മാങ്ങാ ജ്യൂസില്‍ കീടനാശിനി ചേര്‍ത്ത് മകളെ കൊലപ്പെടുത്തി
മൈസൂരു: കര്‍ണാടകത്തില്‍ വീണ്ടുമൊരു ദുരഭിമാനക്കൊലകൂടി .ദളിത് യുവാവിനെ പ്രണയിച്ച കാരണത്താല്‍ മാതാപിതാക്കളും സഹോദരനും ചേര്‍ന്ന് മാങ്ങാജ്യൂസില്‍ കീടനാശിനി ചേര്‍ത്ത് നല്‍കി മകളെ കൊലപ്പെടുത്തിയന്നൊണ് കേസ്. മൈസൂരു നഞ്ചന്‍കോട് ചന്ദ്രാവതിഗ്രാമത്തില്‍ ഗുരുമല്ലപ്പയുടെയും മഞ്ജുളയുടെയും മകളായ മധു കുമാരി (21) ആണ് കൊല്ലപ്പെട്ടത്.വളരെക്കാലമായി ജയറാം എന്ന യുവാവുമായി പ്രണയത്തിലായിരുന്നു മധു.
വീട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്നു രഹസ്യമായി വിവാഹം ചെയ്യാന്‍ ഇരുവരും തീരുമാനിച്ചിരുന്നു. ഇതറിഞ്ഞ വീട്ടുകാര്‍ മധുവിനെ കൊലപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നെന്നു പോലീസ് പറഞ്ഞു.ശവ സംസ്ക്കാരത്തിനു ശേഷം പോലീസിനു ലഭിച്ച അജ്ഞാത ഫോണ്‍സന്ദേശമാണ് കേസില്‍ വഴിത്തിരിവായത്. മധുവിനെ കൊലപ്പെടുത്തിയതാണെന്നായിരുന്നു ഫോണ്‍ സന്ദേശം .തുടര്‍ന്നു എസ്.പി അഭിനവ് ഖരെയുടെ നേതൃത്വത്തിലുളള സംഘം സംഭവസ്ഥലത്തെത്തി മൃതദേഹാവശിഷ്ടങ്ങള്‍ പരിശോധനക്കയക്കുകയായിരുന്നു.

ശിവരാജ് കൊണ്ടു വന്ന കീടനാശിനി വൈകിട്ട് മാങ്ങാ ജ്യൂസില്‍ ചേര്‍ത്ത് നല്‍കുകയായിരുന്നെന്നും അസ്വസ്ഥതകള്‍ പ്രകടിപ്പിച്ച മധുവിനെ ആസ്പത്രിയിലെത്തിക്കാന്‍ വീട്ടുകാര്‍ ശ്രമിച്ചില്ലെന്നും പോലീസ് പറഞ്ഞു.തുടര്‍ന്ന് രാവിലെയോടെ മരണം സംഭവിക്കുകയായിരുന്നു. മാറാരോഗം കാരണമാണ് മധു മരിച്ചതെന്നാണ് വീട്ടുകാര്‍ പുറത്തു പറഞ്ഞിരുന്നത്. സഹോദരന്‍ ഗുരുപ്രസാദിന്റെ സുഹൃത്ത് ശിവരാജുവുമായി മധുവിന്റെ വിവാഹം ഉറപ്പിച്ചിരിക്കുകയായിരുന്നു.
മധുവിന്റെ മാതാപിതാക്കളെയും സഹോദരനെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട് .ചോദ്യം ചെയ്യലിനുശേഷമേ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ കഴിയൂ എന്നു പോലീസ് പറഞ്ഞു. ഒരാഴ്ച്ച മുന്‍പ് മൈസൂരിനു സമീപം മാണ്ഡ്യയില്‍ ദളിത് യുവാവിനെ പ്രണയിച്ച കാരണത്താല്‍ മോണിക്കയെന്ന പെണ്‍കുട്ടിയെ മാതാപിതാക്കളും അമ്മാവന്മാരും ചേര്‍ന്ന് കൊലപ്പെടുത്തിയിരുന്നു












Click it and Unblock the Notifications