മൃതദേഹത്തെ ചികിത്സിച്ച് സ്വകാര്യ ആശുപത്രി മൂന്നുലക്ഷം രൂപ തട്ടിയെടുത്തതായി പരാതി
ചെന്നൈ: രോഗിയിടെ മരണം സംഭവിച്ച് മൂന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും ചികിത്സ തുടരുന്നുവെന്ന് കാട്ടി ആശുപത്രി അധികൃതര്‍ ബന്ധുക്കളില്‍ നിന്ന് പണം തട്ടിയതായി പരാതി. നാഗപ്പട്ടണം സ്വദേശി എന്‍ ശേഖറിന്റെ ബന്ധുക്കളാണ് തഞ്ചാവൂരിലെ ഒരു സ്വകാര്യ ആശുപത്രിക്ക് നേരെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.
വയറുവേദനയെ തുടര്‍ന്നാണ് എന്‍ ശേഖറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സക്കിടെ ശേഖര്‍ മരണപ്പെട്ടെങ്കിലും ആശുപത്രി അധികൃതര്‍ വിവരം ബന്ധുക്കളെ അറിയിച്ചില്ല. പണം തട്ടുക എന്ന ഉദ്ദേശത്തോടെ ശേഖറിന്റെ ചികിത്സ തുടരുകയാണ് എന്ന വിവരമാണ് ബന്ധുക്കള്‍ക്ക് നല്‍കിയത്.

മൂന്ന് ദിവസത്തോളം ഇങ്ങനെ ചികിത്സതുടര്‍ന്നതിന്റെ ഭാഗമായി മൂന്ന് ലക്ഷം രൂപ ആശുപത്രി അധികൃതര്‍ തട്ടിയെടുത്തതായി ശേഖറിന്റെ മകന്‍ പരാതിപ്പെടുന്നു. ഇതിന് പുറമേ ചികിത്സയുടെ ആദ്യ ദിനങ്ങളില്‍ അഞ്ച് ലക്ഷം രൂപയും ആശുപത്രി ഈടാക്കിയിരുന്നു.
{document1}












Click it and Unblock the Notifications