പുല്‍വാമ ഭീകരാക്രമണം: ആദ്യം പഴി സൈന്യത്തിന്.. പിന്നീട് മലക്കം മറിഞ്ഞ് ആദിലിന്‍റെ പിതാവ്
ശ്രീനഗര്‍: പുല്‍വാമ ആക്രമണത്തിലെ ചാവേര്‍ അഹമ്മദ് ദര്‍ ഭീകരവാദിയാവാന്‍ കാരണം സൈനീകരാണെന്നാണ് അഹമ്മദിന്‍റെ പിതാവും കര്‍ഷകനുമായ ഗുലാം ഹസന്‍ ദര്‍ പറഞ്ഞിരുന്നു. ഒരു വര്‍ഷം മുന്‍പ് അഹമ്മദിനെ സൈനീകര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചിരുന്നു. ഇതിന്‍റെ പ്രതികാരമാകാം സംഭവത്തിന് പിന്നില്‍ എന്നും പിതാവ് ആരോപിച്ചിരുന്നു. വാര്‍ത്താ ഏജന്‍സിയായ റോയിറ്റേഴ്സിനോടായിരുന്നു ഗുലാം ഇങ്ങനെ പറഞ്ഞത്. എന്നാല്‍ ദേശീയ മാധ്യമമായ ഇന്ത്യാ ടുഡേക്ക് നല്‍കിയ അഭിമുഖത്തില്‍ ഗുലാം മലക്കം മറിഞ്ഞു. മകന്‍ തീവ്രവാദിയായ കാര്യം അറിഞ്ഞിട്ടേയില്ലെന്നായിരുന്നു ഗുലാമിന്‍റെ മറുപടി.

സൈന്യത്തിന്‍റെ ഭാഗത്ത് നിന്നുണ്ടായ ദുരനുഭവമാണ് അഹമ്മദിനെ ത്രീവ്രവാദ സംഘത്തില്‍ എത്തിച്ചതെന്നായിരുന്നു പിതാവ് ഗുലാം ഹസന്‍ പറഞ്ഞത്. വിദ്യാര്‍ത്ഥിയായിരുന്ന അഹമ്മദിനെ സൈനീകര്‍ ഒരിക്കല്‍ ആക്രമിച്ചിരുന്നു. 2016 ലാണ് സംഭവം. സ്കൂള്‍ വിട്ട് വരികയായിരുന്ന അഹമ്മദിനേയും സുഹൃത്തുക്കളേയും സൈന്യം തടഞ്ഞ് വെച്ചു. സൈന്യത്തിന് നേര്‍ക്ക് കല്ലെറിഞ്ഞെന്ന് ആരോപിച്ചാണ് അഹമ്മദ് ഉള്‍പ്പെടെയുള്ള സംഘത്തെ സൈന്യം തടഞ്ഞത്.
തുടര്‍ന്ന് ക്രൂരമായി മര്‍ദ്ദിക്കുകയും അധിക്ഷേപിക്കുകയും ചെയ്തിരുന്നു.
അതിന് ശേഷമാണ് തീവ്രവാദ സംഘടനകളുടെ ഭാഗമാകാന്‍ അഹമ്മദ് ശ്രമം തുടങ്ങിയത്. അതിന് ശേഷമാണ് സൈനീകരോട് അഹമ്മദിന് ശത്രുത തുടങ്ങിയത്, മാതാവ് ഫഹ്മീദയും പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ പഴയ പ്രസ്താവനയില്‍ നിന്ന് മലക്കം മറിഞ്ഞിരിക്കുകയാണ് അഹ്മദ് ദറിന്‍റെ കുടുംബം.
Father of suicide bomber Adil Dar's first reaction exclusively on India Today #ITVideohttps://t.co/NounxnP7mg pic.twitter.com/BiSfA7MtbX
— India Today (@IndiaToday) February 15, 2019












Click it and Unblock the Notifications