കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹിമാചല്‍ മണ്ണിടിച്ചില്‍:മരണം 46 ആയി:23 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടില്ല,രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഹിമാചല്‍ പ്രദേശില്‍ മണ്ണിടിച്ചിലില്‍ മരിച്ചവരുടെ എണ്ണം 46 ആയി

Google Oneindia Malayalam News

ഷിംല: ഹിമാചല്‍ പ്രദേശില്‍ മണ്ണിടിച്ചിലില്‍ മരിച്ചവരുടെ എണ്ണം 46 ആയി. ഹിമാചല്‍ പ്രദേശിലെ മാണ്ഡി- പത്താന്‍ കോട്ട് ദേശീയ പാതയിലുണ്ടായ മണ്ണിടിച്ചിലില്‍‌ ഹിമാചല്‍ റോഡ‍് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍റെ രണ്ട് ബസുകളാണ് ശനിയാഴ്ച രാത്രി മണ്ണിനടിയിലായത്. എട്ടുപേരുടെ മൃതദേഹം രക്ഷാപ്രവര്‍ത്തനത്തിന്‍റെ ആദ്യ ഘട്ടത്തില്‍ കണ്ടെടുത്തിരുന്നു. ഷിംലയില്‍ നിന്ന് 220 കിലോമീറ്റര്‍ അകലെയാണ് അപകടമുണ്ടായത്. ഞായറാഴ്ചയും തുടര്‍ന്ന രക്ഷാ പ്രവര്‍ത്തനം രാത്രിയോടെ മോശം കാലാവസ്ഥയെ തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്നു. 50 യാത്രക്കാരാണ് ഇരു ബസുകളിലുമായി ഉണ്ടായിരുന്നത്.

മാണ്ഡി- പത്താന്‍കോട്ട് ദേശീയ പാതയിലെ കോത്ത്പൂരിയ്ക്ക് സമീപത്ത് ബസ് നിര്‍ത്തിയിട്ട സമയത്താണ് മണ്ണിടിച്ചിലുണ്ടായത്. മേഘവിസ്ഫോടനത്തെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലിലാണ് അപകടം. റോഡിലുണ്ടായിരുന്ന ചെറിയ ചില വാഹനങ്ങളും അപകടത്തില്‍പ്പെട്ടിരുന്നു. 46 മൃതശരീരങ്ങളാണ് ഇതുവരെ കണ്ടെടുത്തതെങ്കിലും ഇതില്‍ 23 പേരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. കാലാവസ്ഥ മോശമായതിനെ തുടര്‍ന്ന് വീണ്ടും മണ്ണിടിച്ചിലുണ്ടാകാന‍ുള്ള സാധ്യത കണക്കിലെടുത്ത് ഞായറാഴ്ച വൈകിട്ട് രക്ഷാ പ്രവര്‍ത്തനം നിര്‍ത്തിവച്ചിരുന്നു. പിന്നീട് തിങ്കളാഴ്ച രാവിലെയാണ് രക്ഷാപ്രവര്‍ത്തനം പുനഃരാരംഭിച്ചത്.

രക്ഷാ പ്രവര്‍ത്തനം തുടരുന്നു

രക്ഷാ പ്രവര്‍ത്തനം തുടരുന്നു

ദേശീയ ദുരന്ത നിവാരണ സേന, സൈന്യം, ഹിമാചല്‍ പോലീസ് എന്നീ സേനകള്‍ സംയുക്തമായാ​ണ് രക്ഷാ പ്രവര്‍ത്തനം നടത്തുന്നത്. ഞായറാഴ്ച പുലര്‍ച്ചെ രണ്ടുമണി മുതല്‍ തന്നെ പ്രദേശത്ത് രക്ഷാ പ്രവര്‍ത്തനം നടന്നുവരികയാണ്. ദേശീയ ദുരന്തനിവാരണ സേനയും സൈന്യവും പ്രദേശത്ത് കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ നടത്തിവരുന്നുണ്ട്. 800 മീറ്റര്‍ താഴ്ചയുള്ള കൊക്കയിലേയ്ക്കാണ് ബസുകള്‍ പതിച്ചത്. 47 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്.

നഷ്ടപരിഹാരം പ്രഖ്യാപിച്ചു

നഷ്ടപരിഹാരം പ്രഖ്യാപിച്ചു

മണ്ണിടിച്ചിലുണ്ടായ സ്ഥലം സന്ദര്‍ശിച്ച ഹിമാചല്‍ മുഖ്യമന്ത്രി വീര്‍ഭദ്ര സിംഗ് പരിക്കേറ്റ യാത്രാക്കാരുടെ ചികിത്സാ ചെലവ് വഹിക്കാമെന്നും ഇരകളുടെ കുടുംബത്തെ സന്ദര്‍ശിച്ച ശേഷം വ്യക്തമാക്കി. മരിച്ചവരുടെ കുടുംബത്തിന് സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. ആരോഗ്യ മന്ത്രി കൗള്‍ സിംഗ് ഠാക്കൂര്‍, ഗതാഗത മന്ത്രി ജിഎസ് ബാലി, നഗരവികസന മന്ത്രി അനില്‍ ശര്‍മ എന്നിവരും അപകടം നടന്ന സ്ഥലം സന്ദര്‍ശിച്ചു.

കൊക്കയിലേയ്ക്ക് മറിഞ്ഞു

കൊക്കയിലേയ്ക്ക് മറിഞ്ഞു

മാണ്ഡി- പത്താന്‍കോട്ട് ദേശീയ പാതയില്‍ യാത്രക്കാരുടെ വിശ്രമ കേന്ദ്രത്തിന് സമീപത്ത് നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളാണ് മേഘ വിസ്ഫോടനത്തെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ 250 അടി താഴ്ചയുള്ള കൊക്കയിലേയ്ക്ക് പതിച്ചത്. വാഹനങ്ങളുടെ വീഴ്ചയില്‍ ചില വീടുകള്‍ക്കും തകരാറുകള്‍ സംഭവിച്ചിട്ടുണ്ട്.

 ട്രാന്‍സ്പോര്‍ട്ട് ബസ് അപകടത്തില്‍

ട്രാന്‍സ്പോര്‍ട്ട് ബസ് അപകടത്തില്‍

ശനിയാഴ്ച രാത്രിയിലുണ്ടായ മണ്ണിടിച്ചിലില്‍ ഹിമാചല്‍ റോഡ‍് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍റെ രണ്ട് ബസുകളാണ് അപകടത്തില്‍പ്പെട്ടിരുന്നു. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ സന്ദീപ് കാഡം പറഞ്ഞു. ഞായറാഴ്ച പുലര്‍ച്ചെ രണ്ടുമണി മുതല്‍ തന്നെ പ്രദേശത്ത് രക്ഷാ പ്രവര്‍ത്തനം നടന്നുവരികയാണ്. ദേശീയ ദുരന്തനിവാരണ സേനയും സൈന്യവും പ്രദേശത്ത് കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ നടത്തിവരുന്നുണ്ട്. 800 മീറ്റര്‍ താഴ്ചയുള്ള കൊക്കയിലേയ്ക്കാണ് ബസുകള്‍ പതിച്ചത്. 47 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്.

 മൃതദേഹങ്ങള്‍ വികൃതമായി

മൃതദേഹങ്ങള്‍ വികൃതമായി

മണ്ണിടിച്ചിലില്‍പ്പെട്ട പലരുടേയും മൃതദേഹങ്ങള്‍ വികൃതമായ രീതിയിലാണ് മണ്ണിനടിയില്‍ നിന്ന് ലഭിച്ചതെന്ന് ഫോറന്‍സിക് വിദഗ്ദരും ദുരന്തനിവാരണ സേന ഡയറക്ടര്‍ ഡിഡി ശര്‍മയും സാക്ഷ്യപ്പെടുത്തുന്നു. കണ്ടെടുത്ത 46 മൃതദേഹങ്ങളില്‍ 23 പേരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല.

English summary
At least fourty-six people were killed and many are feared trapped after three vehicles were hit by a landslide near Padhar area in Mandi district of Himachal Pradesh on Sunday early morning.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X