കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

താജ് മഹല്‍ എന്റേതെങ്കില്‍, മധുരൈ ക്ഷേത്രം നിങ്ങളുടേത്: കമല്‍ ഹാസന്‍

Google Oneindia Malayalam News

ചെന്നൈ: ഹിന്ദി ഭാഷ സംബന്ധിച്ച വിവാദവും, ഉത്തരേന്ത്യ- ദക്ഷിണേന്ത്യ-വാദവും രൂക്ഷമായിക്കൊണ്ടിരിക്കേ നടന്‍ കമല്‍ ഹാസന്‍ നടത്തിയ പ്രതികരണം ചര്‍ച്ചയായവുകയാണ്. ഹിന്ദി ഭാഷയുടെ പേരില്‍ നടന്‍മാരായ അജയ് ദേവ്ഗണും കിച്ചാ സുദീപും തമ്മിലുള്ള തര്‍ക്കെ ഏറെ ചര്‍ച്ചയാവുകയും ചെയ്ത സാഹചര്യത്തില്‍ക്കൂടിയാണ് കമലിന്റെ പ്രതികരണം.

''ഞാന്‍ ഇന്ത്യന്‍, നിങ്ങള്‍ എന്താണ്. താജ് മഹല്‍ എന്റേതാണെങ്കില്‍ മധുരൈ ക്ഷേത്രം നിങ്ങളുടേത്. കാശ്മീര്‍ എന്റേതാണെങ്കില്‍ കന്യകുമാരി നിങ്ങളുടേത്'' എന്നാണ് കമല്‍ പറഞ്ഞത്.കമല്‍ഹാസനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിക്രം എന്ന സിനിമയുടെ പ്രചാരണ ചടങ്ങിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

KAMAL HAASAN

കര്‍ണാടക തക് എന്ന വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തിനിടെ കെ.ജി.എഫ്, പുഷ്പ പോലുള്ള ചിത്രങ്ങള്‍ രാജ്യാന്തര തലത്തില്‍ ശ്രദ്ധനേടുന്നതിനെക്കുറിച്ച് ചോദിച്ചപ്പോഴാണ് സുദീപ് ഹിന്ദി ദേശീയ ഭാഷയല്ലെന്ന് പറഞ്ഞത്. ഇതോടെയാണ് വിവാദം തുടങ്ങിയത്. ഹിന്ദി സിനിമകളെ എന്തുകൊണ്ടാണ് പാന്‍ ഇന്ത്യന്‍ സിനിമകളെന്ന് വിളിക്കാത്തതെന്നും ഇന്ന് ഏത് സിനിമയാണ് അവരുടെ പ്രേക്ഷകരില്‍ നിന്ന് നല്ല പ്രതികരണം ലഭിച്ചതെന്നും അദ്ദേഹം ചോദിച്ചിരുന്നു.

'അന്തസുള്ള സ്ത്രീയാണവര്‍, സമൂഹത്തിന് മാതൃക'; അതിജീവിതയെ പിന്തുണച്ച് കെകെ ശൈലജ

ഇതിന് പിന്നാലെ പ്രതികരണവുമായി അജയ് ദേവ്ഗണ്‍ രംഗത്തെത്തി. ഹിന്ദിയില്‍ ട്വീറ്റ് ചെയ്താണ് അജയ് ദേവ്ഗണ്‍ മറുപടി നല്‍കിയത്. ഹിന്ദി എപ്പോഴും നമ്മുടെ മാതൃഭാഷ ആയിരിക്കുമെന്നും രാഷ്ട്രഭാഷ ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇരുവരേയും പ്രതികൂലിച്ചും അനുകൂലിച്ചും നിരവധിപേര്‍ രംഗത്തെത്തുകയും ചെയ്തു.

ഇതിനിടയിലാണ് ഹിന്ദി വാദത്തില്‍ കേന്ദ്രമന്ത്രി അമിത് ഷായെ തിരുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തുവന്നത്. ബിജെപി എല്ലാ ഭാഷകളെയും ആദരവോടെ കാണുന്നു എന്നും എല്ലാ ഭാഷയിലും ഇന്ത്യന്‍ സംസ്‌കാരത്തിന്റെ പ്രതിഫലനമുണ്ടെന്നുമാണ് മോദി പറഞ്ഞത്. ഭാഷ, സാംസ്‌കാരിക വൈവിദ്ധ്യം എന്നിവ രാജ്യത്തിന്റെ ആത്മാഭിമാനത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

പുത്തന്‍ മേക്കോവറില്‍ അഞ്ജു; പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ട്രന്‍ഡിംഗ്

വ്യത്യസ്ത സംസ്ഥാനക്കാര്‍ പരസ്പരം സംസാരിക്കുമ്പോള്‍ ഇംഗ്ലീഷിനുപകരം ഹിന്ദി ഉപയോഗിക്കണമെന്ന് അമിത് ഷാ അടുത്തിടെ അഭിപ്രായപ്പെട്ടിരുന്നു. ഇതിന് പിന്നാലെ വിവാദം ഉയരുകയും ചെയ്തു. ഇതിനിടെയാണ് മോദി തന്റെ അഭിപ്രായം വ്യക്തമാക്കിയത്.

കഴിഞ്ഞ ദിവസം നരേന്ദ്ര മോദി പങ്കെടുത്ത ചടങ്ങില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനും തമിഴിന് വേണ്ടി വാദിച്ചിരുന്നു.

തമിഴ് ഹിന്ദിയെ പോലെ ഔദ്യോഗിക ഭാഷയാക്കണമെന്നാണ് എംകെ സ്റ്റാലിന്‍ ആവശ്യപ്പെട്ടത്. ഹിന്ദിക്ക് തുല്യമായി തമിഴും ഔദ്യോഗിക ഭാഷയാക്കണമെന്ന് സ്റ്റാലിന്‍ മോദിയോട് ആവശ്യപ്പെട്ടു. ഹിന്ദി പോലെ തമിഴിനേയും ഔദ്യോഗിക ഭാഷയും മദ്രാസ് ഹൈക്കോടതിയില്‍ ഔദ്യോഗിക ഭാഷയും ആക്കണമെന്നും സ്റ്റാലിന്‍ പറഞ്ഞിരുന്നു.

English summary
Hindi language Controversy: Actor kamal Haasan's response goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X