കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോഡിയെ തറപറ്റിച്ചുതരാം എന്ന് രാഹുല്‍ ഗാന്ധി

  • By Aswathi
Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയെ പാര്‍ട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കാത്തത് നരേന്ദ്രമോഡിയെ ഭയന്നിട്ടാണെന്ന് ബിജെപി കളിയാക്കിയിരുന്നു. മോഡിയോട് മത്സരിച്ച് തോല്‍ക്കുമെന്നറിയാവുന്നതുകൊണ്ടാണ് രാഹുല്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാകാത്തതെന്ന് അവര്‍ പറഞ്ഞു. എന്നാല്‍ തനിക്ക് മോഡിയെ എന്നല്ല, ആരെയും ഭയമില്ലെന്നറിയിച്ചിരിക്കുകയാണ് രാഹുല്‍.

ഒന്നും തന്നെ ഭയപ്പെടുത്തുന്നില്ലെന്ന് രാഹുല്‍ പറഞ്ഞു. എന്റെ അച്ഛന്റെയും മുത്തശ്ശിയുടെയും മരണം കണ്ടയാളാണ് ഞാന്‍. നഷ്ടങ്ങളെന്താണെന്ന് നേരിട്ടറിയാം. ഇതൊന്നും എന്നെ പിന്തിരിപ്പിച്ചില്ല. പിന്നെ താനെന്തിന് മോഡിയെ ഭയക്കണമെന്നായിരുന്നു രാഹുലിന്റെ ചോദ്യം. ടൈംസ് നൗ എന്ന ഇംഗ്ലീഷ് വാര്‍ത്ത ടിവി ചാനലിന്‌ നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Rahul Gandhi

ജനാധിപത്യത്തെ ബഹുമാനിക്കുന്നതുകൊണ്ടാണ് തിരഞ്ഞെടുപ്പിന് മുമ്പ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാത്തത്. ഏകപക്ഷീയമായ തീരുമാനങ്ങള്‍ ജനാധിപത്യ വ്യവസ്ഥയെ ദോഷകരമായി ബാധിക്കും. അധികാരം മോഡിയെന്ന ഒറ്റവ്യക്തിയിലേക്ക് കേന്ദ്രീകരിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. എന്നാല്‍ കോണ്‍ഗ്രസിന്റെ നയം അതല്ല. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നരേന്ദ്ര മോഡിയെ തറപറ്റിക്കുമെന്നും രാഹുല്‍ പറഞ്ഞു.

ഗുജറാത്ത് കലാപം കൂടുതല്‍ രൂക്ഷമാക്കാന്‍ നരേന്ദ്ര മോഡിയുടെ നേതൃത്വിത്തിലുള്ള സര്‍ക്കാര്‍ ശ്രമിച്ചുവെന്നും രാഹുല്‍ പറഞ്ഞു. 1984ലെ സിഖ് കലാപത്തില്‍ ചില കോണ്‍ഗ്രസുകാരും ഉള്‍പ്പെട്ടിട്ടുണ്ട്. അവരെ കോടതി ശിക്ഷിച്ചു. എന്നാല്‍ സിഖ് കലാപത്തെയും ഗുജറാത്ത് കലാപത്തെയും ഒരു പോലെ കാണരുത്. സിഖ് കലാപം പരമാവധി തടയാനാണ് കോണ്‍ഗ്രസ് ശ്രമിച്ചതെങ്കില്‍ ഗുജറാത്ത് കലാപം രൂക്ഷമാക്കാനാണ് മോഡി സര്‍ക്കാര്‍ ശ്രമിച്ചത്- രാഹുല്‍ പറഞ്ഞു.

English summary
I am not scared of BJP leader Narendra Modi says Rahul Gandhi.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X