കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കഴിഞ്ഞ ഒരു വര്‍ഷം മോദി വിരുദ്ധര്‍ ചെയ്തത് എന്ത്?

Google Oneindia Malayalam News

ദില്ലി: 2014 മെയ് 16ന് ബി ജെ പി നേതാവ് നരേന്ദ്ര മോദി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. മൃഗീയ ഭൂരിപക്ഷത്തോടെ മോദിയെയും ബി ജെ പിയെയും ജനങ്ങള്‍ അധികാരത്തില്‍ എത്തിച്ചപ്പോള്‍ അപ്രസക്തമായിപ്പോയത് കോണ്‍ഗ്രസും ഇടതുപക്ഷവും മൂന്നാം മുന്നണിയുമാണ്. പ്രധാനമന്ത്രി പദം വരെ സ്വപ്‌നം കണ്ടിരുന്ന പ്രാദേശിക നേതാക്കളും ഈ കൂട്ടത്തില്‍ തന്നെ പെടും.

ഇത്രയും കാലം കൂട്ടുകക്ഷി സര്‍ക്കാര്‍ നമ്മളെ ഭരിച്ചു. ഇനി മുന്നോട്ട് കൂട്ടുകക്ഷി പ്രതിപക്ഷത്തിന്റെ കാലമാണ് - സ്ഥാനമേറ്റ ശേഷം മോദി കളിയായി പറഞ്ഞത് ഒരര്‍ത്ഥത്തില്‍ ശരിയായി. കഴിഞ്ഞ ഒരു വര്‍ഷമായി നരേന്ദ്ര മോദി എന്ന പൊതുശത്രുവിനെ ലക്ഷ്യം വെച്ചാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ നീക്കങ്ങള്‍. ഇതില്‍ പലതിനും മോദിക്ക് ഒരു പോറല്‍ പോലും ഏല്‍പിക്കാന്‍ പോലും പറ്റിയിട്ടില്ല എന്നത് വേറെ കാര്യം. കഴിഞ്ഞ ഒരു വര്‍ഷം മോദി വിരുദ്ധര്‍ എന്തൊക്കെ ചെയ്തു എന്ന് കാണൂ.

മോദിയുടെ തല മോദിയുടെ ഫുള്‍ഫിഗര്‍...

മോദിയുടെ തല മോദിയുടെ ഫുള്‍ഫിഗര്‍...

ശരിയാണോ തെറ്റാണോ അല്ലെങ്കില്‍ ഗുണമാണോ ദോഷമാണോ എന്നൊക്കെ ആലോചിച്ച് തല പുകയ്ക്കുന്നത് പിന്നെ. കഴിഞ്ഞ ഒരു വര്‍ഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേതായിരുന്നു. ലോക്‌സഭ വിജയം കൊണ്ടും മോദിയുടെ രഥം നിന്നില്ല. അത് മഹാരാഷ്ട്രയിലും ഹരിയാനയിലും ജാര്‍ഖണ്ഡിലും കുറച്ചൊക്കെ ജമ്മു കാശ്മീരിലും ഉരുണ്ടുകൊണ്ടേയിരുന്നു.

മോദി വിരുദ്ധര്‍ ചെയ്തത്

മോദി വിരുദ്ധര്‍ ചെയ്തത്

ഇക്കാലത്തൊക്കെ മോദി വിരുദ്ധര്‍ എന്താണ് ചെയ്തത് എന്ന് ആലോചിക്കുന്നത് രസകരമാണ്. ചിലര്‍ വര്‍ഗീയവാദിയായ മോദിയോട് യുദ്ധം പ്രഖ്യാപിച്ചു. കോണ്‍ഗ്രസിന്റെ വീഴ്ചകളില്‍ നിന്നും ലാഭം ഉണ്ടാക്കിയിരുന്ന നേതാക്കളാണ് മോദിയെ പൊതുശത്രുവായി കണ്ട് തോല്‍പിക്കാന്‍ സകല അടവുകളും പയറ്റിയത്.

