Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹിമാചലിലെ മണ്ണിടിച്ചിൽ: മരണസംഖ്യ ഉയരുന്നു, പുറത്ത് വരുന്നത് ഞെട്ടിപ്പിക്കുന്ന കാഴ്ചകൾ, വീഡിയോ

ദില്ലി: ഹിമാചല്‍ പ്രദേശിലെ കിന്നൗറിലുണ്ടായ മണ്ണിടിച്ചില്‍ ദുരന്തത്തില്‍ പുറത്ത് വരുന്നത് ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍. ഇതുവരെ പതിനൊന്ന് പേര്‍ മണ്ണിടിച്ചിലില്‍ മരണപ്പെട്ടതായാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. നിരവധി പേരെ ഇപ്പോഴും കണ്ടെത്താനായിട്ടില്ല. മുപ്പതോളം പേര്‍ മണ്ണിനടിയില്‍ കുടുങ്ങി കിടക്കുന്നതായാണ് കരുതുന്നത്.

Recommended Video

cmsvideo
    Major landslide in Himachal Pradesh Nigulsari | Oneindia Malayalam

    റെക്കോംഗ് പിയോ- ഷിംല ഹൈവേയിലാണ് ദുരന്തമുണ്ടായിരിക്കുന്നത്. ഒരു സര്‍ക്കാര്‍ ബസ്, ട്രക്ക്, ഏതാനും കാറുകള്‍ എന്നിവയാണ് മണ്ണിനടിയില്‍പ്പെട്ടത്. ഷിംലയിലേക്ക് പോവുകയായിരുന്ന ബസ്സില്‍ നാല്‍പ്പതോളം യാത്രക്കാര്‍ ഉണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. രക്ഷപ്പെടുത്തിയ പതിനൊന്ന് പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടസ്ഥലത്ത് നിന്നും പുറത്ത് വരുന്ന വീഡിയോകള്‍ ഞെട്ടിപ്പിക്കുന്നതാണ്.

    09

    വന്‍ ശബ്ദത്തോടെ പാറക്കല്ലുകളും മറ്റും താഴെ വാഹനങ്ങള്‍ക്ക് മുകളിലേക്ക് വീഴുന്ന വീഡിയോ ആണ് പുറത്ത് വന്നിരിക്കുന്നത്. പ്രദേശത്ത് രക്ഷാ പ്രവര്‍ത്തനത്തിനായി ഇന്‍ഡോ-ടിബറ്റന്‍ ബോര്‍ഡ് പോലീസിന്റെ 200 ട്രൂപ്പുകള്‍ എത്തിയിട്ടുണ്ട്. രാത്രിയും രക്ഷാപ്രവര്‍ത്തനം നീണ്ടേക്കാം എന്ന് ഐടിബിപി വക്താവ് വിവേക് പാണ്ഡെ റോയിട്ടേഴ്‌സിനോട് പ്രതികരിച്ചു. മണ്ണിടിച്ചലിനെ തുടര്‍ന്ന് തീര്‍ത്തും അപകടാവസ്ഥയിലാണ് ഈ പ്രദേശമുളളത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രക്ഷാ പ്രവര്‍ത്തനത്തിന് ദേശീയ ദുരന്ത നിവാരണ സേനയുടേയും സഹായം തേടിയതായി മുഖ്യമന്ത്രി ജയ് റാം താക്കൂര്‍ അറിയിച്ചു.

    രക്ഷാ പ്രവര്‍ത്തനത്തില്‍ സഹായിക്കാന്‍ പോലീസിനും പ്രാദേശിക ഭരണകൂടത്തിനും നിര്‍ദേശം നല്‍കിയിരിക്കുന്നതായി മുഖ്യമന്ത്രി വ്യക്തമാക്കി. ബസ്സും കാറുകളും അപകടത്തില്‍പ്പെട്ടതായാണ് വിവരം ലഭിച്ചിരിക്കുന്നത് എന്നും വിശദമായ വിവരങ്ങള്‍ക്കായി കാത്തിരിക്കുകയാണ് എന്നും ജയ് റാം താക്കൂര്‍ അറിയിച്ചു. നിഗുല്‍സരിക്ക് സമീപത്തമാണ് മണ്ണിടിച്ചില്‍ ഉണ്ടായിരിക്കുന്നതെന്ന് കിന്നൗര്‍ എംഎല്‍എ ജെഎസ് നേഗി വ്യക്തമാക്കി. ബസ് ഡ്രൈവര്‍ അടക്കമുളളവരെ രക്ഷപ്പെടുത്താന്‍ സാധിച്ചിട്ടുണ്ട്. ഐടിബിപി സംഘം സ്ഥലത്ത് ഉണ്ടെന്നും എന്നാല്‍ ഇപ്പോഴും മണ്ണിടിച്ചില്‍ തുടരുന്നത് രക്ഷാ പ്രവര്‍ത്തനം ദുര്‍ഘടമാക്കിയിരിക്കുകയാണ് എന്നും എംഎല്‍എ പറഞ്ഞു.

    ഐടിബിപിയേയും ദേശീയ ദുരന്ത നിവാരണ സേനയേയും കൂടാതെ ആര്‍മിയുടേയും സഹായം രക്ഷാ പ്രവര്‍ത്തനത്തിന് തേടിയിട്ടുണ്ടെന്ന് കിന്നൗര്‍ ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് വ്യക്തമാക്കി. ഇന്ന് ഉച്ചയ്ക്ക് 1245ഓട് കൂടിയാണ് അപകടം ഉണ്ടായത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഹിമാചലിന് എല്ലാ സഹായവും പിന്തുണയും വാഗ്ദാനം ചെയ്തിട്ടുണ്ട്. ഹിമാചല്‍ മുഖ്യമന്ത്രിയുമായി പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ഫോണില്‍ സംസാരിച്ചു. കഴിഞ്ഞ ഏതാനും ആഴ്ചകളായി കനത്ത മഴ തുടരുന്ന ഹിമാചല്‍ പ്രദേശില്‍ പലയിടത്തും മണ്ണിടിച്ചില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. കിന്നൗറിന്റെ തന്നെ മറ്റൊരു ഭാഗത്ത് കഴിഞ്ഞ മാസം ഉണ്ടായ അപകടത്തില്‍ 9 വിനോദ സഞ്ചാരികള്‍ കൊല്ലപ്പെട്ടിരുന്നു.

    ഹോട്ട് ലുക്കിൽ ഇഷാനി കൃഷ്ണ; ചിത്രങ്ങൾ കാണാം

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+