ഹിലരി ക്ലിന്റന് 'പിള്ളയാര്‍ സുഴി' ആയത് ജയലളിത... തമിഴക നിനൈവോ ഇന്ത പോരാട്ടം
ചെന്നൈ: അമേരിക്കയുടെ ചരിത്രത്തിലാദ്യമായി ഒരു വനിത പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഉണ്ടായിരിക്കുകയാണ്. മുന്‍ സ്റ്റേറ്റ് സെക്രട്ടറിയും മുന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റന്റെ ഭാര്യയും ആയ ഹിലരി ക്ലിന്റണ്‍ ആണ് ഡെമോക്രാറ്റുകളുടെ സ്ഥാനാര്‍ത്ഥി.
ഇന്ത്യയുടെ തെക്കേ അറ്റത്ത് കിടക്കുന്ന തമിഴകത്തിന്റെ മുഖ്യമന്ത്രി ജയലളിതയ്ക്ക് ഹിലരി ക്ലിന്ററെ സ്ഥാനാര്‍ത്ഥിത്വവുമായി എന്ത് ബന്ധമാണുള്ളത്? ഒറ്റ നോട്ടത്തില്‍ നമുക്ക് വലിയ ബന്ധം ഒന്നും തോന്നില്ല. എന്നാല്‍ തമിഴകത്തെ എഐഎഡിഎംകെ എംഎല്‍എ രാമുവിന് അങ്ങനെ തോന്നുന്നുണ്ട്.
ഹിലരി ക്ലിന്റന് 'പിള്ളയാര്‍ സുഴി' ആയത് ജയലളിതയാണെന്നാണ് രാമു പറയുന്നത്. എന്താണ് സംഗതി എന്നല്ലേ....
(വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്ക്കേണ്ട വിലാസം [email protected])

ഹിലരി ക്ലിന്റണ്‍
അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ചരിത്രത്തിലെ ആദ്യ വനിത സ്ഥാനാര്‍ത്ഥിയാണ് ഹിലരി ക്ലിന്റണ്‍. ഡെമോക്രാറ്റുകളുടെ സ്ഥാനാര്‍ത്ഥിയാണ് ഹിലരി.

ജയയും ഹിലരിയും
തമിഴത്തിന്റെ മുഖ്യമന്ത്രിയും ഹിലരി ക്ലിന്റണും തമ്മില്‍ എന്ത് ബന്ധം? ഹിലരി ക്ലിന്റണ്‍ അഞ്ച് വര്‍ഷം മുമ്പ് ഇന്ത്യയില്‍ എത്തിയപ്പോള്‍ ജയലളിതയെ കണ്ടിരുന്നു. അത്രമാത്രം.

പിളളയാര്‍ സുഴി
ഹിലരി ക്ലിന്റണ്‍ ഡെമോക്രാറ്റുകളുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാകാന്‍ 'പിള്ളയാര്‍ സുഴി' ായത് ജയലളിതയുമായുള്ള കൂടിക്കാഴ്ചയാണെന്നാണ് എംഎഎല്‍എ ആയ കൂനൂര്‍ എ രാമു തമിഴ്‌നാട് നിയമസഭയില്‍ പറഞ്ഞത്.

എന്താണ് പിള്ളയാര്‍ സുഴി?
'പിള്ളയാര്‍ സുഴി' എന്ന് പറഞ്ഞാല്‍ എന്താണ്? മലയാളത്തില്‍ ഭാഗ്യ നിമിത്തം എന്ന് പറയാം. തമിഴകത്തും അത് അങ്ങനെ തന്നെ.

ജയയെ കണ്ടപ്പോള്‍
2011 ല്‍ നടത്തിയ ഇന്ത്യ സന്ദര്‍ശനത്തിനിടെ ഹിലരി ക്ലിന്റണ്‍ ജയലളിതയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചയ്ക്ക് ശേഷമാണത്രെ ഹിലരിയില്‍ മാറ്റമുണ്ടായത്!!!

അമ്മയുടെ പ്രചോദനം
അന്ന് നടത്തിയ ആ കൂടിക്കാഴ്ച ആണത്രെ നിര്‍ണായകമായത്. ജയലളിതയുടെ വ്യക്തിത്വം കണ്ട് ഹിലരി ഞെട്ടിയത്രെ. ഇംഗ്ലീഷിലുളള ജയലളിതയുടെ പാടവം കണ്ട് അത്ഭുത പരതന്ത്രയായത്രെ.

ജയയുടെ വാക്കും കേട്ട്
അന്ന് ജയലളിത ആവശ്യപ്പെട്ടിരുന്നത്രെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കണം എന്ന്. അന്ന് ഉറപ്പ് കൊടുത്ത് പോയതാണ് ഹിലരി എന്നാണ് രാമു എംഎല്‍എ നിയമസഭയില്‍ പറഞ്ഞത്.

ഇത്തിരി സത്യമുണ്ട്
2011 ല്‍ ഹിലരി ജയലളിതയെ സന്ദര്‍ശിച്ചപ്പോള്‍ ഇത്തരമൊരു ചര്‍ച്ച നടന്നിരുന്നത്രെ. പക്ഷേ അതുകൊണ്ടാണ് ഹിലരി പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ഇറങ്ങിത്തിരിച്ചത് എന്നൊക്കെ പറഞ്ഞാല്‍ അത് ഇത്തിരി കഷ്ടമാകും.

കത്തെഴുതി
എന്തായലും ഡെമോക്രാറ്റുകളുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായ ഹിലരി ക്ലിന്റണ്‍ തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ജയലളിത ഒരു കത്ത് അയച്ചിരുന്നു. ഹിലരിയെ അനുമോദിച്ചുകൊണ്ടും സ്ത്രീയുടെ ഉയര്‍ച്ചയില്‍ പ്രതീക്ഷയര്‍പ്പിച്ചുകൊണ്ടും ആയിരുന്നു ആ കത്ത്.

അതുക്കും മേലെ
തമിഴ് രാഷ്ട്രീയത്തിലെ പതിവ് നാടകങ്ങളാണ് ഇതെല്ലാം. നേതാക്കളെ ദൈവമായി കാണുന്ന അണികളാണ് പലരും. അപ്പോള്‍ പിന്നെ രാമു എംഎല്‍എ ഈ പറഞ്ഞതൊന്നും വിലയ കാര്യമൊന്നും അല്ല.












Click it and Unblock the Notifications