ഇത് ആപത്താണ്, 2030 ആകുമ്പോഴേക്കും ഇന്ത്യ ഒരു മുസ്ലീം രാജ്യമാകും; ആചാര്യ വിജയ്പാല്‍
ഛണ്ഡീഗഢ്: ഹിന്ദുക്കളുടെ കുടുംബങ്ങളില്‍ അഞ്ചു കുട്ടികളെങ്കിലും വേണമെന്ന് ആര്യ സമാജ് നേതാവ് ആചാര്യ വിജയ്പാല്‍. ഒരു കുടുംബത്തില്‍ ഒന്നോ രണ്ടോ കുട്ടികളായി ഒതുങ്ങി പോയാല്‍ 2030 ആകുമ്പോഴേക്കും ഇന്ത്യ ഒരു മുസ്ലീം രാജ്യമായി മാറുമെന്ന് വിജയ് പാല്‍ പറയുന്നു.
പത്രമാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തിലാണ് ആചാര്യ ഇക്കാര്യം വ്യക്തമാക്കുന്നത്. ഇപ്പോള്‍ മുസ്ലീം കുടുംബങ്ങളില്‍ കുട്ടികളുടെ എണ്ണം കൂടി വരികയാണ്. എന്നാല്‍ ഈ അവസ്ഥ തുടരുന്നത് രാജ്യത്തിന് ആപത്താണെന്നും ആചാര്യ പറഞ്ഞു.

കൂടാതെ കുട്ടികളെ ഗുരുകുലത്തില്‍ വിടണമെന്നും ആചാര്യ പറഞ്ഞു. ഒരു കുട്ടിയ്ക്ക് മാത്രം ജന്മം നല്‍കുന്നത് ഹിന്ദുക്കള്‍ തുടര്‍ന്നാല്‍ രാജ്യത്ത് സ്‌നേഹവും സമത്വവുമാണ് ഇല്ലാതാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
മുമ്പ് ബംഗാളിലെ ബിജെപി നേതാവും ഇത്തരത്തിലുള്ള ഒരു പ്രസ്തവനയുമായി രംഗത്ത് വന്നിരുന്നു. ഹിന്ദു സ്ത്രീകള്‍ക്ക് അഞ്ചു കുട്ടികള്‍ ജനിച്ചില്ലങ്കില്‍ സന്തുലിതാവസ്ഥ ഉണ്ടാകില്ലന്ന വാദമാണ് ബംഗാളിലെ ബീര്‍ഭൂമിലെ ജില്ലാ പ്രസിഡണ്ട് ശ്യാമള്‍ ഗോസ്വാമി ഉയര്‍ത്തിയത്.












Click it and Unblock the Notifications