ഹിന്ദു വര്‍ഗീയത രാജ്യത്തിന് ഭീഷണിയാണെന്ന് എഴുത്തുകാരന്‍ രാമചന്ദ്ര ഗുഹ
ദില്ലി: ഹിന്ദുക്കളുടെ വര്‍ഗീയതയാണ് രാജ്യത്തിന് ഏറ്റവും വലിയ ഭീഷണിയെന്ന് പ്രശസ്ത ചരിത്രകാരനും എഴുത്തുകാരനുമായ രാമചന്ദ്ര ഗുഹ. മുസ്ലീം തീവ്രവാദത്തെക്കാള്‍ ഭയപ്പെടുന്നത് ഹിന്ദുക്കളുടെ ദേശീയവാദമാണ്. വളര്‍ന്നുവരുന്ന ഹിന്ദു ദേശീയതയ്‌ക്കെതിരായി ജാഗ്രതയുണ്ടാകണമെന്നും അദ്ദേഹം പറയുന്നു.
ഹിന്ദു ദേശീയത രാജ്യത്ത് പുതിയതല്ല. എന്നാല്‍, വിഭജനത്തോടെയും രാമ ജന്മഭൂമി പ്രസ്ഥാനത്തോടെയും ഒരു സുപ്രഭാതത്തില്‍ ഉദയം ചെയ്ത ഒന്നാണ് ഹിന്ദു ദേശീയത. ഇതിനു പിന്നില്‍ ആര്‍എസ്എസായിരുന്നുവെന്നും രാമചന്ദ്ര ഗുഹ ആരോപിക്കുന്നു. ഹിന്ദു ദേശീയവാദം രാജ്യത്തെ തന്നെ തകര്‍ക്കുകയാണെന്നും അദ്ദേഹം പറയുന്നു.

രാജ്യത്തിന്റെ മതേതര, സാംസ്‌കാരിക, രാഷ്ട്രീയ സങ്കല്‍പ്പത്തിന് തന്നെ മാറ്റം സംഭവിക്കുന്നു. ഹിന്ദു വര്‍ഗീയതയാണ് ഏറ്റവും വലിയ അപകടമെന്നും അദ്ദേഹം പറഞ്ഞു. ചില സംസ്ഥാനങ്ങളില്‍ ഹിന്ദു വര്‍ഗീയത രൂക്ഷമായി കാണുന്നു. അമിത് ഷായും അസം ഖാനും രാജ്യത്തെ ഏറ്റവും അപകടകാരിയായ രാഷ്ട്രീയക്കാരാണെന്നും അദ്ദേഹം പറയുകയുണ്ടായി.
ആഗോള തലത്തില്‍ നോക്കുമ്പോള്‍ ഇസ്ലാം തീവ്രവാദം ഭീഷണി തന്നെയാണ്. വലതുപക്ഷ ബുദ്ധിജീവികളെ സൃഷ്ടിക്കാന്‍ കാഴിയാതെ പോയത് ബിജെപിയുടെ പരാജയമാണെന്നും അദ്ദേഹം പറഞ്ഞു. ആര്‍എസ്എസ് നിലവാരമില്ലാതെ ചിന്തിക്കുന്നവരുടെ കൂട്ടായ്മയാണെന്നും രാമചന്ദ്ര ഗുഹ വ്യക്തമാക്കി.












Click it and Unblock the Notifications