Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹിമാചലില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പ്രതിഭാ സിംഗ്? വീരഭദ്രസിംഗിന്റെ പേരില്‍ ആദ്യ ചുവടുവെപ്പ്!!

ദില്ലി: ഹിമാചല്‍ പ്രദേശില്‍ മുഖ്യമന്ത്രിയാവാനുള്ള നീക്കങ്ങള്‍ ആരംഭിച്ച് സംസ്ഥാന അധ്യക്ഷ പ്രതിഭ സിംഗ്. വീരഭദ്ര സിംഗിന്റെ ഇമേജാണ് ഇതിനായി ഉപയോഗപ്പെടുത്തുന്നത്. ആദ്യ നീക്കവും തുടങ്ങിയത് പ്രതിഭയും മകന്‍ വിക്രമാദിത്യ സിംഗും ചേര്‍ന്നാണ്. വീരഭദ്ര സിംഗിനോടുള്ള ആദരവിനാണ് ഹിമാചല്‍ പ്രദേശിലെ ജനത വിധിയെഴുതിയതെന്ന് പ്രതിഭ പറയുന്നു.

അദ്ദേഹം പാര്‍ട്ടിയെ വിജയത്തിലേക്ക് നയിച്ചത് പോലൊന്നാണിത്. അതുകൊണ്ട് ഈ വിജയം വളരെയധികം വൈകാരികമായ ഒന്നാണെന്നും അവര്‍ പറഞ്ഞു. കേന്ദ്ര നിരീക്ഷകരുടെ നേതൃത്വത്തില്‍ അടുത്ത ദിവസം തന്നെ എംഎല്‍എമാര്‍ യോഗം ചേരുന്നുണ്ട്.

1

മുഖ്യമന്ത്രി സ്ഥാനത്തേക്ക് പ്രതിഭയെയും പരിഗണിക്കുന്നുണ്ടെന്ന് മകന്‍ വിക്രമാദിത്യ അവകാശപ്പെട്ടു. വിക്രമാദിത്യ അമ്മയെ പിന്തുണയ്ക്കുകയും ചെയ്തു. നേരത്തെ തന്നെ മുഖ്യമന്ത്രി സ്ഥാനം ഉറപ്പിക്കാനായി തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പ് തന്നെ പ്രതിഭയും മകനും രാഹുല്‍ ഗാന്ധിയെ കാണാന്‍ എത്തിയിരുന്നു.

ചെറുപ്രായത്തിലേ വയസ്സരാവുമെന്ന് പേടിയുണ്ടോ; ചര്‍മത്തെ ചെറുപ്പമാക്കി നിലനിര്‍ത്താന്‍ ഇക്കാര്യങ്ങള്‍ മറക്കരുത്!!

മധ്യപ്രദേശിലെത്തി ഭാരത് ജോഡോ യാത്രയുടെ ഭാഗമാകേണ്ടി വന്നിരുന്നു ഇവര്‍ക്ക്. താന്‍ മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള മത്സരത്തിനില്ലെന്ന പറഞ്ഞ പ്രതിഭ പെട്ടെന്നാണ് നിലപാട് മാറ്റിയത്. അതുകൊണ്ട് പ്രതിഭ മുഖ്യമന്ത്രിയാകണമെങ്കില്‍ പ്രിയങ്ക ഗാന്ധിയുടെ പിന്തുണയും നിര്‍ണായകമാകും. നേരത്തെ ഉപതിരഞ്ഞെടുപ്പ് ജയിച്ച പ്രതിഭ എംപിയായിരുന്നു.

പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷയാണ് പ്രതിഭ. അവര്‍ ഉള്ളത് കൊണ്ടാണ് കോണ്‍ഗ്രസ് വിജയിച്ചത്. അതുകൊണ്ട് മുഖ്യമന്ത്രി സ്ഥാനം അര്‍ഹതപ്പെട്ടതാണ്. എന്ത് ഉത്തരവാദിത്തം ഏറ്റെടുക്കാനും തയ്യാറാണെന്ന് വിക്രമാദിത്യ പറഞ്ഞു. നിലവില്‍ മാണ്ഡിയിലെ എംപിയാണ് പ്രതിഭ. എന്നാല്‍ ഈ എംപി സ്ഥാനം രാജിവെക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം അനുവദിക്കുമോ എന്ന് കണ്ടറിയണം.

അത് മാത്രമല്ല, അടുത്ത ആറുമാസത്തിനുള്ളില്‍ ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ച് എംഎല്‍എയാവുകയും വേണം. ഇത്രയും റിസ്‌ക് കോണ്‍ഗ്രസിന് മുന്നിലുണ്ട്. ഇപ്പോഴത്തെ സാഹചര്യമായിരിക്കുമോ ആറ് മാസം കഴിഞ്ഞാല്‍ എന്നും പറയാനാവില്ല.

അതേസമയം വിക്രമാദിത്യ സിംഗിന് വന്‍ പദവികള്‍ കിട്ടാനും പ്രതിഭ ശ്രമിക്കുന്നുണ്ട്. പാര്‍ട്ടി തന്നെ ചുമതലകളേല്‍പ്പിച്ചാല്‍ പിന്‍മാറില്ലെന്ന് വിക്രമാദിത്യ പറഞ്ഞു. കോണ്‍ഗ്രസ് ഒരു ജനാധിപത്യ പാര്‍ട്ടിയാണ്. എംഎല്‍എമാര്‍ തീരുമാനിക്കുന്നതാണ് ഇവിടെ നിയമം. ആരെ മുഖ്യമന്ത്രിയാക്കണമെന്ന് അവര്‍ തീരുമാനിക്കുമെന്നും വിക്രമാദിത്യ സിംഗ് പറഞ്ഞു.

പ്രതിഭയ്ക്കും മകനും സംസ്ഥാനത്ത് വലിയ സ്വാധീനമുണ്ട്. എന്നാല്‍ നിലവിലെ പ്രതിപക്ഷ നേതാവായ സുഖ്വീന്ദര്‍ സുക്കു, സീനിയര്‍ നേതാവ് മുകേഷ് അഗ്നിഹോത്രി എന്നിവര്‍ മത്സരത്തിലുണ്ട്. ഒപ്പം വിഭാഗീയത കൂടിയുള്ളതിനാല്‍ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുക കോണ്‍ഗ്രസിന് കടുപ്പമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+