കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിമാനത്താവളത്തില്‍ സുരക്ഷ ശക്തം, രാജ്യത്ത് അതീവ ജാഗ്രത നിര്‍ദേശം, ഭീകരര്‍ ഇന്ത്യയില്‍ തന്നെ?

  • By Siniya
Google Oneindia Malayalam News

ദില്ലി: റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ അടിസ്ഥാനത്തില്‍ രാജ്യമൊട്ടാകെ അതീവ ജാഗ്രതാ നിര്‍ദേശം. എല്ലാ വിമാനത്താവളത്തിലും സുരക്ഷ വര്‍ധിപ്പിച്ചു. ദേഹപരിശോധനയും ബാഗേജ് പരിശോധനയും രണ്ടുതവണ നടത്തുന്നതിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ദില്ലി, മുംബൈ, ബെംഗളൂരു, ഹൈദരാബാദ്, കൊല്‍ക്കത്ത, ചെന്നൈ, അഹമ്മദ്ബാദ് തുടങ്ങിയ വിമാനത്താവളങ്ങളില്‍ യാത്രക്കാരെ സിഐഎസ്എഫിന്റെ വിവിധ പരിശോധന കേന്ദ്രങ്ങളിലൂടെ കടത്തിവിട്ടു. ചിലരോട് ബാഗ് തുറന്നു കാണിക്കാനും ഷൂസുകള്‍ അഴിച്ചുമാറ്റുന്നതിനും കാണിക്കാനും സുരക്ഷാ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്നുണ്ട്.

tight-security

വിമാനത്തുള്ളിലേക്ക് പ്രവേശിക്കുന്നതിന് തൊട്ടുമുന്‍പേ ദേഹപരിശോധന നടത്തുന്നതിനും നിര്‍ദേശമുണ്ട്. പത്താന്‍കോട്ടിലെ വ്യോമസേനാ താവളത്തിലുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് വിമാനത്താവളത്തിലെ സുരക്ഷ ശക്തമാക്കിയിരിക്കുന്നത്.

പത്തോളം ഭീകര്‍ ഇന്ത്യയിലേക്ക് നുഴഞ്ഞു കയറിയതായി കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ക്കു വേണ്ടിയുള്ള തിരച്ചിലുകള്‍ പുരോഗമിക്കുകയാണ്. പഞ്ചാബിലെ ഗുര്‍ദാസ്പൂരില്‍ സൈനിക വേഷത്തില്‍ ഭീകരരെ കണ്ടുവെന്നാണ് റിപ്പോര്‍ട്ട്. കൂടുതല്‍ ഭീകരര്‍ പ്രദേശത്തുണ്ടാകുമെന്നാണ് ഇന്റലിജന്‍സ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

English summary
high alert at vital airports additional frisking ordered
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X