അവളുടെ വസ്ത്രം മുഴുവന്‍ കത്തിയമര്‍ന്നപ്പോൾ, പാതികത്തിയ വസ്ത്രം നൽകി... പക്ഷേ, മധുവിധു തീരുംമുമ്പേ...

  • Written By: Desk
Subscribe to Oneindia Malayalam

തേനി: തേനി കുരങ്ങിണി മലയില്‍ കാട്ടുതീയില്‍ പൊലിഞ്ഞത് 11 ജീവനുകളാണ്. അതില്‍ രണ്ട് പേര്‍ നവ ദമ്പതിമാര്‍ ആയിരുന്നു. വീട്ടുകാരുടെ എതിര്‍പ്പ് വകവയ്ക്കാതെ ജീവിതം തുടങ്ങിയ രണ്ട് ചെറുപ്പക്കാര്‍...

വിവാഹം കഴിഞ്ഞ് നൂറാം ദിനത്തില്‍ കൂട്ടുകാര്‍ക്കൊപ്പം ഉള്ള ഒരു സെല്‍ഫിയും ഇവര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. അതായിരുന്നു അവരുടെ അവസാനത്തെ ഫോട്ടോ....

വിവേകും ദിവ്യയും... ചെറുപ്പം മുതലേ ഇവര്‍ പ്രണയത്തിലായിരുന്നു. എന്നാല്‍ വീട്ടുകാര്‍ക്ക് ഈ ബന്ധം ഇഷ്ടമായിരുന്നില്ല. പക്ഷേ, കൂട്ടുകാര്‍ കൂടെ നിന്നു. രണ്ട് പേരും വിവാഹവും കഴിച്ചു. പക്ഷേ, ആ വിവാഹ ജീവിതത്തിന് വെറും മൂന്നര മാസം മാത്രം ആയിരുന്നു ആയുസ്സ്. കൂട്ടുകാര്‍ക്കൊപ്പം ഉള്ള ആ യാത്ര വിവേകിന്റേയും ദിവ്യയുടേയും അന്ത്യയാത്രയായി...

വീടുവിട്ടവര്‍

വീടുവിട്ടവര്‍

വീട്ടുകാര്‍ പ്രണയത്തിന് എതിരായതോടെയാണ് വിവേകവും ദിവ്യയും വീട് വിട്ടു ഈറോഡില്‍ എത്തുന്നത്. വിവേക് ദുബായില്‍ എന്‍ജിനീയര്‍ ആയിരുന്നു. ദിവ്യയെ കൂടി അങ്ങോട്ട് കൊണ്ടുപോകാനുള്ള പദ്ധതിയായിരുന്നു. വിവാഹത്തിന് ശേഷം ദുബായിലേക്ക് മടങ്ങിയ വിവേക് കഴിഞ്ഞ ദിവസം ആയിരുന്നു തിരിച്ചെത്തിയത്. സുഹൃത്തുക്കള്‍ക്കൊപ്പം നടത്തിയ സാഹസികയാത്രയില്‍, പക്ഷേ, വിവേകും ദിവ്യയും കത്തിയമരുകയായിരുന്നു. ആശുപത്രിയില്‍ വച്ചാണ് രണ്ട് പേരും മരിച്ചത്.

ഈറോഡ് നിന്ന്

ഈറോഡ് നിന്ന്

വിവാഹത്തിന്റെ നൂറാം ദിവസം ഒരു സെല്‍ഫ് എടുത്തായിരുന്നു ഇവര്‍ ആഘോഷിച്ചത്. ഈറോഡുള്ള ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തി. കൂട്ടുകാര്‍ക്കൊപ്പം നില്‍ക്കുന്ന ഒരു സെല്‍ഫി എടുത്ത് ഫേസ്ബുക്കില്‍ ഇടുകയും ചെയ്തു. അതിന് ശേഷം ആണ് കുരങ്ങിണി മലയിലേക്കുള്ള യാത്ര തുടങ്ങുന്നത്. സുഹൃത്തുക്കളായ തമിഴ്‌ശെല്‍വനും കണ്ണനും കൂടെയുണ്ടായിരുന്നു. ആദ്യമായിട്ടായിരുന്നു ഇവര്‍ ഒരു മിച്ച് ഒരു ട്രെക്കിങ്ങിന് പുറപ്പെടുന്നത്. എന്നാല്‍ അത്, ആ നാല് പേരില്‍ മൂന്ന് പേരുടേയും അന്ത്യയാത്രയായി മാറുകയായിരുന്നു.

