എല്ലാവര്‍ക്കും വീട്.. പ്രധാനമന്ത്രി ആവാസ് യോജന എവിടെയെത്തി നില്‍ക്കുന്നു

  • By: നിതിന്‍ മേത്ത,പ്രണവ് ഗുപ്ത
Subscribe to Oneindia Malayalam

ദില്ലി: 2022 ഓടു കൂടി എല്ലാവര്‍ക്കും വീട് എന്ന മോദി സര്‍ക്കാരിന്റെ ലക്ഷ്യം എവിടെയെത്തി നില്‍ക്കുന്നു.?ഇന്ദിര ആവാസ് യോജന, രാജീവ് ആവാസ് യോജന എന്നീ ഭവന നിര്‍മ്മാണ പദ്ധതികള്‍ മോദി സര്‍ക്കാര്‍ പ്രധാന്‍ മന്ത്രി ആവാസ് യോജന എന്ന ഒറൊറ്റ പദ്ധതിക്കു കീഴിലാക്കി. സബ്‌സിഡി സ്‌കീമുകളിലൂടെയും ഫണ്ടുകളിലൂടെയും 2022 ഓടു കൂടി രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കും വീട് എന്നതാണ് സര്‍ക്കാര്‍ പ്രധാന്‍ മന്ത്രി ആവാസ് യോജനയിലൂടെ ലക്ഷ്യം വെയ്ക്കുന്നത്.

2016-17 സാമ്പത്തിക വര്‍ത്തിലാണ് ഇന്ദിര ആവാസ് യോജനയും രാജീവ് ആവാസ് യോജനയും പ്രധാന്‍ മന്ത്രി ആവാസ് യോജന എന്ന ഒരൊറ്റ പദ്ധതിക്കു കീഴില്‍ കൊണ്ടുവരുന്നത്. രാജ്യത്തെ ഒരു കോടി ജനങ്ങള്‍ക്ക് വീടു നിര്‍മ്മിച്ചു നല്‍കാനാണ് സര്‍ക്കാര്‍ ലക്ഷ്യം വെയ്ക്കുന്നത്. 20 സ്‌ക്വയര്‍ഫീറ്റ് എന്നുള്ളത് 25 സ്‌ക്വയര്‍ഫീറ്റ് ആയും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

photo-

യുപിഎ ഭരണകാലത്ത് ഒരു വര്‍ഷം ശരാശരി 10 ലക്ഷം വീടുകളാണ് നിര്‍മ്മിച്ചു നല്‍കിയിരുന്നത്. എന്നാല്‍ എന്‍ഡിഎ ഭരണകാലത്ത് ഇത് വര്‍ഷം ശരാശരി 28 ലക്ഷം ആയി ഉയര്‍ന്നു. പ്രധാന്‍ മന്ത്രി ആവാസ് യോജന ആവിഷ്‌കരിച്ചതിനു ശേഷമാണ് ഈ നിരക്ക് ഉയര്‍ന്നത്. ഗ്രാമങ്ങളില്‍ പ്രത്യേകം സ്‌കീമുകളിലൂടെയും സബ്‌സിഡികള്‍ നല്‍കിയുമായാണ് പദ്ധതി നടപ്പിലാക്കുന്നത്.

(റാണിതി കണ്‍സള്‍ട്ടിങ് ആന്‍ഡ് റിസേര്‍ച്ച് കമ്പനിയുടെ മാനേജിങ് പാര്‍ട്ണര്‍ ആണ് നിതിന്‍ മേത്ത. പ്രണവ് ഗുപ്ത സ്വതന്ത്ര ഗവേഷകന്‍ ആണ്)

English summary
The progress of Pradhan Mantri Avas Yojana
Please Wait while comments are loading...