മഹാത്മാ ഗാന്ധിയുടെ വധത്തെ 'ആഘോഷിച്ച്' ഹിന്ദു മഹാസഭ; പ്രതിഷേധം ശക്തം
അലഹാബാദ്: മഹാത്മാ ഗാന്ധിയുടെ മരണ വാര്‍ഷികം മധുരം വിതരണം ചെയ്ത് 'ആഘോഷിച്ച്' അഖില ഭാരതീയ ഹിന്ദു മഹാസഭാ. ജനുവരി 30 ന് മീററ്റിലെ ഓഫീസിന് മുന്നിലായിരുന്നു ഹിന്ദു മഹാസഭയുടെ ആഘോഷങ്ങള്‍ അരങ്ങേറിയത്.
ഓഫീസിന് മുന്നില്‍ ബോളിവുഡ് ഗാനങ്ങള്‍ വെച്ച് ആടുകയും പാടുകയും ഡ്രംസ് കെട്ടുകയും ചെയ്ത് ഗാന്ധിയുടെ മരണത്തെ ആഘോഷിച്ചത്. റിപ്പബ്ലിക്ക് ദിനത്തിനെ കരിദിനമായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഹിന്ദു മഹാസഭയുടെ പ്രവൃത്തിയില്‍ പൊതു ജനവികാരം ആളിപടരുകയാണ്.

ഗാന്ധിയുടെ മരണത്തില്‍ ' ആഘോഷിച്ച്'
രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിയുടെ മരണ വാര്‍ഷികത്തെ ആഘോഷിച്ച് ഹിന്ദു മഹാസഭ മീററ്റില്‍.

ആടിയും പാടിയും ചെയ്ത് ജനുവരി 30ന്
ഗാന്ധി കൊല്ലപ്പെട്ട ദിവസമായ ജനുവരി 30ന് മീററ്റിലെ ഓഫീസിന് മുന്നില്‍ ബോളിവുഡ് ഗാനങ്ങള്‍ വെച്ച് ആടുകയും പാടുകയും സംഘം ചെയ്തു. മധുരം വിരണം ചെയ്ത് തങ്ങളുടെ സന്തോഷത്തെയാണ് പ്രകടിപ്പിക്കുന്നത് എന്ന് ഹിന്ദു മഹാസഭ ദേശീയ വൈസ് പ്രസിഡന്റ് പണ്ഡിറ്റ് അശോക് ശര്‍മ പറഞ്ഞു.

ഗോഡ്‌സെയാണ് ഹീറോ
ഗാന്ധിയെ ഈ രാജ്യത്തു നിന്നും ഇല്ലാതാക്കിയ ഗോഡ്‌സെയാണ് ഹീറോ എന്നാണ് ശര്‍മ വാദിക്കുന്നത്. ഗാന്ധിജി ഇന്ത്യയെ വിഭജിക്കുന്നതില്‍ നിന്നും രക്ഷിച്ച ആളാണ് ഗോഡ്‌സെ. ഗാന്ധിജിയ്ക്ക് ഇന്ത്യയില്‍ പിന്തുടര്‍ച്ചക്കാര്‍ ഇല്ലായിരുന്നു എന്നും, ഗോഡ്‌സെയ്ക്കാണ് ആരാധകര്‍ എന്നും ശര്‍മ പറഞ്ഞു.

ഗോഡ്‌സെയെ ആരാധിക്കാന്‍ ക്ഷേത്രം
കഴിഞ്ഞ വര്‍ഷത്തില്‍ ഗോഡ്‌സെയെ ആരാധിക്കാന്‍ ക്ഷേത്രം പണിയന്‍ ഹിന്ദു മഹാസഭ മുന്നോട്ട് വന്നിരുന്നു , എന്നാല്‍ സര്‍ക്കാര്‍ ഈ നടപടിയെ എതിര്‍ത്തിരുന്നു. എന്ത് വില കൊടുത്തും ഈ ക്ഷേത്രം പണിയും എന്ന് വെല്ലു വിളിച്ചിരിക്കുകയാണ് ഹിന്ദു മഹാസഭ.

മതേതര രാഷ്ട്രത്തില്‍ വിശ്വസിക്കുന്നില്ല
ഇന്ത്യയെ ഒരു ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കുന്ന നാളേക്കായി കാത്തിരിക്കുകയാണ്, ഇന്ത്യയിലെ മതേതര ഭരണഘടനയില്‍ വിശ്വസിക്കുന്നില്ലെന്നും പറഞ്ഞു.

ഗാന്ധിയുടെ വധത്തെ ദേശീയ ഉത്സവമാക്കും
ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കുമ്പോള്‍, ഗാന്ധിയുടെ വധത്തെ ദേശീയ ഉത്സവമായി പ്രഖ്യാപിക്കും, കൂടാതെ ഗോഡ്‌സെയെ അതിന്റെ നായകനായും പ്രഖ്യാപിക്കുമെന്നും ശര്‍മ പറഞ്ഞു.

പ്രതിഷേധം ശക്തം
ഹിന്ദു മഹാസഭയുടെ ആഘോഷത്തിന് പൊതു ജനങ്ങള്‍ക്കിടയില്‍ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. കോണ്‍ഗ്രസ്സിന്റെ ഭാഗത്തു നിന്നും വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.












Click it and Unblock the Notifications