കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹിമാചലില്‍ തൂക്കുസഭ വന്നാലും നേട്ടം ബിജെപിക്ക്; 'ചാക്കിട്ട് പിടുത്തം' തുണയാകും, മുന്‍കാല 'ചരിത്രം' അനുകൂലം

Google Oneindia Malayalam News

ന്യൂദല്‍ഹി: ഹിമാചല്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിന് ഇനി മണിക്കൂറുകള്‍ മാത്രമെ ഉള്ളൂ. കഴിഞ്ഞ ദിവസം പുറത്ത് വന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പ്രകാരം സംസ്ഥാനത്ത് തൂക്ക് മന്ത്രിസഭിക്കാണ് സാധ്യത കൂടുതല്‍. അങ്ങനെ വന്നാല്‍ മുന്‍കാല ചരിത്രങ്ങള്‍ വെച്ച് ബി ജെ പിക്ക് സ്വതന്ത്രരേയും മറ്റ് കക്ഷികളേയും കൂട്ടി സര്‍ക്കാരുണ്ടാക്കാന്‍ സാധിക്കും. മുന്‍പ് പല സംസ്ഥാനങ്ങളിലും ബി ജെ പി, സീറ്റ് കുറവായിട്ട് പോലും സര്‍ക്കാരുണ്ടാക്കിയിട്ടുണ്ട്.

ഇന്ത്യ ടുഡേ-ആക്സിസ് മൈ ഇന്ത്യ പ്രവചനം അനുസരിച്ച് ഹിമാചലില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് ബി ജെ പിയും കോണ്‍ഗ്രസും തമ്മില്‍ നടക്കുന്നത്. ബി ജെ പി 24-34 സീറ്റുകളും കോണ്‍ഗ്രസിന് 30-40 സീറ്റുകളും ലഭിക്കുമെന്നാണ് പ്രവചനം. ബി ജെ പിക്കും കോണ്‍ഗ്രസിനും 33 സീറ്റുകള്‍ പ്രവചിച്ച ന്യൂസ് 24-ടുഡേസ് ചാണക്യയും തൂക്ക് മന്ത്രിസഭയാണ് പ്രവചിക്കുന്നത്. അങ്ങനെ എങ്കില്‍ ബി ജെ പി സമീപകാലത്ത് പയറ്റുന്ന മറ്റ് കക്ഷികൡ നിന്നുള്ളവരെ ചാക്കിട്ട് പിടിക്കുന്ന തന്ത്രം ഹിമാചലിലും ഉണ്ടാകുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

1

ഗോവ, മണിപ്പൂര്‍, മേഘാലയ എന്നിവിടങ്ങളില്‍ ബി ജെ പി ഇത്തരത്തില്‍ സര്‍ക്കാരുണ്ടാക്കിയതിന്റെ ഉദാഹരണങ്ങളുണ്ട്. ഇവിടങ്ങളിലെല്ലാം കോണ്‍ഗ്രസായിരുന്നു ഏറ്റവും വലിയ. ഒറ്റക്കക്ഷി. എന്നാല്‍ സര്‍ക്കാരുണ്ടാക്കിയത് ബി ജെ പിയും. ഗോവയില്‍ 2017 ല്‍ തെരഞ്ഞെടുപ്പിന് ശേഷം 17 സീറ്റുകളുമായി കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരുന്നു. ബി ജെ പി 13-സീറ്റില്‍ വിജയിച്ചു. എന്നാല്‍ തെരഞ്ഞെടുപ്പില്‍ ഉടനീളം കോണ്‍ഗ്രസിനൊപ്പം പ്രചാരണം നടത്തിയ ഗോവ ഫോര്‍വേഡ് പാര്‍ട്ടിയുടെ സഹായത്തോടെയാണ് ബി ജെ പിക്ക് അധികാരം നേടി.

കര്‍സേവകരുടെ ഭീഷണിക്ക് പുല്ലുവില, ഹിന്ദു യുവാവ് രക്ഷിച്ചത് 8 മുസ്ലീങ്ങളെ; ബാബ്‌റി തകര്‍ച്ചയിലെ അറിയാത്ത കഥകര്‍സേവകരുടെ ഭീഷണിക്ക് പുല്ലുവില, ഹിന്ദു യുവാവ് രക്ഷിച്ചത് 8 മുസ്ലീങ്ങളെ; ബാബ്‌റി തകര്‍ച്ചയിലെ അറിയാത്ത കഥ

2

ഗോവയുടെ ചുമതലയുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ സിംഗ് പാര്‍ട്ടി ഹൈക്കമാന്‍ഡിന്റെ തീരുമാനത്തിനായി കാത്തിരിക്കുമ്പോള്‍ ബി ജെ പി, കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയുടെയും അന്നത്തെ പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറിന്റെയും നേതൃത്വത്തില്‍ രണ്ട് പ്രാദേശിക സഖ്യകക്ഷികളായ മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടി (എം ജി പി), ഗോവ ഫോര്‍വേഡ് പാര്‍ട്ടി (ജിഎഫ്പി) എന്നിവരുമായി ചര്‍ച്ച നടത്തി, ധാരണയുണ്ടാക്കി അധികാരം പിടിക്കുകയായിരുന്നു.

