ഹിമാചലില്‍ മണ്ണിടിച്ചില്‍, മരണം 46 ആയി, മോശം കാലാവസ്ഥ, തിരച്ചില്‍ നിര്‍ത്തിവെച്ചു

  • Posted By:
Subscribe to Oneindia Malayalam

ഷിംല: കനത്ത മണ്ണിടിച്ചിലിനെ തുടര്‍ന്നുണ്ടായ അപകടങ്ങളില്‍ ഹിമാചല്‍പ്രദേശില്‍ 46 പേര്‍ മരിച്ചു. മാണ്ഡി-പത്താന്‍കോട് പാതയില്‍ ശനിയാഴ്ച രാത്രിയാണ് അപകടമുണ്ടായത്.

കട്രൂപി ഭാഗത്തു വെച്ച് ഹിമാചല്‍ റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ രണ്ടു ബസ്സുകള്‍ ഒഴുക്കില്‍പ്പെട്ടതാണ് മരണസംഖ്യ കൂടാന്‍ കാരണം. മേഘവിസ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ കനത്ത മഴയാണ് മണ്ണിടിച്ചിലിലേക്ക് നയിച്ചത്.

Himachal Landslide

ദേശീയ ദുരന്തനിവാരണസേനയും സൈന്യവും പോലിസും രക്ഷാപ്രവര്‍ത്തനത്തിനിറങ്ങി. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തി വെച്ചിരിക്കുകയാണ്

English summary
46 Dead In Himachal Pradesh Landslide, Rescue To Resume Tomorrow
Please Wait while comments are loading...