കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹിജാബ് കേസില്‍ കക്ഷി ചേരാന്‍ സിഖ് വനിതയും; വാദം വ്യാഴാഴ്ച തീര്‍ക്കണമെന്ന് കോടതി

Google Oneindia Malayalam News

ന്യൂഡല്‍ഹി: കര്‍ണാടകയില്‍ വിദ്യാലയങ്ങളിലെ ഹിജാബ് നിരോധനത്തിനെതിരെ സമര്‍പ്പിച്ച ഹര്‍ജികളില്‍ ഇന്നും വാദം തുടര്‍ന്നു. നാലാം ദിവസമാണ് സുപ്രീംകോടതി ഹര്‍ജികളില്‍ വാദം കേള്‍ക്കുന്നത്. കേസില്‍ കക്ഷി ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് സിഖ് വനിതയും ഇന്ന് കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചു. മുസ്ലിങ്ങളെ പോലെ ഞങ്ങളും തലമറക്കാറുണ്ട് എന്ന് ചൂണ്ടിക്കാട്ടിയാണ് സിഖ് വനിത കക്ഷി ചേരാന്‍ ആവശ്യപ്പെട്ടത്. ഇക്കാര്യം അംഗീകരിച്ച കോടതി ബുധനാഴ്ച 11.30ന് വാദം തുടരാന്‍ മാറ്റിവച്ചു. ഹര്‍ജിക്കാരുടെ വാദം വ്യാഴാഴ്ചയോടെ പൂര്‍ത്തിയാക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു.

s

ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഇന്ന് യൂസുഫ് മുച്ചാല, സല്‍മാന്‍ ഖുര്‍ഷിദ് എന്നീ അഭിഭാഷകരാണ് പ്രധാനമായും വാദിച്ചത്. ഹിജാബ് വിഷയത്തെ മതപരവും മനസ്സാക്ഷിപരവുമായി കാണാമെന്നായിരുന്നു സല്‍മാന്‍ ഖുര്‍ഷിദിന്റെ വാദം. അതിനെ സംസ്‌കാരിമായും വ്യക്തിത്വമായും സ്വകാര്യതയായും കാണാവുന്നതാണ്. ഇസ്‌ലാമില്‍ ഖുര്‍ആന്‍ നിര്‍ബന്ധമാക്കിയത് ചെയ്യല്‍ വിശ്വാസികള്‍ക്ക് നിര്‍ബന്ധമാണ്. കൂടാതെ പ്രവാചകാധ്യാപനങ്ങളുമുണ്ട്. അതും നിര്‍ബന്ധമാണെന്നും സല്‍മാന്‍ ഖുര്‍ഷിദ് വാദിച്ചു.

മോദി കൈവിട്ട കളിക്ക് നില്‍ക്കുമോ? ഇറാന്റെ സുപ്രധാന നീക്കം... റഷ്യന്‍ മോഡല്‍!!മോദി കൈവിട്ട കളിക്ക് നില്‍ക്കുമോ? ഇറാന്റെ സുപ്രധാന നീക്കം... റഷ്യന്‍ മോഡല്‍!!

ഖുര്‍ആന്‍ വ്യാഖ്യാനം നോക്കിയല്ല ഹിജാബ് കേസില്‍ കര്‍ണാടക ഹൈക്കോടതി വിധി പറയേണ്ടിയിരുന്നതെന്ന് യൂസുഫ് മുച്ചാല വാദിച്ചു. തങ്ങള്‍ക്ക് അറിവില്ലാത്ത കാര്യത്തില്‍ കോടതി തൊടരുതായിരുന്നു. ഖുര്‍ആന് വ്യത്യസ്തമായ വ്യാഖ്യാനങ്ങളുണ്ട്. ഹിജാബ് ധരിക്കാനുള്ള അവകാശം വ്യക്തിയുടെ അവകാശമാണ്. സമീപ കാലത്താണ് കോളജുകളിലും സ്‌കൂളുകളിലും കുട്ടികള്‍ ഹിജാബ് ധരിക്കാന്‍ തുടങ്ങിയതെന്ന ഹൈക്കോടതിയുടെ നിരീക്ഷണം ശരിയല്ല. ഹിജാബ് ധരിച്ചതിന്റെ പേരില്‍ സ്‌കൂളില്‍ പ്രവേശനം തടയുന്നത് വിദ്യാഭ്യാസത്തിനുള്ള അവകാശം നിഷേധിക്കുന്നതിന് തുല്യമാണ്. തലയില്‍ ഒരു കഷ്ണം തുണിയിടുന്നതാണോ ഈ പെണ്‍കുട്ടികള്‍ ചെയ്യുന്ന തെറ്റ് എന്നും യൂസുഫ് മുച്ചാല ചോദിച്ചു.

കര്‍ണാടകയിലെ ഉഡുപ്പിയില്‍ ഹിജാബ് ധരിച്ചെത്തുന്ന വിദ്യാര്‍ഥിനികള്‍ക്കെതിരെ ഒരു വിഭാഗം ഹിന്ദു വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കം. ഇതോടെ തലമറച്ച് ക്ലാസിലെത്തുന്നത് സ്‌കൂള്‍ അധികൃതര്‍ വിലക്കി. വിദ്യാഭ്യാസ വകുപ്പ് ഇതുമായി ബന്ധപ്പെട്ട് ഉത്തരവിറക്കി. ഇത് ചോദ്യം ചെയ്ത് വിദ്യാര്‍ഥികള്‍ കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചു. സര്‍ക്കാര്‍ ഉത്തരവ് ശരിവച്ച് ഹൈക്കോടതി ഉത്തരവിട്ടു. ഇതിനെതിരെയാണ് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയത്. 23 ഹര്‍ജികളാണ് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ളത്.

English summary
Hijab Case: Sikh Woman Seeks to Intervene This Case in Supreme Court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X