രണ്ട് ദിവസം കൊണ്ട് ഗുരുവായൂരില്‍ വരുമാനം മൂന്ന് കോടിയോളം രൂപ!! പകുതിയും നല്‍കിയത് അംബാനിരണ്ട് ദിവസം കൊണ്ട് ഗുരുവായൂരില്‍ വരുമാനം മൂന്ന് കോടിയോളം രൂപ!! പകുതിയും നല്‍കിയത് അംബാനി

3


2017 ല്‍ തന്നെ മണിപ്പൂരിലും ഇതായിരുന്നു അവസ്ഥ. 60 അംഗ നിയമസഭയില്‍ ബി ജെ പിക്ക് 21 സീറ്റും കോണ്‍ഗ്രസിന് 28 സീറ്റുമാണ് ഉണ്ടായിരുന്നത്. പ്രാദേശിക പാര്‍ട്ടികളുടെ പിന്തുണ നേടുന്നതില്‍ ഹിമന്ത ബിശ്വ ശര്‍മ, പിയൂഷ് ഗോയല്‍, പ്രകാശ് ജാവദേക്കര്‍ എന്നിവര്‍ക്കൊപ്പം രണ്ട് ഉന്നത കേന്ദ്രമന്ത്രിമാരും സംസ്ഥാനത്ത് തങ്ങി ചര്‍ച്ച നടത്തി ഒടുവില്‍ അധികാരം പിടിക്കുകയായിരുന്നു.

'ബി ഉണ്ണികൃഷ്ണന്‍ തൊഴിലാളി നേതാവോ നിര്‍മാതാവോ.. സിനിമയില്‍ കോടികളുടെ തിരിമറി, ഇഡി എവിടെ?' ബൈജു കൊട്ടാരക്കര'ബി ഉണ്ണികൃഷ്ണന്‍ തൊഴിലാളി നേതാവോ നിര്‍മാതാവോ.. സിനിമയില്‍ കോടികളുടെ തിരിമറി, ഇഡി എവിടെ?' ബൈജു കൊട്ടാരക്കര

4

ബി ജെ പിയിലേക്ക് കൂറുമാറിയ കോണ്‍ഗ്രസിന്റെ മുന്‍ നേതാവ് എന്‍ ബിരേന്‍ സിങ്ങിനെ മുഖ്യമന്ത്രിയായി പാര്‍ട്ടി തിരഞ്ഞെടുത്തു. എന്‍ പി പിയുടെ നാല് എം എല്‍ എമാര്‍, പ്രാദേശിക പാര്‍ട്ടികളില്‍ നിന്നുള്ള അഞ്ച് എം എല്‍ എമാര്‍, ബി ജെ പിയിലേക്ക് കൂറുമാറിയ ഒരു കോണ്‍ഗ്രസ് എം എല്‍ എ എന്നിവരുടെ സഹായത്തോടെ മണിപ്പൂരില്‍ ബി ജെ പി സര്‍ക്കാര്‍ രൂപീകരിച്ചു.

5

2018 ല്‍ മേഘാലയയില്‍ രണ്ട് സീറ്റ് മാത്രം നേടിയ ബി ജെ പി 21 സീറ്റ് നേടിയ കോണ്‍ഗ്രസിന് മറികടന്ന് സര്‍ക്കാരുണ്ടാക്കി. ബി ജെ പിയു്‌ടെ സഖ്യകക്ഷിയായ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി 19 സീറ്റുകള്‍ നേടിയിരുന്നു. ഉടനടി പ്രാദേശിക നേതാക്കളുമായി ചര്‍ച്ച നടത്താന്‍ ബി ജെ പി കിരണ്‍ റിജിജുവിനെയും അസം മന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയെയും അയച്ചു. കോണ്‍ഗ്രസ് സഖ്യകക്ഷികളുമായി ബന്ധപ്പെടാന്‍ അഹമ്മദ് പട്ടേല്‍, കമല്‍ നാഥ് എന്നിവരേയും അയച്ചെങ്കിലും ഫലമുണ്ടായില്ല.

6

എന്‍ പി പിയുടെ നേതൃത്വത്തിലുള്ള പ്രാദേശിക സഖ്യത്തിന് 34 എംഎല്‍എമാരുടെ പിന്തുണ നേടാനും സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിക്കാനും കഴിഞ്ഞു. എന്‍പിപി നേതാവ് കോണ്‍റാഡ് സാങ്മ മുഖ്യമന്ത്രിയായി. ഹരിയാനയില്‍ 2019 ല്‍ ഇതില്‍് നിന്ന വ്യത്യസ്തമായിരുന്നു. 40 സീറ്റുകളുമായി ഭരണകക്ഷിയായ ബി ജെ പി ഏറ്റവും വലിയ കക്ഷിയായി. എന്നാല്‍ കേവല ഭൂരിപക്ഷത്തിന് ആറ് സീറ്റ് കുറവുണ്ടായിരുന്നു.

7

കോണ്‍ഗ്രസിനാകട്ടെ 31 സീറ്റുമുണ്ടായിരുന്നു. 10 സീറ്റുകള്‍ നേടിയ ദുഷ്യന്ത് ചൗട്ടാലയുടെ ജനനായക് ജനതാ പാര്‍ട്ടിയുമായി ചേര്‍ന്ന് ഹരിയാനയില്‍ ബി ജെ പി സര്‍ക്കാര്‍ രൂപീകരിച്ചു. മനോഹര്‍ ലാല്‍ ഖട്ടര്‍ തുടര്‍ച്ചയായി രണ്ടാം തവണയും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.

English summary
Himachal Pradesh Assembly Election 2022: Even if there is a hung assembly BJP will gain
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X