കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭര്‍ത്താവിന്റെ വിവാഹേതര ബന്ധവും ഭാര്യയുടെ സംശയ രോഗവും; ക്രിമിനല്‍ കുറ്റമല്ലെന്ന് സുപ്രീം കോടതി

കര്‍ണ്ണാടകയില്‍ ഭര്‍ത്താവിന്‍റെ വിവാഹേതര ബന്ധത്തില്‍ മനംനൊന്ത് ഭാര്യ ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവിനെ സുപ്രീംകോടതി കുറ്റവിമുക്തനാക്കി.

  • By Afeef Musthafa
Google Oneindia Malayalam News

ദില്ലി: പുരുഷന്റെ വിവാഹേതര ബന്ധത്തെ ക്രിമിനല്‍ കുറ്റമായി കാണാനാവില്ലെന്ന് സുപ്രീംകോടതി. വിവാഹേതര ബന്ധത്തെ എല്ലായ്‌പ്പോഴും ക്രിമിനല്‍ കുറ്റമായി കാണാനാവില്ലെന്നും വേണമെങ്കില്‍ വിവാഹമോചനത്തിനുള്ള കാരണമായി പരിഗണിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി. ഒരു പുരുഷന്റെ വിവാഹേതര ബന്ധവും ഭാര്യയുടെ സംശയരോഗവും ആത്മഹത്യ പ്രേരണ കുറ്റത്തിലേക്ക് നയിക്കുന്ന മാനസിക പീഡനമെല്ലന്നും സുപ്രീംകോടതി വിലയിരുത്തി.

കര്‍ണ്ണാടകയിലെ വിവാദമായ കേസിലെ പ്രതിയായിരുന്ന ഭര്‍ത്താവിനെ കുറ്റവിമുക്തനാക്കി കൊണ്ടാണ് സുപ്രീംകോടതി നിര്‍ണ്ണായകമായ കാര്യങ്ങള്‍ വ്യക്തമാക്കിയത്. ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് അമിതവ റോയ് എന്നിവരടങ്ങുന്ന ബെഞ്ചിന്റേതായിരുന്നു പുതിയ ഉത്തരവ്.

കോടതി പറഞ്ഞത്...

കോടതി പറഞ്ഞത്...

കര്‍ണ്ണാടകയില്‍ ഭര്‍ത്താവിന്റെ വിവാഹേതര ബന്ധത്തില്‍ മനംനൊന്ത് ഭാര്യ ആത്മഹത്യ ചെയ്ത കേസില്‍ ആത്മഹത്യ പ്രേരണകുറ്റത്തിന് ശിക്ഷിക്കപ്പെട്ട കേസില്‍ വിധി പറയുന്നതിനിടെയാണ് സുപ്രീംകോടതിയുടെ പരാമര്‍ശം.

മറ്റു മൂന്നു പേരും ആത്മഹത്യ ചെയ്തു

മറ്റു മൂന്നു പേരും ആത്മഹത്യ ചെയ്തു

ഭര്‍ത്താവിന്റെ വിവാഹേതര ബന്ധത്തില്‍ മനംനൊന്ത് ഭാര്യ മാത്രമല്ല ആത്മഹത്യ ചെയ്തത്. വിവാഹേതര ബന്ധത്തില്‍ ആരോപണവിധായയായ യുവതിയും പിന്നീട് യുവതിയുടെ അമ്മയും സഹോദരനും ആത്മഹത്യ ചെയ്യുകയും ചെയ്തിരുന്നു.

ശിക്ഷ റദ്ദാക്കി സുപ്രീംകോടതി

ശിക്ഷ റദ്ദാക്കി സുപ്രീംകോടതി

ഭര്‍ത്താവിനെ ഐപിസി 306 ഉം ഐപിസി 498Aയും വകുപ്പുകള്‍ ചുമത്തിയാണ് ഹൈക്കോടതി ശിക്ഷിച്ചത്. വിവാഹേതര ബന്ധങ്ങള്‍ പീഡനമായി കണക്കാക്കാനിവില്ലെന്നും അതുകൊണ്ട് പ്രതിയെ കുറ്റവിമുക്തനാക്കുന്നുവെന്നുമാണ് സുപ്രീംകോടതി വ്യക്തമാക്കിയത്.

എന്നാല്‍ മാനസികമായി ഉപദ്രവിക്കുന്നത് പീഡനം തന്നെ

എന്നാല്‍ മാനസികമായി ഉപദ്രവിക്കുന്നത് പീഡനം തന്നെ

വിവാഹേതര ബന്ധത്തിന്റെ പേരില്‍ ഭാര്യയുടെ മനസില്‍ സംശയമുണ്ടാവുന്നത് മാനസിക പീഡനമായി കാണാനാവില്ലെന്നും, എന്നാല്‍ ഭാര്യയെ ദേഹോപദ്രവം ഏല്‍പ്പിക്കുന്നതും മാനസികമായി ഉപദ്രവിക്കുന്നതുമായ പ്രവര്‍ത്തികള്‍ പീഡനത്തിന്റെ പരിധിയില്‍ വരുമെന്നും സുപ്രീകോടതി വ്യക്തമാക്കി. ഈ കേസില്‍ ഇങ്ങനെയൊരും പീഡനം നടന്നിട്ടില്ലെന്നാണ് സുപ്രീകോടതിയുടെ വിലയിരുത്തല്‍.

English summary
Extra-marital affairs of a man and his wife's suspicion do not always amount to mental cruelty attracting the provision of abetment to suicide but can be a ground for grant of divorce, the Supreme Court today said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X