വീണ്ടും വിവാദം!!ഇത്തവണ കങ്കണയല്ല,പ്രശ്‌നം ഭൂമി..ഹൃതിക് റോഷന്‍ നിരീക്ഷണത്തില്‍...

Subscribe to Oneindia Malayalam

മുംബൈ: വിവാദച്ചുഴിയിലകപ്പെട്ട് വീണ്ടും ഹൃതിക് റോഷന്‍, ഇത്തവണ പിതാാവും ബോളിവുഡ് നിര്‍മ്മാതാവും സംവിധായകനുമായ രാകേഷ് റോഷനും ഒപ്പമുണ്ട്. ഇത്തവണ ഭൂമിവിവാദമാണ് ഹൃതിക്കിനെതിരെ ഉയര്‍ന്നിരിക്കുന്നത്. ഖണ്ടാലയില്‍ ഇരുവരുടേയും പേരിലുള്ള ഭൂമിയുടെ ഒരു ഭാഗം സര്‍ക്കാര്‍ ഭൂമിയാണെന്നാണ് ആരോപണം. മുംബൈ ഖണ്ടാലയിലെ കോണ്‍ഗ്രസ് നേതാവ് കിരണ്‍ ഗൈക്ക്‌വാര്‍ഡ് ആണ് ഹൃതിക്കിനും പിതാവിനുമെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.

2016 ലാണ് ഹൃതിക്കും രാകേഷ് റോഷനും ഖണ്ടാലയിലുള്ള ഈ ഭൂമി വാങ്ങുന്നത്. എല്ലാ നിയമവശങ്ങളും പാലിച്ചാണ് ഭൂമി വാങ്ങിയതെന്നും നിയമലംഘനം നടന്നിട്ടില്ലെന്നും ഇരുവരുടെയും ഇരുവരുടേയും അടുത്ത വക്താവായ സക്കീര്‍ ഷെയ്ക്ക് പറഞ്ഞു. സര്‍ക്കാര്‍ ഉടമസ്ഥതയില്‍ പെട്ട ഭൂമി ഇവിടെ ഉണ്ടെന്ന് അന്ന് അധികൃതര്‍ പറഞ്ഞിരുന്നില്ലെന്നും സക്കീര്‍ പറഞ്ഞു.

cms

അതേസമയം ഹൃതിക് റോഷനോ രാകേഷ് റോഷനോ ഇതുവരെ സംഭവത്തില്‍ പരസ്യപ്രതികരണം നടത്തിയിട്ടില്ല. ഗൈക്ക്‌വാര്‍ഡിന്റെ പരാതി സ്വീകരിച്ച മുംബൈ ലൊനാവ്‌ല മുന്‍സിപ്പല്‍ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ സച്ചിന്‍ പവാര്‍ രേഖകള്‍ പരിശോധിച്ചു വരികയാണ്.

English summary
Hritik roshan enters another controversy as their Khandala estate is in legal trouble
Please Wait while comments are loading...