ലാലുപ്രസാദ് യാദവ് വീണ്ടും കുടുങ്ങുമോ? ആയിരം കോടി രൂപയുടെ ബിനാമി ഇടപാടു കേസില്‍ റെയ്ഡ്

  • Written By: Anoopa
Subscribe to Oneindia Malayalam

ദില്ലി: ആയിരം കോടി രൂപയുടെ ബിനാമി ഇടപാടു കേസില്‍ ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവ് നിരീക്ഷണത്തില്‍. സംഭവവുമായി ബന്ധപ്പെട്ട് ദില്ലി,ഗുര്‍ഗാവൂണ്‍,രേവാരി എന്നിവിടങ്ങളിലെ 22 ഓളം സ്ഥലങ്ങളില്‍ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ഇന്നു രാവിലെ റെയ്ഡ് നടത്തി. ലാലുപ്രസാദുമായി അടുത്തു ബന്ധമുള്ള വന്‍കിട കച്ചവടക്കാരും റിയല്‍ എസ്റ്റേറ്റ് ഏജന്റുമാരും താമസിക്കുന്ന സ്ഥലങ്ങളിലാണ് റെയ്ഡ് നടത്തിയത്. കാലിത്തീറ്റ കുംഭകോണക്കേസില്‍ ശിക്ഷിക്കപ്പെട്ട ലാലുപ്രസാദ് വീണ്ടും കുടുങ്ങുമോ എന്നാണ് ഇനിയറിയേണ്ടത്.

ലാലുപ്രസാദിനും മക്കള്‍ക്കുമെതിരെ കഴിഞ്ഞയാഴ്ച ബിനാമി ഇടപാടുമായി ബന്ധപ്പെട്ട് ബിജെപി ആരോപണം ഉന്നയിച്ചിരുന്നു. യുപിഎ മന്ത്രിസഭയില്‍ റെയില്‍ മന്ത്രിയായിരിക്കേ ബിനാമി ഇടപാട് നടത്തിയെന്നാണ് ആരോപണം. കേസില്‍ അന്വേഷണം വേണമെന്നും ലാലുപ്രസാദിന് ബിനാമി ഇടപാടുകളുണ്ടെന്നും കേന്ദ്രമന്ത്രി രവി ശങ്കര്‍ പ്രസാദും വ്യക്തമാക്കിയിരുന്നു.

laluprasadyadav

ലാലുപ്രസാദിന്റെ മകളും എംപിയുമായ മിസ ഭാരതിക്കെതിരെയും ആരോപണങ്ങളുണ്ട്. സത്യവാങ്മൂലത്തില്‍ സ്വത്തുവിവരങ്ങള്‍ മറച്ചുവെച്ചതിനാല്‍ മിസ ഭാരതിക്കെതിരെ തെരഞ്ഞെടുപ്പു കമ്മീഷന്‍ നടപടിയെടുക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.

English summary
Income tax officials carried out raid on connection with 1,000cr benami deals by Laluprasad Yadav
Please Wait while comments are loading...