കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കർണാടകയിലെ ജനങ്ങൾ സ്നേഹം തന്നു; ഭാഷ തടസ്സമായിരുന്നില്ല, വികസത്തിനായി പ്രവർത്തിക്കുമെന്ന് മോദി!

  • By Desk
Google Oneindia Malayalam News

ബെംഗളൂരു: കർണാടകയിൽ ആര് ഭരണത്തിലേറുമെന്നാണ് രാജ്യം ഉറ്റുനോക്കുന്നത്. കർണാടകയിലെ നിയമസഭ തിരഞ്ഞെടുപ്പ് എന്നെ സംബനിധിച്ചിടത്തോളം വലിയ സ്വാധീനം ചെലുത്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അഭിപ്രായപ്പെട്ടു. ഭാഷയുടെ അറിവില്ലായ്മ ഒരു തടസ്സമായിരുന്നെങ്കിലും കർണാടകയിലെ ജനങ്ങൾ വളരെയധികം സ്നേഹം തന്നുവെന്നും അദ്ദേഹം പറഞ്ഞു.

വോട്ട് ബാങ്ക് രാഷ്ട്രീയം കളിച്ച് കേന്ദ്രത്തിലും ഇന്ത്യയിലെ പല സംസ്ഥാനത്തും ഉണ്ടായിരുന്ന ഒരു പാർട്ടി കുറേ വർഷങ്ങളായി രാജ്യത്തിന്റെ ഫെഡറിലസത്തെ തകർക്കാൻ ശ്രമിക്കുകയായിരുന്നെന്ന് അദ്ദേഹം കോൺഗ്രസിനെതിരെ ആഞ്ഞടിച്ചു. സംസ്ഥാനത്തിന്റെ വികസനത്തിനായി പ്രവർത്തിക്കുമെന്ന് കർണാടകയിലെ ജനങ്ങൾക്ക് വാഗ്ദാനം നൽകുന്നുവെന്നും അദ്ദേഹം പരഞ്ഞു.

Narendra Modi

അതേസമയം ആര് കർണാടക ഭരിക്കും എന്ന പ്രതിസന്ധിയാണ് ഇപ്പോഴും തുടരുന്നത്. സര്‍ക്കാരുണ്ടാക്കാനുള്ള അവകാശവാദവുമായി കോണ്‍ഗ്രസ് ജെഡിഎസ് സഖ്യവും ബിജെപിയും ഗവര്‍ണറുടെ വസതിയിലെത്തി ഗവർണറെ കണ്ടു. കര്‍ണാടകത്തിലും മറ്റ് സംസ്ഥാനങ്ങളില്‍ പയറ്റിയ രാഷ്ട്രീയ തന്ത്രവുമായി ബിജെപി സര്‍ക്കാരുണ്ടാക്കാനുള്ള നീക്കങ്ങള്‍ സജീവമായി മുന്നോട്ട് നീങ്ങുന്നുണ്ട്.

ജെഡിഎസ് പിളര്‍ത്തി സര്‍ക്കാരുണ്ടാക്കാനുള്ള തന്ത്രങ്ങളാണ് മോദിയും അമിത്ഷായും മെനയുന്നത്. അഞ്ച് ജെഡിഎസ് എംഎല്‍എമാര്‍ ബിജെപി നേതൃത്വവുമായി ചര്‍ച്ച നടത്തിയെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. ദക്ഷിണേന്ത്യയില്‍ ഒരിടത്തെങ്കിലും സര്‍ക്കാരുണ്ടാക്കുകയെന്നത് മോദി - അമിത് ഷാ സഖ്യത്തെ സംബന്ധിച്ചടുത്തോളം അഭിമാനപ്രശ്നമാണ്. അതുകൊണ്ടുതന്നെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള നീക്കങ്ങള്‍ ഉണ്ടാകാനും സാധ്യതയേറെയാണ്.

English summary
I want to promise people of Karnataka that we will work for the development of the state says Modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X