കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാടകാന്തം പാതിരാത്രി പനീര്‍ശെല്‍വത്തിന്റെ സത്യപ്രതിജ്ഞ.. ജയയുടെ പിന്‍ഗാമിയെ തീരുമാനിച്ചത് ബിജെപി?

  • By Muralidharan
Google Oneindia Malayalam News

ചെന്നൈ: അപ്പോളോ ആശുപത്രി അധികൃതര്‍ പറയുന്നത് വിശ്വസിക്കാമെങ്കില്‍ രാത്രി 11.30നാണ് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത മരിക്കുന്നത്. രണ്ട് മണിക്കൂര്‍ പോലും തികയുന്നതിന് മുമ്പ് സംസ്ഥാനത്ത് പുതിയ മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്തു. എക്കാലത്തും ജയലളിതയുടെ ഡെപ്യൂട്ടിയായിരുന്ന ഒ പനീര്‍ശെല്‍വം.

ഇത് മുമ്പ് രണ്ട് തവണ ജയലളിതയ്ക്ക് മുഖ്യമന്ത്രി കസേരയില്‍ നിന്നും താഴെയിറങ്ങേണ്ടി വന്നപ്പോഴും ഒ പനീര്‍ശെല്‍വം ആയിരുന്നു പകരക്കാരന്‍. ഇത്തവണ പക്ഷേ, പകരക്കാരനെ നിശ്ചയിക്കാന്‍ അണ്ണാ ഡി എം കെ കുറച്ചധികം ബുദ്ധിമുട്ടി. പാര്‍ട്ടി മാത്രമല്ല, ബി ജെ പി കൂടി ചേര്‍ന്നാണ് പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുത്തത് എന്നാണ് ചെന്നൈയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍.

പനീര്‍ശെല്‍വം സ്വാഭാവിക ചോയ്‌സ്?

പനീര്‍ശെല്‍വം സ്വാഭാവിക ചോയ്‌സ്?

രണ്ട് തവണ ജയലളിത മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും താഴെയിറങ്ങി. രണ്ട് തവണയും ജയലളിത പൂര്‍വ്വാധികം ശക്തിയായി തിരിച്ചുവന്നു. ഇത്തവണ ഇനി തിരിച്ചുവരവില്ല എന്ന് പറഞ്ഞ് ജയ യാത്ര പോകുമ്പോള്‍ പാര്‍ട്ടി ശരിക്കും പ്രതിസന്ധിയിലാണ്. മുന്‍പൊക്കെ ഒ പനീര്‍ശെല്‍വമായിരുന്നു സ്വാഭാവികമായ ചോയിസ്. ഇത്തവണ പക്ഷേ കുറേ ചര്‍ച്ചകള്‍ക്ക് ശേഷമാണ് പനീര്‍ശെല്‍വം മുഖ്യമന്ത്രിയായത്.

തീരുമാനമെടുത്തത് ബിജെപി

തീരുമാനമെടുത്തത് ബിജെപി

ജയലളിതയുടെ ഉറ്റതോഴിയായ ശശികല തന്നെയാണ് പനീര്‍ശെല്‍വത്തെ മുഖ്യമന്ത്രിയാക്കുന്നതിനെ എതിര്‍ത്തത് എന്നാണ് റിപ്പോര്‍ട്ട്. എടപ്പള്ളി പളനിസ്വാമിയായിരുന്നു ശശികലയുടെ മനസിലെ മുഖ്യമന്ത്രി. എന്നാല്‍ കേന്ദ്രം ഭരിക്കുന്ന ബി ജെ പിക്ക് പനീര്‍ശെല്‍വത്തിനെയായിരുന്നു താല്‍പര്യമത്രെ. അണ്ണാ ഡി എം കെയില്‍ കക്ഷി പോലും അല്ലെങ്കിലും തീരുമാനമെടുക്കാന്‍ ബി ജെ പിയും ഉണ്ടായിരുന്നു.