ആരൊക്കെയാണ് അവര്‍

ആരൊക്കെയാണ് അവര്‍

ആരൊക്കെയാണ് ഈ മോദി വിരുദ്ധരിലെ പ്രമുഖര്‍ നോക്കൂ. സോണിയാ ഗാന്ധി, മുലായം സിംഗ് യാദവ്, മായാവതി, നിതീഷ് കുമാര്‍, ലാലു പ്രസാദ് യാദവ്, അജിത് സിംഗ്, കരുണാനിധി, അരവിന്ദ് കെജ്രിവാള്‍ ... എന്നിങ്ങനെ പോകും ഈ നിര.

ഈ ഒരു വര്‍ഷം കൊണ്ട് എന്ത് പറ്റി

ഈ ഒരു വര്‍ഷം കൊണ്ട് എന്ത് പറ്റി

കേന്ദ്രം ഭരിക്കുന്ന മോദിയെ ഒരു വര്‍ഷം വിമര്‍ശിച്ചതിലൂടെ ഈ നേതാക്കള്‍ക്ക് എന്തെങ്കിലും നേട്ടമുണ്ടായോ. 4 വര്‍ഷം കഴിഞ്ഞ് നടക്കാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പാണ് മറുപടി പറയേണ്ടത്. അല്ലെങ്കില്‍ സംസ്ഥാന തിരഞ്ഞെടുപ്പുകള്‍.

കോണ്‍ഗ്രസും ഇടതും കണക്കാണ്

കോണ്‍ഗ്രസും ഇടതും കണക്കാണ്

കോണ്‍ഗ്രസ് എടുത്തുപറയത്തക്ക എന്തെങ്കിലും ചെയ്തതായി കാണാനില്ല. ഇടത് പക്ഷം അപ്രസക്തമായ ബംഗാളില്‍ ബി ജെ പി വോട്ട് ശതമാനം വര്‍ധിപ്പിക്കുകയാണ് ഉണ്ടായത്. കേരളത്തിലാണ് ഇടതിന് പറയത്തക്ക നേട്ടങ്ങളുള്ളത്. ഇവിടെയാകട്ടെ ബി ജെ പിക്ക് പ്രതീക്ഷയും ഇല്ല.

ജനതാ പരിവാറിലാണ് കാര്യം

ജനതാ പരിവാറിലാണ് കാര്യം

മോദിയുടെ പൊതുശത്രുക്കള്‍ ഒന്നിച്ച് ഒരു പ്ലാറ്റ്‌ഫോമില്‍ വന്ന കാഴ്ചയാണ് ജനതാ പരിവാര്‍. ലാലുവും മുലായവും നിതീഷും പക്ഷേ തുടക്കം മുതലേ അഭിപ്രായ വ്യത്യാസങ്ങളോടെയാണ് തുടക്കം കുറിക്കുന്നത്. ബിഹാറിലെ തിരഞ്ഞെടുപ്പാണ് പരിവാറിന് വിനയാകുന്നത്.

നേട്ടമുണ്ടാക്കിയത് കെജ്രിവാള്‍

നേട്ടമുണ്ടാക്കിയത് കെജ്രിവാള്‍

നരേന്ദ്ര മോദിക്കും ബി ജെ പിക്കും ഒരു ഷോക്ക് ട്രീറ്റ്‌മെന്റ് കൊടുക്കാന്‍ പറ്റിയ ഏക നേതാവ് അരവിന്ദ് കെജ്രിവാളാണ്. ദില്ലിയില്‍. എന്നാല്‍ ഭരണം കിട്ടിയതിന് ശേഷമുള്ള ആപ്പിന്റെ പ്രകടനം അത്ര ആശാഹമല്ല.

English summary
How anti-Narendra Modi forces have done since Lok Sabha 2014 results?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X