Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജ്യമാകെ ആശങ്കയില്‍.. കോക്പിറ്റിനുള്ളില്‍ മനസാന്നിധ്യം കൈവിടാതെ പൈലറ്റുമാര്‍; സംഭവിച്ചത് ഇത്!

ചെന്നൈ: തിരുച്ചിറപ്പള്ളിയില്‍ നിന്ന് ഷാര്‍ജയിലേക്ക് പോയ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ സാങ്കേതിക തകരാറും പിന്നീട് ആകാശത്ത് വട്ടമിട്ട് പറന്നതുമെല്ലാം വലിയ ആശങ്കയോടെയാണ് രാജ്യം ഇന്നലെ നോക്കി കണ്ടത്. എന്നാല്‍ കോക്പിറ്റിനുള്ളില്‍ ഈ സമയം എല്ലാം നിയന്ത്രണവിധേയമായിരുന്നു എന്നാണ് എയര്‍ലൈന്‍ ജീവനക്കാരുടെ പ്രതികരണം. എന്‍ഡിടിവിയോടായിരുന്നു അവരുടെ പ്രതികരണം.

വെള്ളിയാഴ്ച വൈകിട്ട് 5.40 നാണ് തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ ബോയിംഗ് 737-800 വിമാനം ഷാര്‍ജ ലക്ഷ്യമാക്കി പറയുന്നയര്‍ന്നത്. ടേക്ക് ഓഫിന് പിന്നാലെ സാധാരണഗതിയില്‍ തന്നെ ലാന്‍ഡിംഗ് ഗിയര്‍ പിന്‍വലിച്ചിരുന്നു എന്ന് വൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍ ലാന്‍ഡിംഗ് ഗിയര്‍ വിജയകരമായി പിന്‍വലിച്ചതിന് പിന്നാലെ സിസ്റ്റം തകരാറിനെ സൂചിപ്പിക്കുന്ന മുന്നറിയിപ്പ് കോക്പിറ്റിനുള്ളില്‍ ലഭിച്ചിരുന്നു.

Air India Express

ലാന്‍ഡിംഗ് ഗിയറിനെ നിയന്ത്രിക്കുന്ന ഹൈഡ്രോളിക് സിസ്റ്റത്തില്‍ നിന്ന് എണ്ണ വറ്റിയതിന്റെ മുന്നറിയിപ്പായിരുന്നു അത്. എന്നാല്‍ വിമാനത്തിന്റെ മറ്റ് കാര്യങ്ങളിലൊന്നും തകരാറുണ്ടായിരുന്നില്ല. വൈകാതെ പൈലറ്റുമാര്‍ തിരുച്ചിറപ്പള്ളി വിമാനത്താവളത്തിലേക്ക് മടങ്ങാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ ടേക്ക് ഓഫിന് തൊട്ടുപിന്നാലെയാണ് ഈ സംഭവം എന്നതിനാല്‍ നിറയെ ഇന്ധനവുമായി അമിതഭാരത്തോടെ ലാന്‍ഡിംഗ് നടത്തേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു.

ഇതിനായാണ് നഗരത്തില്‍ നിന്ന് അല്‍പം അകലെ വിമാനം വട്ടമിട്ട് പറന്നത്. ആവശ്യത്തിന് ഇന്ധനം കത്തിച്ചുവെന്ന് ഉറപ്പാക്കുകയും ഭാരം ക്രമീകരിച്ച് തിരുച്ചിറപ്പള്ളി വിമാനത്താവളത്തില്‍ ലാന്‍ഡിംഗിന് സജ്ജമാണ് എന്ന് ഉറപ്പാക്കുകയും ചെയ്തു. ലാന്‍ഡിംഗിന് തയ്യാറെടുക്കുന്നതിന് മുമ്പ് 24 ചെറിയ ലൂപ്പുകളും മൂന്ന് വലിയ ലൂപ്പുകളുമായി വിമാനം സഞ്ചരിച്ചു. തുടര്‍ന്ന് പൈലറ്റ് എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ വിവരമറിയിക്കുകയും വിമാനത്തിന് ബെല്ലി ലാന്‍ഡിംഗ് അനുവദിക്കുകയും ചെയ്തു.

എന്നാല്‍ ആദ്യ ശ്രമത്തില്‍ തന്നെ ലാന്‍ഡിംഗ് ഗിയര്‍ സ്വമേധയാ വിന്യസിക്കുകയും ലോക്ക് ചെയ്യുകയും ചെയ്തു. ഇത് വിമാനത്തിന് സാധാരണ ലാന്‍ഡിംഗ് സാധ്യമാക്കി. ഇക്രോം റിഫാദ്ലി ഫഹ്‌മി സൈനല്‍, മൈത്രി ശ്രീകൃഷ്ണ ഷിറ്റോള്‍ എന്നിവരായിരുന്നു പൈലറ്റുമാര്‍. അതേസമയം എയര്‍പോര്‍ട്ടില്‍ അടിയന്തര ലാന്‍ഡിംഗിനുള്ള എല്ലാ ഒരുക്കങ്ങളും അധികൃതര്‍ നടത്തിയിരുന്നു എന്ന് തിരുച്ചിറപ്പള്ളി എയര്‍പോര്‍ട്ട് ഡയറക്ടര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു.

20 ആംബുലന്‍സുകളും 18 ഫയര്‍ എഞ്ചിനുകളും സജ്ജമാക്കിയിരുന്നു. അതിനിടെ എന്തുകൊണ്ട് വിമാനത്തിന് തകരാര്‍ സംഭവിച്ചത് എന്നതില്‍ ഡിജിസിഎ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എയര്‍ ഇന്ത്യയും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. യാത്രക്കാര്‍ക്കായി ബദല്‍ സംവിധാനം ഏര്‍പ്പെടുത്തും എന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസ് വ്യക്തമാക്കി. രണ്ടര മണിക്കൂറാണ് വിമാനം തിരുച്ചിറപ്പള്ളി വിമാനത്താവളത്തിനു മുകളില്‍ വട്ടമിട്ട് പറന്നത്. 141 യാത്രക്കാരാണ് ഈ സമയം വിമാനത്തിലുണ്ടായിരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+