാലോചനകളില്ലാതെ തിടുക്കത്തില്‍ ചെയ്തതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തിടെ പാര്‍ലമെന്റില്‍ പറഞ്ഞിരുന്നു. പ്രധാനമന്ത്രിയുടെ പ്രസ്താവന വൈ എസ് ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ സന്തോഷിപ്പിച്ചപ്പോള്‍, തെലങ്കാനയിലെ ഭരണകക്ഷിയായ തെലങ്കാന രാഷ്ട്ര സമിതിയെയും (ടി ആര്‍ എസ്) മറ്റ് പാര്‍ട്ടികളെയും ഇത് അസ്വസ്ഥരാക്കി. അടുത്തിടെ വിജയവാഡ സന്ദര്‍ശിച്ച കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി ജഗന്‍മോഹന്‍ റെഡ്ഡിയെ സാക്ഷിയാക്കി ആന്ധ്രാപ്രദേശ് വികസനത്തിന് നല്ല സാധ്യതയുള്ള പുരോഗമന സംസ്ഥാനമാണ് എന്ന് വിശേഷിപ്പിച്ചിരുന്നു.

കിഴക്കമ്പലത്തേത് രാഷ്ട്രീയ കൊലപാതകമല്ല: ദീപുവിന്റെ മരണത്തില്‍ വിശദീകരണവുമായി സിപിഎംകിഴക്കമ്പലത്തേത് രാഷ്ട്രീയ കൊലപാതകമല്ല: ദീപുവിന്റെ മരണത്തില്‍ വിശദീകരണവുമായി സിപിഎം

1

ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടുന്ന വിജയവാഡ നഗരത്തിന് 30 മേല്‍പ്പാലങ്ങള്‍ അനുവദിക്കാനും വിജയവാഡയിലേക്കുള്ള കിഴക്കന്‍ ബൈപാസിന് അംഗീകാരം നല്‍കാനും ഗഡ്കരി മറന്നില്ല. ഫെബ്രുവരി 17 ലെ തന്റെ സന്ദര്‍ശന വേളയില്‍, വിജയവാഡയിലെ വെസ്റ്റേണ്‍ ബൈപാസ് ഫ്ളൈ ഓവര്‍ ഉദ്ഘാടനം ചെയ്തതിനു പുറമേ, പൂര്‍ത്തിയാക്കിയ 21 പ്രോജക്ടുകളുടെ ഉദ്ഘാടനവും 30 പുതിയ പദ്ധതികള്‍ക്ക് ഗഡ്കരി തറക്കല്ലിടുകയും ചെയ്തു. മറുവശത്ത്, തെലങ്കാനയ്ക്ക് കേന്ദ്ര ബജറ്റില്‍ ജലസേചനത്തിനും അടിസ്ഥാന സൗകര്യ വികസനത്തിനും പണം നല്‍കാത്തതിന് കേന്ദ്രസര്‍ക്കാരിനെതിരെ കെ സി ആര്‍ ആഞ്ഞടിക്കുമ്പോഴാണ് ആന്ധ്രയെ കൈയയച്ച് സഹായിക്കുന്നത്. ഒരു ലക്ഷം കോടി രൂപയുടെ കാളേശ്വരം പദ്ധതിക്ക് ദേശീയ പദ്ധതി പദവി നല്‍കണമെന്ന് തെലങ്കാന കേന്ദ്രത്തോട് ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല.

