യുപിയില്‍ എസ്പി-ബിഎസ്പി സഖ്യം കോണ്‍ഗ്രസിന്‍റെ തിരക്കഥ? ലക്ഷ്യം ബിജെപി മാത്രം!
Recommended Video

കോണ്‍ഗ്രസിനെ പുറത്ത് നിര്‍ത്തിയാണ് എസ്പിയും ബിഎസ്പിയും യുപിയില്‍ സഖ്യം പ്രഖ്യാപിച്ചത്. ബിഎസ്പി അധ്യക്ഷ മായാവതിയും എസ്പി അധ്യക്ഷന്‍ അഖിലേഷ് യാദവും നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ ഇരുവരും ഒരു കാര്യം കൂടി വ്യക്തമാക്കി. സഖ്യത്തിന്‍റെ പ്രധാന ലക്ഷ്യം ബിജെപിയാണ്.
അവസാന നിമിഷം വരെ കോണ്‍ഗ്രസിനെ സഖ്യത്തിന്‍റെ ഭാഗമാക്കുമെന്ന പ്രതീക്ഷകകള്‍ നിലനിന്നിരുന്നു. അതുകൊണ്ട് തന്നെ അപ്രതീക്ഷിതമായിരുന്നു മായാവതിയുടെ പ്രഖ്യാപനം. എന്നാല്‍ കോണ്‍ഗ്രസ്-ബിഎസ്പി സഖ്യം കോണ്‍ഗ്രസ് കൂടി അറിഞ്ഞുകൊണ്ടുള്ള തിരക്കഥയാണെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. ബിജെപിയെ പരാജയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കോണ്‍ഗ്രസ് തന്നെ സഖ്യത്തില്‍ നിന്ന് വിട്ട് നിന്നതാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായം. അതിന് ഇവര്‍ നിരത്തുന്ന കാരണങ്ങള്‍ ഇങ്ങനെ

കണക്കുകള്‍ സൂചിപ്പിക്കുന്നു
യുപിയില്‍ ബിജെപിയെ നേരിടാന്‍ എസ്പി-ബിഎസ്പി മഹാസഖ്യം പ്രഖ്യാപിച്ചു കഴിഞ്ഞു. ഏത് വിധേനയും ബിജെപിയെ അധികാരത്തില്‍ നിന്ന് താഴെയിറക്കുമെന്ന പ്രഖ്യാപനമാണ് ഇരുപാര്‍ട്ടികളും ഉയര്‍ത്തുന്നത്. അതേസമയം സഖ്യത്തില്‍ കോണ്‍ഗ്രസിനെ ഭാഗമാക്കിയിട്ടില്ല. ലോക്സഭാ തിരഞ്ഞെടുപ്പില്‍ യുപി നിര്‍ണായകമാണെന്നിരിക്കെ എസ്പി -ബിഎസ്പി സഖ്യം ബിജെപിയുടെ ഉറക്കം കെടുത്തുമെന്ന് കണക്കുകളും സൂചിപ്പിക്കുന്നു

വെറും രണ്ട് സീറ്റുകള്‍
പ്രതിപക്ഷ വിശാല മുന്നണി രൂപീകരിക്കുന്നതിലൂടെ ഉത്തര്‍പ്രദേശില്‍ ബിജെപിയെ പരാജയപ്പെടുത്താമെന്നായിരുന്നു കോണ്‍ഗ്രസ് കണക്ക്കൂട്ടിയിരുന്നത്. എന്നാല്‍ രണ്ട് സീറ്റുകള്‍ മാത്രമായിരുന്നു എസ്പി-ബിഎസ്പി സഖ്യം കോണ്‍ഗ്രസിന് നല്‍കാന്‍ തയ്യാറായിരുന്നത്.

38 സീറ്റുകള്‍ വീതം
ഇത് കോണ്‍ഗ്രസ് അംഗീകരിക്കാന്‍ തയ്യാറാവാതിരുന്നതോടെ യുപിയില്‍ പ്രതിപക്ഷ വിശാലസഖ്യമെന്ന് സ്വപ്‌നം പൂവണിയാതിരുന്നത്. നിലവില്‍ എസ്പി-ബിഎസ്പി സഖ്യം സഖ്യം 38 വീതം സീറ്റുകളില്‍ മല്‍സരിക്കാനാണ് ധാരണ ആയിരിക്കുന്നത്.

രാഹുലും സോണിയാ ഗാന്ധിയും
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും യുപിഎ അധ്യക്ഷ സോണിയാ ഗാന്ധിയും മല്‍സരിക്കുന്ന റായ്ബറേലി, അമേഠി മണ്ഡലങ്ങളില്‍ സഖ്യം മല്‍സരിക്കില്ല. ബാക്കി രണ്ട് സീറ്റ് മറ്റു കക്ഷികള്‍ക്ക് വിട്ടുനല്‍കും.

