Get Updates
Get notified of breaking news, exclusive insights, and must-see stories!

സണ്ണി ലിയോണിനു പിന്നാലെ ബജിറാവു മസ്താനിക്കെതിരെയും ഹിന്ദു സംഘടന

മുംബൈ: ബോളിവുഡ് ഹോട്ട് സ്റ്റാര്‍ സണ്ണി ലിയോണിനെതിരെ ശബ്ദമുയര്‍ത്തിയ ഹിന്ദു ജനജാഗ്രിതി സമിതി 'ബജിറാവു മസ്താനി' എന്ന ചിത്രത്തിനെതിരെയും രംഗത്തു വന്നു. സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത ചിത്രമാണ് ബജിറാവു മസ്താനി. 'പെഷവ' ചരിത്രത്തെ തെറ്റായി ചിത്രീകരിച്ചു എന്നു ആരോപിച്ചാണ് ഹിന്ദു സംഘടന രംഗത്തെത്തിയത്.

ചിത്രം ഇതുവരെ തിയറ്ററില്‍ എത്തിയിട്ടില്ല. ചിത്രത്തിന്റെ ടീസറും പാട്ടും കണ്ടാണ് ഹിന്ദു സംഘടന ഇങ്ങനെയൊരു ആരോപണം ഉന്നയിക്കുന്നത്. ഡിസംബര്‍ 18നാണ് ബജിറാവു മസ്താനി തിയറ്ററിലെത്തുക. ചിത്രത്തിലെ സ്ത്രീകളുടെ നൃത്ത രംഗങ്ങളെക്കുറിച്ചും ഇവര്‍ വിമര്‍ശിക്കുന്നുണ്ട്.

ചരിത്രം തെറ്റായി ചിത്രീകരിച്ചു

ചരിത്രം തെറ്റായി ചിത്രീകരിച്ചു

സഞ്ജയ് ലീല ബന്‍സാലി ബജിറാവു മസ്താനി എന്ന ചിത്രത്തിലൂടെ തെറ്റായ സന്ദേശം നല്‍കുകയാണെന്നാണ് ഹിന്ദു ജനജാഗ്രിതി സമിതി ആരോപിക്കുന്നത്. പെഷവ ചരിത്രം ഇത്തരത്തിലല്ലെന്നും സംഘടന പറയുന്നു.

സ്ത്രീകളുടെ നൃത്തരംഗങ്ങള്‍

സ്ത്രീകളുടെ നൃത്തരംഗങ്ങള്‍

പെഷവ കാലഘട്ടത്തില്‍ സ്ത്രീകള്‍ക്കിടയില്‍ ഇത്തരമൊരു ആചാരം ഇല്ലെന്നാണ് ഹിന്ദു ജനജാഗ്രിതി സമിതി പറയുന്നത്. ചിത്രത്തില്‍ ബജിറാവു എന്ന നായകന്റെ കൂടെ ഭാര്യമാരായ പ്രിയങ്കയും ദീപികയും നൃത്തം ചെയ്യുന്നുണ്ട്.

ആരാണീ ബജിറാവു?

ആരാണീ ബജിറാവു?

എഡി 1720മുതല്‍ 1740 വരെ മഹാരാഷ്ട്ര ഭരിച്ചിരുന്ന രാജാവാണ് ബജിറാവു പെഷവ ഒന്നാമന്‍. റണ്‍വീര്‍ സിങാണ് സിനിമയില്‍ ബജിറാവു ആയി വേഷമിടുന്നത്. ദീപിക പദുക്കോണും പ്രിയങ്ക ചോപ്രയുമാണ് നായികമാര്‍.

ആരോപണങ്ങള്‍ ഇതിനുമുന്‍പും

ആരോപണങ്ങള്‍ ഇതിനുമുന്‍പും

ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങിയതു മുതല്‍ പല ആരോപണങ്ങളും ഉണ്ടായിരുന്നു. ബജിറാവു രാജാവിന്റെ യഥാര്‍ത്ഥ പിന്തുടര്‍ച്ചക്കാരനായ പ്രസദ്രാവോ പെഷ്‌വ ചിത്രത്തിനെതിരെ രംഗത്തെത്തിയിരുന്നു. ചരിത്രം വളച്ചൊടിച്ചെന്നാണ് അദ്ദേഹം ആരോപിച്ചത്.

ചിത്രം പരിശോധിക്കണം

ചിത്രം പരിശോധിക്കണം

ചിത്രം റിലീസ് ചെയ്യുന്നതിനുമുന്‍പ് പരിശോധിക്കണമെന്ന് പ്രസദ്രാവോ പെഷ്‌വ പറഞ്ഞിരുന്നു. മഹാരാഷ്ട്ര മുഖ്യമന്ത്രിക്ക് അദ്ദേഹം ഇങ്ങനെയൊരു ആവശ്യം ഉന്നയിച്ച് കത്തും അയച്ചിരുന്നു.

ഐറ്റം ഡാന്‍സ്

ഐറ്റം ഡാന്‍സ്

സിനിമയിലെ പിങ്ക് നൃത്തം മറാത്തി സംസ്‌കാരത്തിന്റെ ഭാഗമാണ്. എന്നാല്‍, ചിത്രത്തില്‍ ഇത് ഐറ്റം ഡാന്‍സായിട്ടാണ് അവതരിപ്പിച്ചതെന്നും ആരോപണം ഉണ്ടായിരുന്നു.

സണ്ണിലിയോണിനെയും വെറുതെവിട്ടില്ല

സണ്ണിലിയോണിനെയും വെറുതെവിട്ടില്ല

കോണ്ടം പരസ്യത്തില്‍ അഭിനയിച്ചതിന് സണ്ണി ലിയോണിനെതിരെ രൂക്ഷ വിമര്‍ശനം ഹിന്ദു ജനജാഗ്രിതി സമിതി ഉന്നയിച്ചിരുന്നു. സണ്ണിലിയോണ്‍ നാടുവിട്ട് പോകണമെന്നായിരുന്നു സംഘടന ആവശ്യപ്പെട്ടത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+