Get Updates
Get notified of breaking news, exclusive insights, and must-see stories!

പഞ്ചാബിന്റെ സംസ്ഥാന ഐക്കണ്‍ സ്ഥാനത്ത് നിന്ന് സോനു സൂദ് പുറത്ത്, കാരണമിതാണ്

അമൃത്സര്‍: പഞ്ചാബിന്റെ സംസ്ഥാന ഐക്കണായി തെരഞ്ഞെടുത്ത നടന്‍ സോനു സൂദിന്റെ നിയമനം തെരഞ്ഞെടുപ്പ് കമ്മീഷന്‍ പിന്‍വലിച്ചു. കമ്മീഷനിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനാണ് ഇക്കാര്യം അറിയിച്ചത്. 2020 നവംബറിലാണ് സോനു സൂദിനെ പഞ്ചാബിന്റെ സംസ്ഥാന ഐക്കണായി നിയമിച്ചിരുന്നത്.

എന്നാല്‍ സോനു സൂദ് അടുത്തിടെ രാഷ്ട്രീയ നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചകളെക്കുറിച്ചുള്ള ചില മാധ്യമ റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് തീരുമാനമെന്ന് പഞ്ചാബ് ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ (സി ഇ ഒ) എസ് കരുണ രാജു ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു.

1

'തെരഞ്ഞെടുപ്പ് കമ്മീഷന്റെ സംസ്ഥാന ഐക്കണ്‍ ആകുന്നതിന് ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുമായോ അതിന്റെ പ്രവര്‍ത്തനങ്ങളുമായോ രാഷ്ട്രീയക്കാരുമായോ യാതൊരു ബന്ധമോ ഇല്ലാത്ത വ്യക്തിയെ ആണ് ആവശ്യം. അതിനാല്‍, തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ച സംസ്ഥാന ഐക്കണ്‍ സ്ഥാനത്ത് നിന്ന് അദ്ദേഹത്തെ നീക്കം ചെയ്യാന്‍ ഞങ്ങള്‍ ശുപാര്‍ശ ചെയ്തു. സോനു സൂദിനോട് ഇക്കാര്യം സംസാരിച്ചിട്ടുണ്ട്,' എസ് കരുണ രാജു പറഞ്ഞു.

2

ഇതുമായി ബന്ധപ്പെട്ട് രേഖാമൂലം വിവരങ്ങള്‍ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനുവരി നാലിനാണ് സോനു സൂദിന്റെ നിയമനം പിന്‍വലിച്ചതെന്നും രാജു പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ സോനു സൂദ് നിരവധി തവണ പഞ്ചാബ് സന്ദര്‍ശിക്കുകയും മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നി, ശിരോമണി അകാലിദള്‍ അധ്യക്ഷന്‍ സുഖ്ബീര്‍ സിംഗ് ബാദല്‍ എന്നിവരുള്‍പ്പെടെയുള്ള രാഷ്ട്രീയ പ്രമുഖരെ കാണുകയും ചെയ്തിരുന്നു.

3

തന്റെ സഹോദരി മാളവിക സൂദ് സച്ചാര്‍, മോഗയില്‍ നിന്ന് തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് പറഞ്ഞ് അദ്ദേഹം പത്രസമ്മേളനം നടത്തിയിരുന്നു. അടുത്തിടെ സോനു സൂദ് മണ്ഡലത്തില്‍ ക്യാമ്പ് ചെയ്യുകയും സഹോദരിയുടെ പ്രചാരണത്തിനായി ഗ്രാമങ്ങള്‍ ചുറ്റിസഞ്ചരിക്കുകയും ചെയ്തിരുന്നു.

4

അതേസമയം സഹോദരി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനാല്‍ പഞ്ചാബിന്റെ സംസ്ഥാന ഐക്കണ്‍ പദവി ഉപേക്ഷിക്കാന്‍ താന്‍ നേരത്തെ തന്നെ തീരുമാനിച്ചിരുന്നെന്ന് സോനു സൂദ് പറഞ്ഞു. താനും തെരഞ്ഞെടുപ്പ് കമ്മീഷനും ഒന്നിച്ചെടുത്ത തീരുമാനമാണിതെന്നും അദ്ദേഹം പറഞ്ഞു.