രാഷ്ട്രീയ തിരക്കഥ
യുപിയില്‍ എസ്പി-ബിഎസ്പി സഖ്യം പ്രഖ്യാപിച്ച പിന്നാലെ 80 സീറ്റുകളിലും ഒറ്റയ്ക്ക് മത്സരിക്കുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ച് കഴിഞ്ഞു. അതേസമയം സഖ്യത്തെ തകര്‍ക്കാനില്ലെന്ന നിലപാടാണ് കോണ്‍ഗ്രസ് മുന്നോട്ട് വെച്ചത്. എന്നാല്‍ സഖ്യത്തിന്‍റെ ഭാഗാമാകാതിരുന്നത് കോണ്‍ഗ്രസിന്‍റെ തിരക്കഥയാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.

ദളിതരും മുസ്ലീങ്ങളും
കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കുമ്പോള്‍ തങ്ങളുടെ വോട്ടുകള്‍ കോണ്‍ഗ്രസിലേക്ക് പോകുമെന്നും അതേസമയം തങ്ങള്‍ക്ക് കോണ്‍ഗ്രസ് വോട്ടുകള്‍ ലഭിക്കുന്നില്ലെന്നുമാണ് ബിഎസ്പി അധ്യക്ഷ മായാവതി പറഞ്ഞത്. അത് ഒരര്‍ത്ഥത്തില്‍ ശരിയാണ്. എസ്പിയുടേയും ബിഎസ്പിയുടേയും വോട്ട് ബാങ്ക് എന്നത് ദളിതരും മുസ്ലീങ്ങളുമാണ്.

മുന്നോക്ക വോട്ടുകള്‍ ലഭിക്കില്ല
ഈ വോട്ടുകള്‍ ചിലപ്പോള്‍ കോണ്‍ഗ്രസിലേക്ക് മറിഞ്ഞേക്കാം. എന്നാല്‍ യുപിയിലെ കോണ്‍ഗ്രസ് വോട്ടുകള്‍ മുന്നോക്ക വിഭാഗങ്ങളും മധ്യവര്‍ഗവും ബ്രാഹ്മണരുമാണ്. എസ്പിക്കും ബിഎസ്പിക്കും ഈ വിഭാഗങ്ങള്‍ ഒരിക്കലും വോട്ട് ചെയ്യില്ല. അതേസമയം കോണ്‍ഗ്രസ് എസ്പി-ബിഎസ്പി സഖ്യത്തിന്‍റെ ഭാഗമാണെങ്കില്‍ ഈ മുന്നോക്ക ബ്രാഹ്മണ മധ്യവര്‍ഗ വോട്ടുകള്‍ ബിജെപിയിലേക്ക് പോകുകയും ചെയ്യും.

വോട്ട് ചോര്‍ത്തും
കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ തിരിച്ചടി നേരിടുക ബിജെപിയാണ്. കാരണം എസ്പി-ബിഎസ്പി സഖ്യത്തിനുള്ള വോട്ടുകള്‍ മണ്ഡലങ്ങളില്‍ സഖ്യം സ്വന്തമാക്കും. ബിജെപിക്ക് ലഭിക്കേണ്ട ബാക്കി വരുന്ന മുന്നോക്ക വോട്ടുകള്‍ കോണ്‍ഗ്രസും നേടും. ഇത്തരത്തില്‍ വോട്ടുകളില്‍ ചോര്‍ച്ച വരുത്തി ബിജെപിയുടെ പരാജയം ഉറപ്പാക്കുകയാണ് ലക്ഷ്യം.

കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്ത്
കഴിഞ്ഞ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് എസ്പി-ബിഎസ്പി സഖ്യത്തിന് പിന്നാലെ പല മണ്ഡലങ്ങളിലും കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്ത് എത്തിയത് ഇതിന്‍റെ സൂചനയായിട്ടാണ് വിലയിരുത്തുന്നതെന്നും രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.

ഒറ്റയ്ക്ക് മത്സരിക്കണം
സംസ്ഥാനത്ത് കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കണമെന്നാണ് പ്രാദേശിക നേതൃത്വവും ആവശ്യപ്പെടുന്നത്. ഒറ്റയ്ക്ക് മത്സരിക്കുന്നത് എല്ലാ മണ്ഡലങ്ങളിലും സാധ്യത അനുസരിച്ച് സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ സാധിക്കും.

സ്വാധീനം ഉറപ്പാക്കാന്‍
ഇതുവഴി പരാമവധി വോട്ടു ബാങ്കുകള്‍ സൃഷ്ടിച്ചെടുക്കാനും അതുവഴി പാര്‍ട്ടിയെ സംസ്ഥാനത്ത് കരുത്തുറ്റതാക്കാനും കഴിയുമെന്നും കോണ്‍ഗ്രസ് നേതൃത്വം കണക്കക്കുന്നു.












Click it and Unblock the Notifications