2

വികസന പ്രക്രിയയില്‍ കേന്ദ്രത്തില്‍ നിന്നുള്ള എല്ലാ സഹായവും നല്‍കുന്നതിനൊപ്പം വ്യവസായത്തിന്റെയും കാര്‍ഷിക മേഖലയുടെയും വളര്‍ച്ചയ്ക്ക് അടിസ്ഥാന സൗകര്യ വികസനത്തിനും മെച്ചപ്പെട്ട റോഡ് കണക്റ്റിവിറ്റിക്കും കേന്ദ്രമന്ത്രി ഊന്നല്‍ നല്‍കിയെന്ന് ജഗന്‍ മോഹന്‍ റെഡ്ഡി പറഞ്ഞു. വൈ എസ് ആര്‍ സി പി അധികാരത്തില്‍ വന്നതിന് ശേഷം കേന്ദ്ര സര്‍ക്കാരിന്റെ സഹായത്തോടെയാണ് കനക ദുര്‍ഗ്ഗാ ക്ഷേത്ര മേല്‍പ്പാലം പോലും പൂര്‍ത്തീകരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹൈവേകളുടെ വികസനമാണ് കേന്ദ്രത്തിന്റെ മുന്‍ഗണനയെന്ന് ഊന്നിപ്പറഞ്ഞ ഗഡ്കരി, സംസ്ഥാന പാതകള്‍ക്കായി 10,600 കോടി രൂപ അനുവദിച്ചതിന് ജഗന്‍ മോഹന്‍ റെഡ്ഡിയെ അഭിനന്ദിച്ചു.

3

രണ്ടുവരി പാതകളിലൂടെ ജില്ലാ ആസ്ഥാനത്തെ മണ്ഡലങ്ങളുമായി ബന്ധിപ്പിക്കുന്നതിന് 6,400 കോടിയും അവയുടെ അറ്റകുറ്റപ്പണികള്‍ക്കായി 2,300 കോടി രൂപയും മുടങ്ങിക്കിടക്കുന്ന പ്രവൃത്തികള്‍ക്കായി 1,700 കോടി രൂപയും അനുവദിച്ചതായി അദ്ദേഹം പറഞ്ഞു. ആന്ധ്രാ മുഖ്യമന്ത്രിയെ 'സംസ്ഥാനത്തെ മുന്നോട്ട് കൊണ്ടുപോകുന്ന യുവനേതാവ്' എന്ന് വിശേഷിപ്പിച്ചാണ് കേന്ദ്രമന്ത്രി പ്രശംസിച്ചത്. സംസ്ഥാനത്തിന്റെ രണ്ട് പ്രധാന തുറമുഖങ്ങളുടെ വികസനം തൊഴിലവസരങ്ങള്‍, വരുമാനം, കണക്റ്റിവിറ്റി എന്നിവ വര്‍ദ്ധിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇതിനായി കേന്ദ്രം സംസ്ഥാനത്തിന് എല്ലാ സഹായവും നല്‍കുമെന്നും ഗഡ്കരി കൂട്ടിച്ചേര്‍ത്തു.

4

2024 ഓടെ സംസ്ഥാനത്തെ റോഡുകളുടെ വികസനത്തിനായി കേന്ദ്രം 3 ലക്ഷം കോടി ചെലവഴിക്കുമെന്നും ഗഡ്കരി മുഖ്യമന്ത്രിക്ക് ഉറപ്പ് നല്‍കി. മന്ത്രാലയം ഏറ്റെടുത്തിട്ടുള്ള 23 ഗ്രീന്‍ഫീല്‍ഡ് എക്സ്പ്രസ് ഹൈവേ പദ്ധതികളില്‍ 6 എണ്ണവും ആന്ധ്രാപ്രദേശിലാണ്, അതില്‍ റായ്പൂര്‍-വിശാഖപട്ടണം 2024-ഓടെ പൂര്‍ത്തിയാക്കും. നാഗ്പൂര്‍-വിജയവാഡ ഹൈവേ 2025-ല്‍ പൂര്‍ത്തിയാകും. കൂടാതെ ചിറ്റൂര്‍-തഞ്ചാവൂര്‍ ഹൈവേയും ഹൈദരാബാദ്, വിശാഖപട്ടണം, ബാംഗ്ലൂര്‍ ചെന്നൈ ഹൈവേ എന്നിവയും 2025-ഓടെ പൂര്‍ത്തിയാകും. കര്‍ഷകര്‍ക്ക് പ്രയോജനം ചെയ്യുന്ന പോളവാരം പദ്ധതി ഉടന്‍ പൂര്‍ത്തീകരിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്നും ഗഡ്കരി പറഞ്ഞു.

Recommended Video

cmsvideo
Karnataka: Chaos in some colleges as burqa-clad students denied entry

English summary
The BJP wants to thwart Telangana Chief Minister K Chandrasekhar Rao's plan to form a federal front with regional parties.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X