5

അതേസമയം തെരഞ്ഞെടുപ്പില്‍ സ്വതന്ത്രയായാണോ അതോ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ പിന്‍ബലത്തിലാണോ മത്സരിക്കുകയെന്ന് സോനു സൂദിന്റെ സഹോദരി മാളവിക സൂദ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. അരവിന്ദ് കെജ്രിവാളുമായും ആം ആദ്മി പാര്‍ട്ടിയുമായും അടുത്ത ബന്ധം പുലര്‍ത്തുന്ന താരമാണ് സോനു സൂദ്.

6

നേരത്തെ സോനു സൂദും തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന വ്യാപകമായ പ്രചരണങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ നടന്‍ തന്നെ നേരിട്ട് ഇതെല്ലാം തള്ളിക്കളഞ്ഞിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം കൊവിഡ് പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ സമയത്ത് കുടിയേറ്റ തൊഴിലാളികളെ അവരുടെ വീടുകളില്‍ എത്തിക്കാന്‍ സോനു സൂദ് നടത്തിയ പ്രവര്‍ത്തനം ദേശീയ ശ്രദ്ധയാകര്‍ഷിച്ചിരുന്നു.

7

തൊഴിലില്ലാതെ വീടുകളിലേക്ക് മടങ്ങിയ കുടിയേറ്റ തൊഴിലാളികള്‍ക്ക് വിവിധ സ്ഥലങ്ങളില്‍ കുടുങ്ങിക്കിടന്നിരുന്നു. അവര്‍ക്ക് നാട്ടിലെത്താന്‍ അദ്ദേഹം ഗതാഗത സൗകര്യം ഏര്‍പ്പെടുത്തി കൊടുക്കുകയായിരുന്നു സോനു സൂദ് ചെയ്തത്. 2020 ജൂലൈയില്‍ കിര്‍ഗിസ്ഥാനില്‍ കുടുങ്ങിയ 1,500-ലധികം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ വാരണാസിയിലെത്തിക്കാന്‍ സോനു സൂദ് ഒരു ചാര്‍ട്ടേഡ് ഫ്‌ളൈറ്റ് ഏര്‍പ്പാടാക്കിയിരുന്നു.

8

ലോക്ക്ഡൗണ്‍ സമയത്ത് മോസ്‌കോയില്‍ കുടുങ്ങിയ തമിഴ്നാട്ടില്‍ നിന്നുള്ള 101 മെഡിക്കല്‍ വിദ്യാര്‍ത്ഥികളേയും ഇത്തരത്തില്‍ സോനു സൂദ് നാട്ടിലെത്തിച്ചിരുന്നു. കുടിയേറ്റ തൊഴിലാളികള്‍ക്ക് ജോലി കണ്ടെത്തുന്നതിന് സഹായിക്കുന്ന പ്രവാസി റോജ്ഗര്‍ എന്ന വെബ്സൈറ്റും ആപ്പും സോനു വിഭാവനം ചെയ്തിരുന്നു. 2021-ലെ കൊവിഡ് രണ്ടാം തരംഗ സമയത്ത് ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഓക്‌സിജന്‍ ക്ഷാമം നേരിട്ടപ്പോള്‍ ഓക്‌സിജന്‍ പ്ലാന്റുകളും സിലിണ്ടറുകളും നല്‍കാനും സോനു സൂദ് മുന്നിട്ടിറങ്ങിയിരുന്നു.

9

കൊവിഡ് കാലത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് 2020 സെപ്തംബറില്‍ യുണൈറ്റഡ് നാഷണല്‍ ഡെവലപ്‌മെന്റ് പ്രോഗ്രാമിന്റെ സ്‌പെഷ്യല്‍ ഹ്യൂമനറ്റേറിയന്‍ അവാര്‍ഡും സോനു സൂദിനെ തേടിയെത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+