വിമാനങ്ങള്‍ക്ക് വ്യാജ ബോംബ് ഭീഷണി തുടരുന്നു, ഇന്ന് മാത്രം തടസ്സപ്പെട്ടത് 25 വിമാന സര്‍വീസുകള്‍
ന്യൂഡല്‍ഹി: ഇന്ത്യന്‍ എയര്‍ലൈനുകള്‍ക്കുള്ള വ്യാജ ബോംബ് ഭീഷണി തുടരുന്നു. ശനിയാഴ്ച്ച മാത്രം 25 വിമാന സര്‍വീസുകള്‍ക്കാണ് ഭീഷണി നേരിട്ടത്. എയര്‍ ഇന്ത്യ, ഇന്‍ഡിഗോ, ആകാശ എയര്‍ അടക്കമുള്ള വിമാനക്കമ്പനികളുടെ സര്‍വീസുകള്‍ ഇന്ന് തടസ്സപ്പെട്ടു. ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ അഞ്ച് അന്താരാഷ്ട്ര വിമാനങ്ങള്‍ക്കാണ് ഭീഷണി നേരിട്ടത്.
അധികൃതരുമായി ചേര്‍ന്ന് കാര്യങ്ങള്‍ പരിശോധിക്കുന്നുണ്ട്. എല്ലാ യാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കാന്‍ വേണ്ട മുന്‍കരുതലുകള്‍ എടുത്തിട്ടുണ്ടെന്നും ഇന്‍ഡിഗോ എയര്‍ലൈന്‍ അറിയിച്ചു. ഇന്‍ഡിഗോയുടെ മുബൈയില്‍ നിന്ന് ഇസ്താംബുളിലേക്കുള്ള 6ഇ17 വിമാനവും, ഡല്‍ഹിയില്‍ നിന്ന് ഇസ്താംബൂളിലേക്കുള്ള 6ഇ 11 വിമാന സര്‍വീസുമാണ് തടസ്സപ്പെട്ടത്.

ജോധ്പൂരില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള വിമാനം ബോംബ് ഭീഷണിയെ തുടര്‍ന്ന് ഇന്ദിരാ ഗാന്ധി വിമാനത്താവളത്തില്‍ ഇറങ്ങിയെന്ന് ഇന്‍ഡിഗോ അറിയിച്ചു. സുരക്ഷാ ഭീഷണി ഈ വിമാനത്തിന് നേരിട്ടിരുന്നു. ഡല്‍ഹി ഉടനെ തന്നെ ലാന്‍ഡ് ചെയ്യുകയായിരുന്നു. യാത്രക്കാരെ വേഗത്തില്‍ തന്നെ വിമാനത്തില്‍ നിന്ന് പുറത്തെത്തിച്ചു.സുരക്ഷാ ഏജന്‍സികളുമായി ചേര്‍ന്ന് കാര്യങ്ങള്‍ പരിശോധിച്ച് വരികയാണ്. എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് ഇന്‍ഡിഗോ എയര്‍ലൈന്‍ പ്രസ്താവനയില്‍ അറിയിച്ചു.
എയര്‍ ഇന്ത്യയുടെ അഞ്ചോളം വിമാന സര്‍വീസുകളാണ് തടസ്സപ്പെട്ടത്. എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി അവര്‍ സ്ഥിരീകരിച്ചിട്ടില്ല. ആകാശ എയറിനെയും വ്യാജ ബോംബ് ഭീഷണി ബാധിച്ചിട്ടുണ്ട്. ചില വിമാന സര്‍വീസുകള്‍ തടസ്സപ്പെട്ടുവെന്നും ആകാശ എയര്‍ സ്ഥിരീകരിച്ചു. എന്നാല്‍ എത്ര വിമാന സര്‍വീസുകളെയാണ് ബാധിച്ചതെന്ന് കമ്പനി അറിയിച്ചിട്ടില്ല.
അഞ്ചോളം വിമാനങ്ങളാണ് ബോംബ് ഭീഷണിയെ തുടര്‍ന്ന് അടിയന്തരമായി ലാന്‍ഡ് ചെയ്തതെന്ന് എയര്‍ലൈന്‍ വൃത്തങ്ങള്‍ പറഞ്ഞു. ആകാശ എയര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീമുകള്‍ സുരക്ഷാ സാഹചര്യം പരിശോധിക്കുകയാണ്. യാത്രക്കാരെ സഹായിക്കാന്‍ ടീം റെഡിയാണ്. അവരുടെ സുരക്ഷ ഉറപ്പാക്കുമെന്നും ആകാശ എയര്‍ലൈന്‍ അറിയിച്ചു.
എയര്‍ ഏഷ്യയുടെയും സ്‌പൈസ്‌ജെറ്റിന്റെയും അഞ്ച് വീതം വിമാനങ്ങളും വ്യാജ ബോംബ് ഭീഷണിയെ തുടര്‍ന്ന് ലാന്‍ഡ് ചെയ്യേണ്ടി വന്നു. ദുബായില്‍ നിന്ന് ജയ്പൂരിലേക്ക് പോവുകയായിരുന്നു എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം ജയ്പൂര്‍ വിമാനത്താവളത്തില്‍ അടിയന്തരമായി ലാന്‍ഡ് ചെയ്യേണ്ടി വന്നു. ബോംബ് ഭീഷണി ഇമെയിലിലൂടെയാണ് ലഭിച്ചത്. പരിശോധനയില്‍ സംശയാസ്പദമായ യാതൊന്നും കണ്ടെത്താന്‍ സാധിച്ചില്ലെന്ന് അധികൃതര്‍ പറഞ്ഞു.
189 യാത്രക്കാരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. കൂടുതല്‍ അന്വേഷണം നടക്കുന്നുണ്ട്. നേരത്തെ വ്യാജ ബോംബ് ഭീഷണിയെ തുടര്‍ന്ന് ഡല്‍ഹിയില്‍ നിന്നുള്ള വിമാനം ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ടില്‍ ലാന്‍ഡ് ചെയ്യേണ്ടി വന്നിരുന്നു. ഈ ആഴ്ച്ച മാത്രം എഴുപതോളം വ്യാജ ബോംബ് ഭീഷണികളാണ് ഉണ്ടായിരിക്കുന്നത്.












Click it and Unblock the Notifications