വെങ്കയ്യ നായിഡുവാണ് ആ നേതാവ്

വെങ്കയ്യ നായിഡുവാണ് ആ നേതാവ്

കേന്ദ്രമന്ത്രി വെങ്കയ്യ നായിഡുവാണ് ബി ജെ പിയെ പ്രതിനിധീകരിച്ച് ചര്‍ച്ചകളില്‍ പങ്കെടുത്തത്. ജയലളിതയുടെ മരണവിവരമറിഞ്ഞ് വെങ്കയ്യ നായിഡു ഉടനെ തന്നെ അപ്പോളോ ആശുപത്രിയിലെത്തി. ഒ പനീര്‍ശെല്‍വം, എടപ്പള്ളി പളനിസ്വാമി, ശശികല എന്നിവരുമായി നായിഡു ചര്‍ച്ചകള്‍ നടത്തി. ആശുപത്രിയില്‍ വെച്ച് പനീര്‍ശെല്‍വം ഇല്ലാതെ തന്നെ ഒരു മീറ്റിംഗ് കൂടി ഇവര്‍ക്കിടയില്‍ നടന്നു.

പനീര്‍ശെല്‍വം തന്നെ എന്ന് തീരുമാനം

പനീര്‍ശെല്‍വം തന്നെ എന്ന് തീരുമാനം

11.45ന് അപ്പോളോ ആശുപത്രി അധികൃതര്‍ ജയലളിതയുടെ മരണവാര്‍ത്ത സ്ഥിരീകരിച്ചു. 11.40 ആയപ്പോഴാണ് അടുത്ത മുഖ്യമന്ത്രി പനീര്‍ശെല്‍വം തന്നെ എന്ന തീരുമാനം ഉണ്ടായതായി അദ്ദേഹത്തെ അറിയിച്ചത്. ഈ തീരുമാനം ഉടന്‍ തന്നെ രാജ്ഭവനെ അറിയിച്ചു. 12 മണിയോടെ മുഴുവന്‍ എം എല്‍ എമാരും രാജ്ഭവനില്‍ എത്തി. 12.30ന് സത്യപ്രതിജ്ഞയും നടന്നു.

പാര്‍ട്ടി എം എല്‍ എമാരുടെ അഭിപ്രായം

പാര്‍ട്ടി എം എല്‍ എമാരുടെ അഭിപ്രായം

ജയലളിതയുടെ തോഴി ശശികലയ്ക്ക് എതിരെയായിരുന്നു എം എല്‍ എമാരില്‍ പലരും എന്ന് അഭ്യൂഹങ്ങളുണ്ട്. എങ്കിലും പാര്‍ട്ടി പറയുന്ന ആരെയും തങ്ങള്‍ പിന്തുണക്കും എന്ന നിലപാടിലായിരുന്നു അവര്‍. ജയലളിതയുടെ മരണവിവരം പ്രഖ്യാപിക്കുന്നത് വരെ പാര്‍ട്ടി ആസ്ഥാനത്തായിരുന്നു ഇവര്‍ കഴിഞ്ഞിരുന്നത്. പാര്‍ട്ടിയിലെ ചര്‍ച്ചകള്‍ പുറത്തുവിടരുതെന്നും ഇവര്‍ക്ക് നിര്‍ദേശം കിട്ടിയിരുന്നു.

എന്തുകൊണ്ട് ബി ജെ പി

എന്തുകൊണ്ട് ബി ജെ പി

സര്‍ക്കാരില്‍ കക്ഷി പോലും അല്ലാത്ത ബി ജെ പിക്ക് എന്താണ് തമിഴ്‌നാട്ടിലെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതില്‍ എന്നതാണ് വിലയേറിയ സംശയം. ഇതിനുള്ള ഉത്തരമാണ് വരും ദിവസങ്ങളില്‍ പുറത്ത് വരുമെന്ന് പ്രതീക്ഷിക്കപ്പെടുന്നത്.

English summary
With Jayalalithaa passing away, the AIADMK was faced with a major decision on choosing a successor. While O Paneerselvam has alway been the go to man when Jayalalithaa was not around, this time the decision was not that easy to make.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X