അസാധുനോട്ടുകൾ കൈവശമുണ്ടോ;എങ്കിൽ പിഴയയടയ്ക്കാൻ ഒരുങ്ങിക്കോളൂ, ബില്ലിന് ലോക്സഭാ അംഗീകാരം
ദില്ലി: അസാധുനോട്ടുകൾ കൈവശം വയ്ക്കുന്നത് ശിക്ഷ നൽകുന്നതിനുള്ള ബില്ലിന് ലോക്സഭയുടെ അംഗീകാരം. പത്തിലധികം അസാധുനോട്ടുകൾ കൈവശം വയ്ക്കുന്നവരിൽ നിന്ന് പിഴയായി കുറഞ്ഞത് 10,000 രൂപ വരെ ഈടാക്കുന്നതിന് അനുമതി നൽകുന്നതാണ് ബിൽ. അസാധുനോട്ടുകൾ ഉപയോഗിച്ച് ബദൽ സാമ്പത്തികാവസ്ഥ കെട്ടിപ്പടുക്കുന്നതിനുള്ള ശ്രമം ഇല്ലാതാക്കുന്നതിനാണ് കേന്ദ്രത്തിന്റെ നീക്കം.
രാജ്യത്ത് വിപണിയിൽ അസാധുനോട്ടുകളുടെ ക്രയവിക്രയം നടത്തുന്നത് അരാജകത്വത്തിന് വഴിവെയ്ക്കുമെന്ന് ലോക്സഭയിൽ ധനമന്ത്രി അരുൺ ജെയ്റ്റ്ലി വ്യക്തമാക്കി. നവംബർ ഒമ്പതുമുതൽ ഡിസംബർ 30വരെ ഇന്ത്യയിൽ ഇല്ലാതിരുന്ന പ്രവാസികൾക്ക് സത്യവാങ്മൂലത്തോടെ അസാധുനോട്ടുകൾ മാറ്റിയെടുക്കുന്നതിന് അനുമതി നൽകുന്ന ഡിസംബർ 30ലെ ഓർഡിൻസസ് പകരമാണ് പുതിയ ബിൽ പ്രാബല്യത്തിൽ വരുന്നത്. സത്യവാങ്മൂലത്തോടെ 50,000 രൂപ വരെ മാറ്റിയെടുക്കാനുള്ള അനുതമതിയാണ് ഓർഡിനൻസ് നൽകുന്നത്.

ഇതിന് പുറമേ ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി രണ്ട് ലക്ഷം രൂപയ്ക്ക് മുകളിലുള്ള ഡെബിറ്റ് കാർഡ് ഇടപാടുകൾക്കുള്ള മാർജിനൽ ഡിസ്കൗണ്ട് ചാർജ്ജിൽ കുറവുവരുത്തിയേക്കുമെന്നും അരുൺ ജെയ്റ്റ്ലി അറിയിച്ചു. ഡിജിറ്റൽ ഇപാടുകൾ വർധിക്കുന്നതിനനുസരിച്ച് ഈ നിരക്കുകളും കുറയുമെന്ന് ഉറപ്പാക്കുമെന്ന് രാജ്യസഭയിലെ ചോദ്യോത്തര വേളയില്‍ അരുൺ ജെയ്റ്റ്ലി അറിയിച്ചു.
1000 രൂപ വരെയുള്ള ഇടപാടുകൾക്ക് 0.25 ശതമാനം ആണ് പേയ്മെന്റ് ആൻഡ് സെറ്റിൽമെന്റ്സ് ആക്ട് പ്രകാരം റിസർവ്വ് ബാങ്ക് നിശ്ചയിട്ടുള്ള എംഡിആർ ആയി നിശ്ചയിട്ടുള്ളത്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications