Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹോളി ആഘോഷം സ്ത്രീ വിരുദ്ധമെന്ന് ജെഎന്‍യുവില്‍ പോസ്റ്റര്‍ പ്രചരണം

ദില്ലി: ഹോളി സ്ത്രീ വിരുദ്ധമാണെന്ന് പ്രഖ്യാപിച്ച് ജെഎന്‍യുവില്‍ പോസ്റ്റര്‍ പ്രചരണം. എന്താണ് ഹോളിയുടെ വിശുദ്ധത? എന്ന തലക്കെട്ടിലാണ് പോസ്റ്ററുകള്‍ പ്രചരിച്ചത്. പാര്‍ലമെന്റ് ആക്രമണക്കേസില്‍ തൂക്കിലേറ്റപെട്ട അഫ്‌സല്‍ ഗുരുവിനെ അനുസ്മരിക്കുന്ന പരിപാടി സംഘടിപ്പിച്ചതിന്റെ പേരിലുള്ള വിവാദങ്ങള്‍ കത്തി നില്‍ക്കുമ്പോഴാണ് ഇത്തരം പോസ്റ്ററുകള്‍ പ്രചരിക്കുന്നത്.

ആഘോഷത്തിന്റെ പേരില്‍ ദളിത് വനിത ലൈംഗീകമായി ആക്രമിക്കപെട്ടതാണ് ഹോളിയുടെ ചരിത്രമെന്ന് പോസ്റ്ററില്‍ അഭിപ്രായപ്പെടുന്നു. കാന്റീനിലും മാര്‍ക്കറ്റിലുമൊക്കെയാണ് പോസ്റ്ററുകള്‍ പ്രചരിക്കുന്നത്. എന്താണ് ഹോളിക്കിത്ര പ്രശസ്തി? ബ്രാഹ്മണ മേധാവിത്വമുള്ള ഇന്ത്യയില്‍ എന്തിനാണ് ഹോളി ആഘോഷിക്കുന്നത്? െൈലംഗീകമായി ദളിത് വനിത പീഡിപ്പിക്കപെട്ടതാണ് ഹോളിയുടെ ചരിത്രം എന്നിവയാണ് പോസ്റ്ററിന്റെ ഉള്ളടക്കം.

Holi Celebration

പോസ്റ്ററുകള്‍ പ്രചരിപ്പിച്ച ഫ്‌ളെയിങ് ഓഫ് റെസിസ്റ്റന്‍സ്(ഫോര്‍) എന്ന സംഘടനയെ കുറിച്ച് ആര്‍ക്കും അറിവില്ല. ഇത്തരത്തിലുള്ള ഒരു സംഘടനയെ കുറിച്ച് കേട്ടിട്ടില്ലെന്ന് ജെഎന്‍യുവിലെ വിദ്യാര്‍ത്ഥി യൂണിയന്‍ അംഗം പറഞ്ഞു. അടുത്ത കാലത്ത് ജെഎന്‍യുവില്‍ സ്ത്രീ വിരുദ്ധത എന്നു പറഞ്ഞ് മനുസ്മൃതി കത്തിച്ചിരുന്നു. എബിവിപിയില്‍ നിന്ന് രാജിവെച്ച് ഒരു കൂട്ടം വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തിലായിരുന്നു മനുസ്മൃതി കത്തിച്ചത്. ഇത് ഏറെ ചര്‍ച്ചകള്‍ക്ക് ഇടവരുത്തിയിരുന്നു.

ഉത്തരേന്ത്യയിലാണ് പ്രധാനമായും ഹോളി ആഘോഷിക്കുന്നത്. ജാതി മകഭേദമന്യേ ജനങ്ങള്‍ ഹോളി ആഘോഷങ്ങളില്‍ പങ്കു ചേരും. പരസ്പരം നിറം പുരട്ടുമ്പോള്‍ ശത്രുത അകലുമെന്നാണ് വിശ്വാസം. പല കഥകളുണ്ടെങ്കിലും ഹിന്ദു പുരാണത്തിലുള്ള പ്രഹ്ലാദന്റെ കഥയാണ് പോളിയുടെ അടിസ്ഥാനം എന്നാണ് കൂടുതല്‍ പേരും വിശ്വസിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+