'ഹിന്ദി ഹമാരാ രാഷ്ട്ര ഭാഷാ ഹെ'; മലയാളത്തിന് പിറകെ ഹിന്ദിയും പത്താം ക്ലാസ് വരെ നിര്‍ബന്ധം!!

  • By: Akshay
Subscribe to Oneindia Malayalam

ദില്ലി: പത്താം ക്ലാസ് വരം ഇനി മുതല്‍ ഹിന്ദി നിര്‍ബന്ധം. കേന്ദ്രീയ വിദ്യാലയങ്ങളിലും സിബിഎസ്ഇ സ്‌കൂളുകളിലുമാണ് ഹിന്ദി നിര്‍ബന്ധമാക്കിയിരിക്കുന്നത്. ഹിന്ദി നിര്‍ബന്ധമാക്കമെന്ന പാര്‍ലമെന്റിന്റെ നിര്‍ദേശത്തിന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി അംഗീകാരം നല്‍കി.

ഇതു സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് എല്ലാ വകുപ്പുകള്‍ക്കും നല്‍കിയതായി അധികൃതര്‍ വ്യക്തമാക്കി. എല്ലാ സംസ്ഥാനങ്ങളിലെ കേന്ദ്രവിദ്യാലങ്ങളിലും സിബിഎസ്ഇ സ്‌കൂളുകളിലും ഇതോടെ ഹിന്ദി നിര്‍ബന്ധമാക്കും.

Students

അതേസമയം കേരളത്തില്‍ പത്താം ക്ലാസ് വരെ മലയാളം നിര്‍ബന്ധമാക്കി ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചിരുന്നു. മലയാളമല്ലാതെ മറ്റേതെങ്കിലും ഭാഷ സംസാരിക്കണമെന്ന നിര്‍ദേശിക്കുന്ന ബോര്‍ഡുകള്‍ സ്‌കൂളുകളില്‍ സ്ഥാപിക്കാന്‍ പാടില്ലെന്ന് നിയമത്തില്‍ പറയുന്നുണ്ട്.

English summary
Students of Kendriya Vidyalayas and schools affiliated to the CBSE may have to read Hindi till Class 10 after President Pranab Mukherjee gave “in- principle approval” to a suggestion of a parliamentary panel.
Please Wait while comments are loading...