കത്തിയമര്‍ന്ന വസ്ത്രങ്ങള്‍

കത്തിയമര്‍ന്ന വസ്ത്രങ്ങള്‍

രക്ഷാ പ്രവര്‍ത്തകര്‍ കണ്ടെത്തുമ്പോള്‍ ഗുരുതരമായി പൊള്ളലേറ്റ അവസ്ഥയില്‍ ആയിരുന്നു വിവേകും ദിവ്യയും. ദിവ്യയുടെ വസ്ത്രങ്ങള്‍ പൂര്‍ണമായും കത്തിനശിച്ചിരുന്നു. തന്റെ പാതി കത്തിയ വസ്ത്രം വിവേദ് ദിവ്യക്കായി നല്‍കി. ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തകര്‍ ഇവരെ ആശുപത്രിയിലേക്ക് കൊണ്ടുപോകാനുള്ള ശ്രമം തുടങ്ങിയിരുന്നു. എന്നാല്‍ യാത്രാ മധ്യേ തന്നെ വിവേക് മരിച്ചു. മധുരയിലെ രാജാജി ആശുപത്രിയില്‍ വച്ച് ദിവ്യയും മരണത്തിന് കീഴടങ്ങുകയായിരുന്നു. സുഹൃത്തുക്കളില്‍ തമിഴ്‌ശെല്‍വനും മരിച്ചു. കണ്ണന്‍ ഇപ്പോഴും ചികിത്സയില്‍ ആണ്.

ഒരിക്കലും പിരിയാത്ത സുഹൃത്തുക്കള്‍

ഒരിക്കലും പിരിയാത്ത സുഹൃത്തുക്കള്‍

വീട്ടുകാരേക്കാള്‍ ഇഴയടുപ്പം ആയിരുന്നു ഈ നാല് സുഹൃത്തുക്കളും തമ്മില്‍ എന്നാണ് ബന്ധുക്കള്‍ പറയുന്നത്. ട്രെക്കിങ്ങിന് പോകുന്ന കാര്യം വീട്ടുകാരെ അറിയിച്ചിരുന്നു എന്നാണ് കണ്ണന്റെ ബന്ധുക്കള്‍ പറയുന്നത്. എന്നാല്‍ ഈറോഡില്‍ വിവേകും ദിവ്യയും താമസിച്ചിരുന്ന സ്ഥലത്ത് ആരും അപകടത്തിന്റെ വാര്‍ത്ത ആദ്യം അറിഞ്ഞിരുന്നില്ല. മാധ്യമ പ്രവര്‍ത്തകര്‍ എത്തിയപ്പോള്‍ ആണ് വിവേകും ദിവ്യയും അപകടത്തില്‍ പെട്ട വിവരം തന്നെ അയല്‍വാസികള്‍ അറിയുന്നത്. രണ്ട് പേരുടേയും വീട്ടുകാരെ വിവരം അറിയിച്ചിട്ടും ആദ്യം ആരും എത്തിയിരുന്നില്ല എന്നും റിപ്പോര്‍ട്ടുകളുണ്ട്.

പൊള്ളിയടർന്ന ശരീരങ്ങൾ.. വസ്ത്രം മുഴുവനായും കത്തിപ്പോയി.. കാട്ടുതീയിലെ ദുരിതക്കാഴ്ചകൾ ഞെട്ടിക്കും!

ആ വൃത്തികെട്ട ജന്തുക്കളെ തല്ലി കൊല്ലണം... ക്വീനിലെ ചിന്നുവിനോട് പോലും റേറ്റ് ചോദിച്ചു; ചുട്ട മറുപടി

കാത്തുവച്ചൊരു കസ്തൂരി മാമ്പഴം ആര് കൊത്തിപ്പോയി!!! എംപി സ്ഥാനം കൊതിച്ച തുഷാറിന് കിട്ടിയ ട്രോൾ പണികൾ!

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
For newly-weds Divya and Vivek, the Kurangani hills trek over the weekend was yet another chance to spend time with friends who were like family. Except, in their case, friends were all they had.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്