കേന്ദ്രസര്‍ക്കാരിനെ പിന്തുണച്ചവർക്ക് നന്ദി, നോട്ട് അസാധുവാക്കല്‍ നടപടി വിജയകരമെന്ന് മോദി

 • Posted By:
Subscribe to Oneindia Malayalam
cmsvideo
  നോട്ട്നിരോധനത്തിന്‍റെ വാര്‍ഷികത്തില്‍ ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി | Oneindia Malayalam

  ദില്ലി: നോട്ടു നിരോധനത്തിന്റെ ഒന്നാം വർഷിക ദിനത്തിൽ ജനങ്ങൾക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കള്ളപ്പണത്തിനും അഴിമതിക്കുമെതിരായ കേന്ദ്രസർക്കാരിന്റെ പേരാട്ടത്തിൽ കൂടെ നിന്ന ജനങ്ങളെ പ്രണമിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയാണ് മോദി ഇക്കാര്യ ജനങ്ങളെ അറിയിച്ചത്. രാജ്യത്തെ 125 കോടി ജനങ്ങളും നിര്‍ണായകമായ പോരാട്ടത്തില്‍ പങ്കാളികളായെന്നും വിജയിച്ചെന്നും മോദി ട്വിറ്ററിൽ കുറിച്ചു.

  ട്രംപിന്റെ ഉത്തരകൊറിയൻ അതിർത്തി സന്ദർശനം റദ്ദാക്കി, കാരണം ഉൻ? പോയാൽ പേടിച്ചത് സംഭവിക്കും...

  കള്ളപ്പണത്തിനെതിരായ സർക്കാരിന്റെ നീക്കം വിജയകരമായിരുന്നു. നികുതി വരുമാനത്തിൽ വൻ വളർച്ചയാണ് ഉണ്ടായിരിക്കുന്നത്. 2015-16 കാലഘട്ടത്തിൽ 66.53 ലക്ഷം പേർ നികുതിദായകരായെങ്കിൽ 16-17 ൽ ഇത് 84.21 ലക്ഷമായി കൂടിയിട്ടുണ്ട് . കൂടാതെ നോട്ട് നിരോധനം മുഖേനേ വായ്പകളുടെ പലിശ, വസ്തുവില, എന്നിവ കുറഞ്ഞതായും അദ്ദേഹം പറഞ്ഞു. ഇതിന്റെ ഗ്രാഫിക്കൽ റെപ്രസന്റേഷനും അദ്ദേഹം ഇത് പുറത്തു വിട്ടിട്ടുണ്ട്.

  modi

  നോട്ട് അസാധുവാക്കല്‍ വാര്‍ഷികദിനം കള്ളപ്പണവിരുദ്ധ ദിനമായാണ് കേന്ദ്ര സര്‍ക്കാര്‍ ആചരിക്കുന്നത്. എന്നാൽ നോട്ട് അസാധുവാക്കൽ ദിനം കരിദിനമായി പ്രഖ്യാപിച്ച് രാജ്യവ്യാപകമായി പ്രതിഷേധം നടത്തുകയാണ് പ്രതിപക്ഷ പാർട്ടികൾ.

  English summary
  As the Narendra Modi government celebrates one year of the demonetisation, several opposition parties plan to unite to protest against the note ban calling it a 'reckless' and 'thoughtless' move by the central government.

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്